സംവാദം:ബോഗൺവില്ല
Latest comment: 3 വർഷം മുമ്പ് by Anoop Manakkalath
തലക്കെട്ട് കടലാസുപൂവ് അല്ലേ? --ഷാജി 02:58, 4 ഫെബ്രുവരി 2008 (UTC)
- ഈ ലേഖനത്തിനു ബോഗണ്‌വില്ല എന്ന പേരു തന്നെയാണുചിതം. കടലാസു കൊണ്ടുണ്ടാക്കുന്ന പൂവിനെയാണ് കടലാസുപൂവ് എന്നു വിളിക്കുന്നത്. ഗ്രന്ഥങ്ങളിലൊന്നും കടലാസുപൂവ് എന്ന പേരു പരാമർശിച്ചു കാണുന്നില്ല. --ചള്ളിയാൻ ♫ ♫ 06:47, 24 ഡിസംബർ 2008 (UTC)
ചെറുപ്പം മുതലേ കടലാസുപൂവ് എന്നാണ് കേട്ടിട്ടുള്ളത്. ഗ്രന്ഥങ്ങൾ; ഗ്രന്ഥങ്ങളെ... നിങ്ങൾ കടലാസുകളല്ലോ :-) --സാദിക്ക് ഖാലിദ് 07:58, 24 ഡിസംബർ 2008 (UTC)
ആംഗലേയ ഉച്ചാരണം ബൂഗൻവില്ല എന്നാണു്, കേരളത്തിൽ പരക്കെ പ്രചാരം ബൊഗയൻവില്ല അഥവാ കടലാസുചെടി എന്നാണെന്നു കരുതുന്നു. ഏതു രീതിയിലായാലും ഇപ്പോഴത്തെ തലക്കെട്ടു് തെറ്റാണു്.
Anish Viswa 02:44, 14 സെപ്റ്റംബർ 2011 (UTC))
ബൂഗൻവിലിയ എന്നാണ് എകദേശം ഉച്ചാരണം. അമേരിക്കക്കാർ "ബോഗൻവിലിയ" എന്നും പറയാറുണ്ട്. അനൂപ് മനക്കലാത്ത് (സംവാദം) 07:05, 4 മാർച്ച് 2021 (UTC)