സംവാദം:ബാലരമ
നമ്മൾ പത്രത്തിനു ദിനപത്രം എന്നു ചേർത്തതു പോലെ ഇതിനും എന്തെങ്കിലും ചേർക്കണം. ബ്രാകറ്റിൽ ആയാൽ നല്ലത്. ബാലസാഹിത്യം എന്നു മതിയാവുമോ --Shiju Alex 09:27, 23 മേയ് 2007 (UTC)
- ദ്വൈവാരിക, അല്ലെങ്കിൽ കുട്ടികളുടെ ദ്വൈവാരിക Simynazareth 09:38, 23 മേയ് 2007 (UTC)simynazareth
- അതു പറ്റുമോ എന്നു സംശയം. മുത്തശ്ശി, തളിർ , അമ്പിളി അമ്മാവൻ തുടങ്ങി വളരെ യധികം കുട്ടികൾക്കുള്ള മാസികൾ ഉണ്ടയിരുന്നു. ഇതിൽ പലതും മാസത്തിലൊരിക്കലോ മറ്റോ ആണ് പ്രസിദ്ധീകരിച്ചിരുന്നത്. ചിലതൊക്കെ ഇടയ്ക്ക് വച്ച് പ്രസിദ്ധീകരണം നിർത്തുകയും ചെയ്തു. ഇതിനെ എല്ലം ഉൾക്കൊള്ളിക്കാൻ പറ്റിയ ഒന്നാവണം പേരു.--Shiju Alex 09:45, 23 മേയ് 2007 (UTC)
- ബാലരമ ദ്വൈവാരികയാണെന്നാണ് എന്റെ അറിവ് --സാദിക്ക് ഖാലിദ് 09:47, 23 മേയ് 2007 (UTC)
- ബാലരമ ദ്വൈവാരികയാണ്. Simynazareth 10:00, 23 മേയ് 2007 (UTC)simynazareth
ഞാൻ ചോദിച്ചതിനല്ലല്ലോ ഉത്തരങ്ങൾ. ബാലരമ (ബാലസഹിത്യം) എന്ന് ഈ താളിൻറ് പേരു മാറ്റണോ എന്നായിരുന്നു ചോദ്യം. ബാലരമ (ദ്വൈവാരിക) എന്നു മറ്റിയാൽ അമ്പളി അമ്മാവനെ അതിൽ ഇടാൻ പറ്റില്ല. കാരണം അത് ദ്വൈവരിക അല്ല. എല്ലാ ബാലപ്രസിദ്ധീകരണങ്ങളേയും ഉൾക്കൊള്ളിക്കാൻ പറ്റുന്ന പേർ ആകണം.--Shiju Alex 10:04, 23 മേയ് 2007 (UTC)
- ബാലപ്രസിദ്ധീകരണം (വാക്കിന് അൽപം കട്ടി, എന്നാലും...) Simynazareth 10:12, 23 മേയ് 2007 (UTC)simynazareth
magazine n. 1 illustrated periodical publication containing articles, stories, etc. എന്നാണ് Oxford ഡിക്ഷ്ണറിയിൽ കണ്ടത്. periodical എന്നതിനു തത്തുല്യമായ ഒരു മലയാളപദം കിട്ടിയാൽ സംഗതി നടക്കും.magazine എന്നതിനു തത്തുല്യമായ പദമുണ്ടോ??Bijuneyyan 10:16, 23 മേയ് 2007 (UTC)
periodical - ആനുകാലികം. Simynazareth 10:25, 23 മേയ് 2007 (UTC)simynazareth
- Magazine - മാസിക , periodical - ആനുകാലികം ഇതൊന്നും അങ്ങട് കൃത്യമായി എല്ല ബാലപ്രസിദ്ധീകരണങ്ങൾക്കും യോജിക്കില്ല. അതിനാൽ സിമി നിർദ്ദേശിച്ച ബാലപ്രസിദ്ധീകരണം തന്നെയാണെന്നു തോന്നുന്നു തമ്മിൽ ഭേദം.--Shiju Alex 10:36, 23 മേയ് 2007 (UTC)
ബാലരമ എന്ന പേരിൽ മറ്റു പ്രസിദ്ധീകരണങ്ങളൊന്നുമില്ലല്ലോ.. അതു കൊണ്ട് ബാലരമ എന്നു മാത്രം മതി എന്നാണെന്റെ അഭിപ്രായം.--Vssun 16:55, 23 മേയ് 2007 (UTC)
ബാലരമ വാരികയാക്കിയോ?
തിരുത്തുകമലയാളമനോരമയുടെ ഇംഗ്ലീഷ് വിക്കി താളിൽ കണ്ടതാണ്.--Vssun 18:29, 23 മേയ് 2007 (UTC)
- ഇല്ല, അടുത്തിടെ വരെയും ദ്വൈവാരിക തന്നെ. Simynazareth 18:32, 23 മേയ് 2007 (UTC)simynazareth
- ശിക്കാരി ശംഭു, കാലിയ, സൂത്രൻ എന്നിവ ടിങ്കിൾ വാരികയിൽ വരുന്നതാണ്. മനോരമക്കാർ വാങ്ങിച്ച് തർജ്ജിമചെയ്യുന്നതാണെന്നു തോന്നുന്നു. ഇത് ലേഖനത്തിൽ ചേർക്കണോ? Simynazareth 18:31, 23 മേയ് 2007 (UTC)simynazareth
വിവരം ശരിയാണെങ്കിൽ ലേഖനത്തിൽ ചേർക്കണം..--Vssun 18:52, 23 മേയ് 2007 (UTC)
- പൂമ്പാറ്റ ഇടക്ക് പ്രസിദ്ധീകരണം നിർത്തിയപ്പോൾ കപീഷിനെ ബാലരമയിൽ കണ്ടിരുന്നു. ഇപ്പോൾ കപീഷ് എവിടെയാണെന്നറിയാമോ? (ദില്ലിയിലാണെന്നു പറയല്ലേട്ടോ :))--Vssun 18:54, 23 മേയ് 2007 (UTC)
പുതുക്കാൻ വൈകുന്നു.
തിരുത്തുകവിക്കിപീഡിയയിലെ പല ലേഖനങ്ങളും അനാഥമാകുന്നു.
ബാലരമ ഇപ്പോൾ വാരികയാണ്.
മായാവിയും ലുട്ടാപ്പിയും രാജുരാധമാരും വേഷം മാറി. മന്ത്രിയുടെ തന്ത്രങ്ങൾ തിരിച്ചുവന്നു.
കാലിയ, ഇപ്പോഴില്ല.അതുകൂട്ടിച്ചേർക്കണം.ബാലരമയിലെയും മറ്റുള്ളവയിലെയും പഴയ ക്ലാസിക്കുകളായ തലമാറട്ടെ, എലിമണിമുണ്ടക്കയം, കിഷ്കു, പൂമ്പാറ്റ രാജകുമാരി, സൈലൻറ്റ് വാലൻ എന്നിവയെക്കുറിച്ചും പരാമർശിക്കുന്നത് കൊള്ളാം.
കപീഷ് പൂമ്പാറ്റയിൽ നിന്ന് ബാലരമയിലെത്തിയിട്ടുണ്ട്.
ശിക്കാരി ശംഭു, കാലിയ, സൂത്രൻ എന്നിവ ടിങ്കിൾ വാരികയിൽ വന്നതാണ് (ഇപ്പൊഴുണ്ടോ എന്നറിയില്ല). മനോരമക്കാർ വാങ്ങിച്ച് തർജ്ജിമചെയ്യുന്നതുതന്നെ. എല്ലം പൈയുടെ സൃഷ്ടികളാണെന്നു തോന്നുന്നു. കപീഷിന്റെ സംവാദവും കാണുക.
ജമ്പനും തുമ്പനു തുടങ്ങിയവ വേണുവിന്റെതാണ്. ബാലഭൂമി തുടങ്ങിയവയിലും വേണു കുത്തിവരയ്ക്കുന്നു(മീശമാർജ്ജാരൻ ..)..യീഹാ..--തച്ചന്റെ മകൻ 05:29, 13 ഏപ്രിൽ 2009 (UTC)
- വാരിക ആയിട്ട് കുറേ ആയല്ലോ. ലേഖനത്തിൽ ദ്വൈവാരികയെന്ന് കൊടുത്തിരുന്നത് ശ്രദ്ധിച്ചില്ല. രാജൂ രാധേടേ വേഷം മാറ്റിയത് മോശമായിപ്പോയി :( സ്കൂളിൽ വരെ കയ്യില്ലാ ബനിയൻ ഇടുന്ന രാജു കുട്ടികളിൽ തെറ്റായ ചിന്താഗതി വളർത്തുന്നു എന്ന് ആരെങ്കിലും വിമർശിച്ചുകാണും :)--അഭി 15:27, 6 മേയ് 2009 (UTC)
- സൈലന്റ് വാലൻ ബാലഭൂമിയിലല്ലേ?--അഭി 15:37, 6 മേയ് 2009 (UTC)
അഭി പറയുന്നത് ശരിയാണെന്ന് തോന്നുന്നു --Ershad 15:46, 6 മേയ് 2009 (UTC)