ഇങ്ങനേയും ഒരു താളോ? ഇതിന്റെ ആവശ്യം ? --സുഗീഷ് 19:26, 12 ജൂൺ 2008 (UTC)Reply

Coz its NOT w:wp:original research or not about anything that does not exist. I admit this has a minor [[W:WP:NPOV[] dispute which doesnt mean we've to trash this article. Moreover this question has no relevance; considering what we see in the RC these days. --ടക്സ് എന്ന പെൻ‌ഗ്വിൻ 13:04, 13 ജൂൺ 2008 (UTC)Reply

ഈ ലേഖനത്തിലെ അവകാശവാദങ്ങൾ പലതിനും ഉറപ്പില്ല. ഭാരതമാതാവിന് ഈ രൂപമാണെന്ന് ആരു നിശ്ചയിച്ചു? നൂറ്റാണ്ടുകളിലൂടെ സ്വീകാര്യത കിട്ടിയതോ, രാഷ്ട്രപതാകയേയും മറ്റും പോലെ, നിയമസാധുത നൽകപ്പെട്ടതോ ഒന്നുമല്ല ഭാരതാംബയുടേതെന്നു പറയുന്ന ഈ രൂപം. സിംഹത്തിന്റെ പുറത്ത് കൊടിയും പിടിച്ചിരിക്കുന്ന ദേവിയായൊണ് ജാതിമതഭേദമെന്യേ ഭാരതീയരെല്ലാം രാഷ്ട്രത്തെ സങ്കല്പിക്കുന്നതെന്ന് പറയാൻ പറ്റുമോ? ഭാരതത്തെ മാതാവായാണ് എല്ലാവരും സങ്കല്പിക്കുന്നതെന്ന് പോലും പറയുക വയ്യ. (മറ്റു പലസംസ്കാരങ്ങളിലും രാഷ്ട്രം പിതാവാണ് - Fatherland എന്നൊക്കെ പറയുന്നവരുണ്ട്.) രാഷ്ട്രത്തെ വ്യക്തിരൂപത്തിൽ സങ്കല്പിക്കാൻ തന്നെ പലർക്കും കഴിഞ്ഞെന്നു വരില്ല. രാജ്യസ്നേഹം നല്ലതുതന്നെ. പക്ഷേ അത് പ്രകടിപ്പിക്കാനുള്ളതല്ല സ്ഥലമല്ല വിജ്ഞാനകോശം.Georgekutty 21:54, 12 ജൂൺ 2008 (UTC)Reply

ഞാന് വിക്കിയില് പിച്ച വെച്ചു തുടങ്ങിയ കാലത്തേതാണ്‌ ഈ ലേഖനം. അന്ന് NPOV, ORIGINAL RESEARCH തുടങ്ങിയവയെപ്പറ്റി വല്യ പിടി ഒന്നുമില്ലായിരുന്നു.

പണ്ടത്തെ ആ ഒരു enthusiasm ഒന്നും ഇപ്പോഴില്ല എങ്കിലും സമയം പോലെ മാറ്റിയെഴുതാം. താങ്കള് ഇവിടെ എഴുതിയിരിക്കുന്ന ബാക്കി വാചകങ്ങള് വെറും രോഷപ്രകടനം മാത്രമായേ എനിക്ക് തോന്നുന്നുള്ളൂ. --ടക്സ് എന്ന പെൻ‌ഗ്വിൻ 13:03, 13 ജൂൺ 2008 (UTC)Reply

രോഷമില്ല; പ്രകടിപ്പിച്ചുമില്ല.Georgekutty 16:05, 13 ജൂൺ 2008 (UTC)Reply

തികച്ചും ദ്രാവിഡീയമായ ഊർവരാധാരധനയുമായി ബന്ധപ്പെട്ടാണ്‌ ഭാരതമാതാവ് എന്ന പ്രയോഗം ഉണ്ടായത്. ഭാരതീയരുടെ അമ്മ പ്രേമം. --117.196.141.180 16:21, 15 ജൂൺ 2008 (UTC)Reply

അതും കൂടി തെളിവോട് കൂടി ഈ ലേഖനത്തിലേയ്ക്ക് ചേർക്കൂ സുഹൃത്തേ. താങ്കളെ തിരുത്തുന്നതിൽ നിന്നും ആരും തടഞിട്ടില്ലല്ലോ? --ടക്സ് എന്ന പെൻ‌ഗ്വിൻ 16:25, 15 ജൂൺ 2008 (UTC)Reply

float ലേഖനങ്ങൾ തിരുത്തുകയാണേങ്കിൽ ഇങ്ങനെ വേണം.. ടക്സിന്‌ അഭിനന്ദനങ്ങൾ--സുഗീഷ് 17:11, 15 ജൂൺ 2008 (UTC)Reply

തിരുത്തലോടെ ലേഖനം മെച്ചമായി.Georgekutty 22:28, 15 ജൂൺ 2008 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഭാരതാംബ&oldid=675367" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഭാരതാംബ" താളിലേക്ക് മടങ്ങുക.