പ്രശ്ലേഷം സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ചിഹ്നം (ƒ) ഇതല്ലേ? Unicode: U+0D3D ഈ താളും ഈ താളും ശ്രദ്ധിക്കു. --കുട്ടേട്ടൻ (സംവാദം) 08:41, 29 ഏപ്രിൽ 2012 (UTC)Reply

- ശരിയാക്കി. നാരായത്തിൽ ഇത് ശരിയാക്കേണ്ടതുണ്ട്. --Vssun (സംവാദം) 14:21, 29 ഏപ്രിൽ 2012 (UTC)Reply


വായിക്കുന്നവർക്കു പ്രശ്ലേഷ്ം എന്ത് എന്ന് മനസ്സിലാവാൻ വേണ്ടി ഒരു ഉദാഹരണം ആവാമായിരുന്നു. വായിക്കുന്നവർക്കു ഇത് എന്ത് എന്ന് മനസ്സിലാക്കികൊടുക്കുക ആണല്ലൊ ഒരു വിജ്ജാനകോശത്തിന്റെ ധർമ്മം. Sahir 11:46, 26 ജൂൺ 2012 (UTC)

മലയാളം formal ആയി പഠിച്ചിട്ടില്ലാത്തത്കൊണ്ട് പ്രശ്ലേഷ്ം എന്ത് എന്ന് അറിയാൻ എനിക്കും ജിജ്ജാസ ഉണ്ട്. ആർക്കെങ്കിലും അറിയാം എങ്കിൽ ഒരു ഉദാഹരണം നൽകി കാര്യം വ്യക്തം ആക്കാം Sahir 11:57, 26 ജൂൺ 2012 (UTC)

ƒ ആണു ശരി. ऽ ഉപയോഗിക്കരുതു്.

തിരുത്തുക
ഗുരുതരമായ ഒരു തെറ്റു് (മലയാളത്തിനുവേണ്ടി പ്രത്യേകം (പിന്നീട്) ലഭിച്ചിട്ടുള്ള യുണികോഡ് പ്രതീകത്തിനു (ƒ)പകരം ദേവനാഗരിയുടെ ചിഹ്നം(ऽ) ഉപയോഗിച്ചിരുന്നതു് തിരുത്തിയിട്ടുണ്ടു്. പുതുക്കാത്ത ഇൻപുട്ട് പ്രോഗ്രാമുകളുടെ ഉപയോഗം മൂലം മറ്റാരെങ്കിലും ഈ അബദ്ധം പുനരാവർത്തിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടി വരും. ശരിയായി ഉപയോഗിക്കേണ്ട ചിഹ്നം: ƒ വിശ്വപ്രഭ ViswaPrabha Talk 05:26, 5 ഓഗസ്റ്റ് 2012 (UTC)Reply
എനിക്ക് വിക്കിപീഡിയ ഇൻ-ബിൽറ്റ് എഡിറ്റർ ഇപ്പോഴും ഇരട്ട സ്ലാഷ് ദേവനാഗരി പ്രശ്ലേഷമാണ് തരുന്നത്. ഇത് ശരിയാക്കണ്ടേ?--Naveen Sankar (സംവാദം) 13:04, 5 ഓഗസ്റ്റ് 2012 (UTC)Reply

ഽഽ ഇതെല്ലാം വിക്കിയിലെ നാരായം ഉപയോഗിച്ച് എഴുതിയതാണല്ലോ. മറ്റേതെങ്കിലും എഴുത്തുപകരണം ഉപയോഗിക്കുന്നുണ്ടോ നവീൻ? --Vssun (സംവാദം) 14:03, 5 ഓഗസ്റ്റ് 2012 (UTC) മുകളിൽ വിശ്വപ്രഭ പറഞ്ഞിരിക്കുന്നതും തെറ്റാണ്. അത്, ƒ (0192) ആണ്. യഥാർത്ഥ പ്രശ്ലേഷം ഽ (0D3D) ആണ്. അത് നാരായത്തിൽ ശരിയായി വരുന്നുമുണ്ട്. --Vssun (സംവാദം) 14:06, 5 ഓഗസ്റ്റ് 2012 (UTC)Reply

എല്ലാം മായ. ഞാൻ കാണുന്ന അവഗ്രഹമാണോ സുനിലും വിശ്വപ്രഭയുമൊക്കെ കാണുന്നതെന്നറിയാൻ വയ്യ. അഞ്ജലി പഴയലിപി ഫോണ്ടാണ് ഞാൻ ഉപയോഗിക്കുന്നത്. ഇംഗീഷിലെ എസ് പോലെയുള്ള ദേവനാഗരി പ്രശ്ലേഷമാണ് ഞാൻ കാണുന്നത്. മലയാളത്തിലെ പ്രശ്ലേഷം എഫ് പോലെയിരിക്കും (അച്ചടിയിൽ). പണ്ട്, അച്ചടിയുടെ സൗകര്യത്തിനായി ഇംഗ്ലീഷ് എഫ് ചിഹ്നം (ഇന്റഗ്രേഷന്റെ ചിഹ്നം പോലെയുള്ള നീണ്ട എസ് ചിഹ്നം കിട്ടാതെവന്നപ്പോൾ) പ്രശ്ലേഷത്തിനായി ഉപയോഗിച്ചതാണോ എന്തോ.--Naveen Sankar (സംവാദം) 15:35, 6 ഓഗസ്റ്റ് 2012 (UTC)Reply
ഫോണ്ടിന്റെ പ്രശ്നങ്ങളാണ് നവീൻ. ഇവിടെ (മൂന്നാമത്തേതാണ്) ഞാൻ കാണുന്നതും വിക്കിയിൽ വരുന്നതുമായ പ്രശ്ലേഷം. ഫോണ്ട് രഘു മലയാളം. അച്ചടിയിൽ അങ്ങനെത്തന്നെയാണോ എന്നു പറയാമോ? --Vssun (സംവാദം) 08:22, 7 ഓഗസ്റ്റ് 2012 (UTC)Reply

ഞാൻ ഇപ്പോഴും ആശയക്കുഴപ്പത്തിലാണു്. കാരണം, മുകളിൽ കമന്റെഴുതുമ്പോൾ സ്വയം ടൈപ്പു ചെയ്യുന്നതിനു പകരം യുണികോഡ്.ഓർഗ് ന്റെ ഒരു വെബ് പേജിൽ നിന്നുമെടുത്തു കോപ്പി പേസ്റ്റ് ചെയ്യുകയായിരുന്നു എന്നാണു് ഓർമ്മ. എന്നിട്ടുപോലും അതു തെറ്റിപ്പോയി! ഇനി മറ്റെല്ലാവരും കൂടി ആലോചിക്കട്ടെ. പിന്നീടു് വീണ്ടും ഈ പ്രശ്നം പഠിച്ചെടുക്കാം.

പഴയ അച്ചടിയിലെ രൂപം കണ്ടു പിടിക്കാൻ പ്രശ്നമില്ല. ഞാൻ തന്നെ പിന്നീട് സ്കാനുകൾ ചെയ്തിടാം. എല്ലാ ഫോണ്ടുകളിലും ഇൻപുട് സോഫ്റ്റ്‌വെയറുകളിലും ഒരേ രൂപം, കീ കോഡ് വരികയും തെറ്റായ ഫാൾ ബാക്ക് ഉണ്ടാകാതിരിക്കുകയുമാണു് പ്രധാനം. വിശ്വപ്രഭ ViswaPrabha Talk 10:13, 7 ഓഗസ്റ്റ് 2012 (UTC)Reply

ഫോണ്ടുകൾ പലരൂപത്തിൽ കാണിക്കുന്നതിനാൽ ശരിയായ രൂപം ഏതെന്ന് കണ്ടെത്തിയതിനു ശേഷം ചിത്രമായി ഉൾപ്പെടുത്തുന്നതായിരിക്കും നല്ലത്.--Vssun (സംവാദം) 09:06, 8 ഓഗസ്റ്റ് 2012 (UTC)Reply

ഇന്റർവിക്കി

തിരുത്തുക

en:Avagraha എന്ന താളുമായി ഇന്റർവിക്കി ചേർക്കുന്നു. അത് എല്ലാ ലിപികൾക്കുമായുള്ള പൊതുവായ താളാണെന്ന് വിചാരിക്കുന്നു. --Vssun (സംവാദം) 02:27, 27 ഫെബ്രുവരി 2014 (UTC)Reply

"പ്രശ്ലേഷം (ചിഹ്നനം)" താളിലേക്ക് മടങ്ങുക.