സംവാദം:പൗരശാസ്ത്രം
"ഇതു കൂടി കാണുക" (See also) എന്ന ഭാഗം കൂടി ചേർക്കാമോ--Deepa Chandran2014 (സംവാദം) 16:05, 27 ഫെബ്രുവരി 2018 (UTC)
- ചേർത്തോളൂ ഡോക്ടറേ, --സുഗീഷ് (സംവാദം) 16:08, 27 ഫെബ്രുവരി 2018 (UTC)
ചേർക്കാൻ സഹായിക്കാമോ എന്നാണ് കവി ഉദ്ദേശിച്ചത്. --Deepa Chandran2014 (സംവാദം) 16:12, 27 ഫെബ്രുവരി 2018 (UTC)
- ==ഇതു കൂടി കാണുക== ഇതിന്റെ അടിയിൽ ബുള്ളറ്റ് ഇട്ട് ചേർത്താൽ മതിയാകും.--സുഗീഷ് (സംവാദം) 16:23, 27 ഫെബ്രുവരി 2018 (UTC)
ചെയ്തു--Deepa Chandran2014 (സംവാദം) 16:42, 27 ഫെബ്രുവരി 2018 (UTC)
ഇതേ പേജ് സിറ്റിസൺ സയൻസ് എന്ന പേരിൽ 20.2.2018 ന് തന്നെ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചതായി കാണുന്നുണ്ട്. ഇംഗ്ലീഷ് പേജിൽ മലയാളം പരിഭാഷയുടെ കണ്ണി ഇല്ലാതിരുന്നത് കൊണ്ടാണ് ഈ വൃഥാവ്യായാമം നടന്നത്. പ്രസ്തുത പേജ് കൂടുതൽ മെച്ചപ്പെട്ട പരിഭാഷയാണ്. ഇത് ഡിലീറ്റ് ചെയ്യുന്നതാവും ആശയക്കുഴപ്പം ഇല്ലാതിരിക്കാൻ നല്ലത്. ഒരു പേജ് പരിഭാഷാ സഹായി ഉപയോഗിച്ച് തർജമ ചെയ്യുമ്പോൾ അത് നിലവിൽ പരിഭാഷ ചെയ്യപ്പെട്ടിട്ടുള്ള പേജ് ആണോ എന്ന് ഉറപ്പാക്കാൻ എന്താണ് ചെയ്യേണ്ടത്?
- വിക്കിപീഡീയയിൽ ഒരു താൾ പുതിയതായി ചേർക്കുമ്പോൾ ആദ്യം തലക്കെട്ട് സേർച്ച് ചെയ്യുക.
- സേർച്ച് ചെയ്ത തലക്കെട്ട് ഇല്ല എങ്കിലും ആ തലക്കെട്ടോ അതിനോട് സാമ്യമുള്ളതോ ആയ ഒരു വാക്കെങ്കിലും കാണിക്കുന്ന താളുകൾ തീർച്ചയായും സേർച്ച് റിസൾട്ടായി കിട്ടും.
- ഇനി അടുത്തതായി ഇംഗ്ലീഷ് വിക്കിയിൽ ആ പേരിലോ മറ്റോ പ്രസ്തുത വിഷയം ഉണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കിൽ അതിൽ മലയാളം കണ്ണി പരിശോധിക്കുക.
- ഇതിലൊന്നും വന്നില്ല എങ്കിൽ താൾ തുടങ്ങാവുന്നതാണ്. ഇനി ഈ താളിന്റെ വിഷയം, രണ്ടും ഒരു വിഷയം തന്നെയാണെങ്കിൽ ലയിപ്പിക്കാൻ നിർദേശിക്കാവുന്നതാണ്. അതിനായി എഡിറ്റിങ് വിൻഡോയുടെ താഴെ നിന്നും ഫലകങ്ങൾ സെലക്ട് ചെയ്യുക. {{mergeto|ഏത് താളിലേയ്ക്കാണോ അതിന്റെ പേര്}} നൽകിയാൽ മതിയാകും.--സുഗീഷ് (സംവാദം) 12:55, 1 മാർച്ച് 2018 (UTC)
- സുഗീഷ്, Deepa Chandran2014, വിശ്വപ്രഭViswaPrabha: ഇംഗ്ലീഷ് പേജിൽ മലയാളം പരിഭാഷയുടെ കണ്ണി ഉണ്ടായിരുന്നു. ഇംഗ്ലീഷിൽ ഉള്ള തിരിച്ചുവിടലും ഉണ്ടായിരുന്നു. "പൗരശാസ്ത്രം" എന്ന വാക്ക് അത്ര ഉചിതമായി തോന്നാത്തതുകൊണ്ട് ഉപയോഗിച്ചില്ലെന്നു മാത്രം. എങ്ങനെയാണ് "സിറ്റിസൺ സയൻസ്" എന്ന താൾ കാണാതെ പോയതെന്ന് മനസിലാകുന്നില്ല. ജീവൻ 03:02, 15 മാർച്ച് 2018 (UTC)
- ജീവൻ താങ്കൾ മുകളിൽ സൂചിപ്പിച്ച വസ്തുത പലരും ശ്രദ്ധിച്ചുകാണില്ല. അതിന് ആരെയും കുറ്റപ്പെടുത്താനും കഴിയില്ല. കൂടുതലും ഇത്തരം അബദ്ധങ്ങൾ തിരിച്ചറിയുന്നത് വിക്കിഡാറ്റയുമായി കണ്ണിചേർക്കാൻ ശ്രമിക്കുമ്പോഴാണ്. --സുഗീഷ് (സംവാദം) 07:15, 15 മാർച്ച് 2018 (UTC)
- കുറ്റപ്പെടുത്തിയതല്ല; ശ്രദ്ധിച്ചാൽ സമയനഷ്ടം ഒഴിവാക്കാമല്ലോ എന്ന് കരുതി സൂചിപ്പിച്ചതാണ്. ഇംഗ്ലീഷ് വിക്കി പേരുകൾക്ക് ഒട്ടകരീതി (Citizen science, not Citizen Science) ഉപയോഗിക്കാത്തതുകൊണ്ട് പേരുകൾ ഇംഗീളിൽ തെരയുമ്പോളും അബദ്ധം പറ്റാം. അതും കൂടി ശ്രദ്ധിക്കുക. :) ജീവൻ 07:25, 15 മാർച്ച് 2018 (UTC)
ഇനി ശ്രദ്ധിക്കാം --Deepa Chandran2014 (സംവാദം) 07:09, 19 മാർച്ച് 2018 (UTC)