സംവാദം:ബുദ്ധമതം കേരളത്തിൽ
തലക്കെട്ട്
തിരുത്തുക"ബുദ്ധമതം കേരളത്തിൽ" എന്നതാണ് ഉചിതമായ തലക്കെട്ട് എന്നു കരുതുന്നു. അങ്ങനെ മാറ്റാമെല്ലോ? - Johnchacks 02:46, 8 ഏപ്രിൽ 2011 (UTC)
- "ബുദ്ധമതം കേരളത്തിൽ" എന്ന് തലക്കെട്ടാക്കും ഉചിതം എന്നതിനോട് പൂർണമായും യോജിക്കുന്നു. അതു പോലെതന്നെ ഈ ലേഖനം വിക്കിവൽകരിക്കപെടേണ്ടതാണു. അഖിൽ ഭരതൻ (സംവാദം) 17:27, 4 ഓഗസ്റ്റ് 2012 (UTC)
പ്രാരംഭദശയിൽത്തന്നെ കേരളത്തിലെത്തിയിരുന്നു.
തിരുത്തുക//പ്രധാനമതങ്ങളും ചിന്താപദ്ധതികളും അവയുടെ പ്രാരംഭദശകളിൽത്തന്നെ കേരളത്തിലെത്തിയിരുന്നു.// എന്ന ലീഡ് വാചകം വേണോ? പകരം ബുദ്ധമതം അതിന്റെ പ്രാരംഭദശയിൽത്തന്നെ കേരളത്തിലെത്തി എന്നുപേോരേ? --Vssun (സംവാദം) 18:03, 20 മേയ് 2013 (UTC)
ചെയ്തു. തലക്കെട്ടും മാറ്റി. --Adv.tksujith (സംവാദം) 18:43, 20 മേയ് 2013 (UTC)
ചരിത്രം
തിരുത്തുകശാസനം
തിരുത്തുക//കേരളത്തിന്റെ പേർ എടുത്തു പറയുന്നില്ല എങ്കിലും ധർമ്മപ്രചരണത്തിന് ഭാരതമെമ്പാടും എന്നതു കൊണ്ട് കേരളം അതിൽ ഉൾപ്പെടും. //
ഏതു ശാസനത്തിലാണ്? മസ്കി ശാസനത്തിലോ ഏറഗുഡി ശാസനത്തിലോ? --Vssun (സംവാദം) 08:35, 21 മേയ് 2013 (UTC)
ബ്രാഹ്മണ മതത്തിന്റെ തിരിച്ചു വരവ്
തിരുത്തുക//ബ്രാഹ്മണ മതത്തിന്റെ തിരിച്ചു വരവ് മൂലം രാജാക്കന്മാർ ബുദ്ധ മതത്തിനെതിരായി തിരിഞ്ഞു. // ബ്രാഹ്മണമതം മുൻപുണ്ടായിരുന്നോ? അതുകൊണ്ട്, വെറും വരവ് പോരേ? --Vssun (സംവാദം) 08:43, 21 മേയ് 2013 (UTC)
വൈഷ്ണവ കുലശേഖര
തിരുത്തുക//വൈഷ്ണവ കുലശേഖര യുടെ കാലത്ത്// ഇത് ആരാണ്? വിക്കിയിൽ ഇദ്ദേഹത്തെക്കുറിച്ചുള്ള താളുണ്ടോ? --Vssun (സംവാദം) 08:45, 21 മേയ് 2013 (UTC)
ജാതി
തിരുത്തുക//ബുദ്ധമതത്തിൽ വിശ്വസിച്ചിരുന്ന പല ജനവിഭാഗങ്ങളും പിന്നീട് ഹിന്ദുമതത്തിലെ താഴ്ന്ന ജാതികളിലേക്ക് ചേർക്കപ്പെട്ടു.// താഴ്ന്ന ജാതികളായി പരിവർത്തനം ചെയ്യപ്പെട്ടു എന്നല്ലേ വേണ്ടത്. മുമ്പ് അത്തരം ജാതികളുണ്ടായിരുന്നിരിക്കില്ലല്ലോ. --Vssun (സംവാദം) 08:49, 21 മേയ് 2013 (UTC)