സംവാദം:ബിയാസ് നദി
റോഹതാങ്ങ് പാസ് എന്നാണ് കൊടുത്തത്. പാസിന്റെ മലയാളം എന്താണ്? മലയിടുക്കെന്നാണോ?--അഭി 13:04, 2 ജനുവരി 2008 (UTC)
- ചുരം
എന്തൊരു വ്യക്തത, എന്തൊരു വൃത്തി!
തിരുത്തുക"ഇന്ത്യയിലെ ഹിമാചൽ പ്രദേശ് സംസ്ഥാനത്തിൽ ഹിമാലയ പർവതത്തിലെ റോഹ്താങ്ങ് ചുരത്തിലാണ് ബിയാസിന്റെ ഉദ്ഭവം. റോഹ്തങ്ങ് പാസിനു സമീപത്തു നിന്നും തെക്കോട്ടൊഴുകുന്ന ഒരു മലയൊഴുക്കും കിഴക്കുനിന്നു പടിഞ്ഞാറോട്ടൊഴുകുന്ന രണ്ടു മലയൊഴുക്കും ചേർന്നാണ് ഈ നദി രൂപമെടുക്കുന്നത്. സമുദ്രനിരപ്പിൽനിന്നും നാലായിരത്തോളം മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം."
തെക്കോട്ടൊഴുകുന്ന മലയൊഴുക്കും (അതെന്താ സാധനം?) പടിഞ്ഞാട്ടൊഴുകുന്നതും ചേരുന്നത് എങ്ങനെയെന്നു പറയുന്നില്ല. തെക്കൊട്ടൊഴുകിയാല് തെക്കും പടിഞ്ഞാട്ട് ഒഴുകിയാല്‍ പടിഞ്ഞാട്ടും എത്തും. തെക്കിനെയും പടിഞ്ഞാറിനെയും മുട്ടിച്ചു കാണിക്ക്. ഇങ്ങനെ മൂന്നുവിധം ഒഴുക്ക് ചേര്‍ന്നാണ് നദി ഉദ്ഭവിക്കുന്നതെന്ന് എവിടെ കാണാം? Calipso 17:44, 3 ജനുവരി 2008 (UTC)
എവിടെയെങ്കിലും കാണും കാലിപ്സോ ശുഭാപ്തിവിശ്വആസിയായിരിക്കൂ. പിന്നെ ഐതിഹ്യം എന്നത് മഹാഭാരതത്തിലെ ആദി പർവ്വത്തിൽ പറഞ്ഞിട്ടുണ്ട് അതാണ് റഫറൻസ്. ഇനി തെളിവ് മാറ്റണോ. ക്രിസ്തീയാനുകരണത്തിൽ അതേ ലേഖനം റഫറൻസ് കൊടുത്താൽ താങ്കൾ അതിനെ പ്രശംസിക്കും ഇവിടെ മറിച്ചും. ഇതാണോ ഇരട്ടപ്പൂട്ട്? --ചള്ളിയാൻ ♫ ♫ 02:21, 4 ജനുവരി 2008 (UTC)
conundrum moved here
തിരുത്തുക"റോഹ്തങ്ങ് പാസിനു സമീപത്തു നിന്നും തെക്കോട്ടൊഴുകുന്ന ഒരു മലയൊഴുക്കും കിഴക്കുനിന്നു പടിഞ്ഞാറോട്ടൊഴുകുന്ന രണ്ടു മലയൊഴുക്കും ചേർന്നാണ് ഈ നദി രൂപമെടുക്കുന്നത്. " ഇങ്ങോട്ട് മാറ്റിയിരിക്കുന്നു. Calipso 17:58, 5 ജനുവരി 2008 (UTC)
- നാളെ രാവീലെ തരാം. ഇപ്പോൾ മൊത്തം ഇരുട്ടാ. തപ്പാൻപറ്റില്ല.. എന്നിട്ട് മാറ്റിയാൽ മതി കോണണ്ഡ്രം --ചള്ളിയാൻ ♫ ♫ 18:02, 5 ജനുവരി 2008 (UTC)
- അതു തിരിച്ചുവെച്ചിട്ടുണ്ട്. ആ പുസ്തകത്തിൻറെ പേര് അവിടെ സൈറ്റ് ചെയ്തേക്കൂ. Calipso 04:05, 6 ജനുവരി 2008 (UTC)