വെറും ഭൌതികം എന്നു പറഞ്ഞാൽ ഭൌതികശാസ്ത്രം ആകുന്നുണ്ടോ. അതിന് ഭൌതികശാസ്ത്രം എന്ന തലക്കെട്ട് തന്നെയാകും നല്ലത്. ആധ്യാത്മികം ഭൌതികം എന്നൊരു വേർതിരിവുമില്ലേ അതുകൊണ്ട് ഈ താൾ ഒരു നാനാർത്ഥം താളിലോട്ട് തിരിച്ചുവെക്കുകയാവും നല്ലത്--പ്രവീൺ:സംവാദം‍ 13:24, 24 മാർച്ച് 2007 (UTC)Reply

ഭൌതികം എന്നാൽ physical അല്ലെങ്കിൽ ലൌകികം എന്നാണ്, ഭൌതികശാസ്ത്രം ആണ് ഫിസിക്സ്. --ചള്ളിയാൻ 13:36, 24 മാർച്ച് 2007 (UTC)Reply

എന്തായാലും ഭൗതികം എന്നെഴുതുന്നതാണ് ശരി. --ചള്ളിയാൻ 16:10, 24 മാർച്ച് 2007 (UTC)Reply

ചള്ളിയൻ ഇതെങ്ങനെ സാധിച്ചു, ഭൗതികം അജ്ഞലി ഓൾഡ് ലിപികാർക്ക് സാധിക്കാത്തതാ‍ണ്. പിന്നെ ഈ ലേഖനം ഭൌതിക ശാസ്ത്രത്തെ കുറിച്ചാണ്. ഭൌതികത്തെ കുറിച്ചല്ല. അത് കൊണ്ട് പ്രവീൺ പറഞ്ഞതിനെ അനുകൂലിക്കുന്നു. --  ജിഗേഷ്  ►സന്ദേശങ്ങൾ  16:14, 24 മാർച്ച് 2007 (UTC)Reply

ഭൌതികശാസ്ത്രത്തെ ഊർജ്ജതന്ത്രം എന്നു മാറ്റേണ്ടി വരുമോ?--Vssun 17:49, 24 മാർച്ച് 2007 (UTC) ചള്ളിയാന്റെ ഫോണ്ട് ഒന്ന് കിട്ടിയാൽ കൊള്ളാം ന്റ ഒഴികെ എല്ലാംകൊണ്ട് നല്ലതാണ്--Vssun 17:49, 24 മാർച്ച് 2007 (UTC)Reply
  • ഊർജ്ജതന്ത്രം എന്നുവേണ്ട. ഇപ്പോൾ ഭൗതികശാസ്ത്രം ആയല്ലോ. ഇതാണുകൂടുതൽ നല്ലത്. മിക്ക ഇന്ത്യൻ ഭാഷകളിലും ഭൗതികം എന്നാണ്. ഊർജ്ജതന്ത്രം എന്നല്ല. Naveen Sankar 21:37, 24 മാർച്ച് 2007 (UTC)Reply


ഭൌതികശാസ്ത്രത്തെ ഊർജ്ജതന്ത്രം എന്നു മാറ്റേണ്ടി വരുമോ.
അതിന്റെ ആവശ്യമേ ഇല്ല. എന്റെ അഭിപ്രായത്തിൽ ഫിസിക്സിനു ഊർജ്ജതന്ത്രം എന്നു പറയുന്നത് തെറ്റാണ്. ഭൗതികശാസ്ത്രം എന്നതു തന്നെയാണ് ശരി. എന്തു കൊണ്ടാണ് ഇതിനു മലയാളത്തിൽ മാത്രം ഊർജ്ജതന്ത്രം എന്ന പേരു കിട്ടിയത്?
പക്ഷെ ഒരു പ്രശ്നം വരിക Physical sciences എന്നതിനു എന്തു മലയാളം വാക്ക് കൊടുക്കും എന്നതിലാണ്. --Shiju Alex 14:52, 25 മാർച്ച് 2007 (UTC)Reply

ഇപ്പൊഴാണ് ഇതിന്റെ പേരിൽ പലരുടെ സംവാദതാളുകളിൽ നടന്ന സംവാദങ്ങൾ വായിച്ചത്. ഈ ലേഖനത്തിന്റെ പേരു ഭൗതികം എന്ന് ആക്കുന്നതായിരിക്കും നല്ലത് എന്ന് എനിക്കു തോന്നുന്നു. ഭൗതികശാസ്ത്രം/ഭൗതികശാസ്ത്രങ്ങൾ എന്നത് Physical science/Physical sciences എന്നതിനും ഇടാം. പിന്നെ കഴിയുന്നതും ഇത്തരം സംവാദങ്ങൾ ലേഖനത്തിന്റെ ടാക്ക് പേജിൽ തന്നെ നടത്തുക.--Shiju Alex 03:35, 26 മാർച്ച് 2007 (UTC)Reply

അപ്പോൾ materialism ത്തിനെന്തിടും ഷിജു..--Vssun 07:49, 26 മാർച്ച് 2007 (UTC)Reply

അത് ശരിയാണല്ലോ. ആകെ പ്രശ്നം ആയി--Shiju Alex 08:15, 26 മാർച്ച് 2007 (UTC)Reply

അതുകൊണ്ട് ഇപ്പോൾ കിടക്കുന്ന രീതിയാണ് നല്ലതെന്നു തോന്നുന്നു..--Vssun 10:12, 26 മാർച്ച് 2007 (UTC)Reply

Materialism എന്നുള്ളതിന് ഭൗതികവാദം എന്നോ ഭൗതികദർശനം എന്നോ പ്രയോഗിക്കാം --Naveen Sankar 10:25, 23 ഫെബ്രുവരി 2008 (UTC)Reply

സൈദ്ധാന്തികഭൗതികം എവിടെപ്പോയി?

തിരുത്തുക

അല്ലെങ്കിൽ നവീന ഭൗതികം തന്നെയാണോ തിയറെറ്റിക്കൽ ഫിസിക്സ്?--Vssun 17:55, 18 മേയ് 2007 (UTC)Reply

അല്ല. രണ്ടും രണ്ടാണ്.

Theoretical physics (സൈദ്ധാന്തികഭൗതികം) പ്രധാനമായും ഭൗതികശാസ്ത്രത്തിലെ സിദ്ധാന്തങ്ങൾക്കും വിശദീകരണങ്ങൾക്കും പ്രാധാന്യം കൊടുക്കുന്നു. പ്രയുക്ത (പ്രായോഗിക) ഭൗതികം അതിന്റെ പ്രയോഗങ്ങൾക്കും.

ഉദാത്ത ഭൗതികം എന്നത് ഭൗതികത്തിന്റെ ആദ്യകാല സിദ്ധാന്തങ്ങൾ ഉൾക്കൊള്ളുന്നു. ഗലീലിയോ, ന്യൂട്ടൻ തുടങ്ങിയവരുടെ സിദ്ധാന്തങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഭൗതികസിദ്ധാന്തങ്ങളാണ് ഇതിൽ ഉള്ളത്. എന്നാൽ ഉദാത്തഭൗതികസിദ്ധാന്തങ്ങൾക്ക് പ്രകൃതിയിലെ എല്ലാപ്രതിഭാസങ്ങളെയും വിശദീകരിക്കൻ കഴിയാതെവന്നു. ഫോട്ടോ ഇലക്ട്രിക് പ്രഭാവം, ആറ്റങ്ങളുടെ സ്ഥിരത മുതലായവ വിശദീകരിക്കാൻ ഉദാത്തഭൗതികത്തിന് കഴിഞ്ഞില്ല. തുടർന്ന് 1900മടുപ്പിച്ച് ഭൗതികശാസ്ത്രത്തിൽ പുതിയ അടിസ്ഥാനസിദ്ധാന്തങ്ങൾ രൂപം കൊണ്ടു. ക്വാണ്ടം ഭൗതികം, സാമാന്യാപേക്ഷികതാ സിദ്ധാന്തം, പോലെയുള്ളവ. ഇങ്ങനെയുണ്ടായ പുതിയ സിദ്ധാന്തങ്ങളും തത്വങ്ങളുമാണ് നവീന ഭൗതികത്തിന്റെ (ആധുനിക ഭൗതികത്തിന്റെ) അടിസ്ഥാനം. നവീനഭൗതികം എന്നത് Modern Physics ആണ്. ഏകദേശം 1900 ത്തിനു ശേഷം വികസിച്ചുവന്ന ഭൗതികസിദ്ധാന്തങ്ങളാണ് ഇവ.

ഉദാത്ത ഭൗതികത്തിനും നവീന ഭൗതികത്തിനും സൈദ്ധാന്തികവും പ്രായോഗികവുമായ വശങ്ങളുണ്ട്. --Naveen Sankar 10:25, 23 ഫെബ്രുവരി 2008 (UTC)Reply

വിശദീകരണത്തിന്‌ നന്ദി നവീൻ --Vssun 04:40, 24 ഫെബ്രുവരി 2008 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഭൗതികശാസ്ത്രം&oldid=4025946" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഭൗതികശാസ്ത്രം" താളിലേക്ക് മടങ്ങുക.