FREQUENCY തിരുത്തുക

FREQUENCY നിർദ്ദേശത്തെക്കുറിച്ച് വിശദീകരിക്കുന്ന en:Fortran#FORTRAN എന്ന വിഭാഗത്തിലെ അവസാനത്തെ ഖണ്ഡികകൾ ഇവിടെ (ഫോർട്രാൻ ആദ്യപതിപ്പ് എന്ന വിഭാഗത്തിലെ അവസാനഖണ്ഡിക) ചുരുക്കിയാണ് എഴുതിയിരിക്കുന്നത്. ഇംഗ്ലീഷ് വിക്കിയിൽ ഉദ്ദേശിച്ചിരിക്കുന്ന അതേ അർത്ഥം തന്നെയല്ലേ ഇവിടെയും കിട്ടുന്നത് എന്ന് പരിശോധിക്കുക. --Vssun (സംവാദം) 03:17, 8 സെപ്റ്റംബർ 2012 (UTC)Reply

ഫോർട്രാൻ II പ്രോഗ്രാം തിരുത്തുക

STOP 1 എന്നതിലെ എറർ സന്ദേശം (എറർ കോഡ്) 1 ആണെന്നുകരുതുന്നു. STOP എന്നത് നിർദ്ദേശവും. --Vssun (സംവാദം) 03:19, 8 സെപ്റ്റംബർ 2012 (UTC)Reply

പലതരം കമ്പ്യൂട്ടർ രൂപകൽപ്പനകളിലെ വ്യാപകമായ ഉപയോഗം തിരുത്തുക

ഈ തിരുത്ത് കാണുക.

ഇംഗ്ലീഷ് വിക്കിയിൽ ചരിത്രം എന്ന ഭാഗത്ത് ഉപയോഗിക്കപ്പെട്ടിരുന്ന വാചകമാണത്. മലയാളംവിക്കിയിൽ കൊണ്ടുവന്നപ്പോൾ ആമുഖത്തിൽ വരേണ്ട വാചകമാണെന്നു തോന്നിയതുകൊണ്ടാണ് മുകളിൽത്തന്നെ ഉൾപ്പെടുത്തിയത്. വിശദീകരണം ചരിത്രം എന്ന ഭാഗത്തുതന്നെയുണ്ട്.

  • 1956-ൽ വികസിപ്പിക്കപ്പെട്ട ഫോർട്രാൻഭാഷക്കുള്ള ഐ.ബി.എമ്മിന്റെ തന്നെ വിവിധ കമ്പ്യൂട്ടറുകൾക്കുള്ള കമ്പൈലറുകൾ 1960-ൽത്തന്നെ രംഗത്തുണ്ടായിരുന്നു എന്നും 63-ഓടെ എതിരാളികളുടേതടക്കം നാൽപ്പതോളം കമ്പൈലറുകൾ ലഭ്യമായിരുന്നു എന്നും ഇംഗ്ലീഷ് വിക്കി ലേഖനത്തിൽ പറയുന്നു.
  • കൊബോളിന്റെ കാര്യത്തിൽ 1960-ൽ വികസിപ്പിക്കപ്പെട്ട ഭാഷയിലെഴുതിയ പ്രോഗ്രാം പരീക്ഷണാടിസ്ഥാനത്തിൽ അക്കൊല്ലംതന്നെ രണ്ടു വ്യത്യസ്ത കമ്പ്യൂട്ടറുകളിൽ ഓടിച്ചിരുന്നു എന്നുമുണ്ട്. പക്ഷേ ഇതിന്റെ കമ്പൈലറുകൾ എന്നുമുതൽ വ്യാപകമായി എന്ന വിവരം കിട്ടിയില്ല.

കൂടുതൽ വിവരങ്ങൾ ലഭ്യമാണെങ്കിൽ ചേർക്കുക. --Vssun (സംവാദം) 03:02, 16 സെപ്റ്റംബർ 2012 (UTC)Reply

COBOL has been since the early 1960s probably the most widely used language in commercial applications. എന്ന് ഇവിടെയുണ്ട് --Vssun (സംവാദം) 03:08, 16 സെപ്റ്റംബർ 2012 (UTC)Reply
ഇപ്പോഴും നേരിട്ട് ഒരു അവലംബം ചേർക്കാത്തിടത്തോളം നേരിയ original research മണക്കുന്നു. കോബോൾ അല്ല എന്ന് മനസ്സിലായി, എങ്കിലും അസംബ്ലി ലാംഗ്വേജുകൾ വല്ലതും ആവാമല്ലോ (അല്ലെങ്കിൽ ഹൈ ലെവൽ ഭാഷ എന്ന് തിരുത്തണം). പ്രോഗ്രാമിംഗ് ഭാഷകളെ താരതമ്യം ചെയ്യുന്ന ഏതെങ്കിലും സ്രോതസ്സിൽ ഈ വാചകത്തിന് അവലംബമുണ്ടെങ്കിൽ അതനുസരിച്ച് നേരിട്ട് ചേർക്കുന്നതാകും ഏറ്റവും നല്ലത്. ഇത് എന്റെ ഒരു idiosyncrasy ആയി തോന്നുന്നുണ്ടെങ്കിൽ ഫലകം നീക്കിയാലും വിരോധമില്ല :) -- റസിമാൻ ടി വി 06:44, 16 സെപ്റ്റംബർ 2012 (UTC)Reply

ഭാഷ എന്നെഴുതിയെങ്കിലും ഹൈലെവൽ ലാംഗ്വേജ് എന്നാണ് ഉദ്ദേശിച്ചത്. (ലേഖനത്തിൽ അങ്ങനെയാക്കുന്നു). ഫലകം കിടക്കട്ടെ. --Vssun (സംവാദം) 10:41, 16 സെപ്റ്റംബർ 2012 (UTC)Reply

പോർട്ടബിലിറ്റി തിരുത്തുക

ഇംഗ്ലീഷ് വിക്കിയിൽ കൊടുത്തിട്ടുള്ള വിവരങ്ങൾ വ്യക്തമായി മനസിലായില്ല. താഴെക്കാണുന്ന ഭാഗം, മനസ്സിലായപോലെ പരിഭാഷപ്പെടുത്തിയതാണ്. ദയവായി ആരെങ്കിലും പരിശോധിക്കുക.

--Vssun (സംവാദം) 06:43, 19 സെപ്റ്റംബർ 2012 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഫോർട്രാൻ&oldid=4025182" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഫോർട്രാൻ" താളിലേക്ക് മടങ്ങുക.