പ്രഖ്യാപിത നയം തിരുത്തുക

"നിലവിലുള്ള ഏതെങ്കിലും കക്ഷികളെ എതിറ്ക്കുകയെന്നത് ഞങ്ങളുടെ ഉദ്ദ്യേശ്യമല്ല.മനുഷ്യരില് ആരും തന്നെ ഞങ്ങള്ക്ക് ശത്രുക്കളായില്ല.എല്ലാ സമുദായക്കാരെയും വര്ഗക്കാരെയും സഹോദരന്മാരായാണ് ഞങ്ങള് വീക്ഷിക്കുന്നത്.സത്യം അതെവിടെയാണെങ്കിലും ഏതു സമുദായത്തിന്റെയോ ഏതു വര്ഗത്തിന്റെയോ കൈവശമാണെങ്കിലും ഞങ്ങളുടെ മിത്രമാണ്.അസത്യം അതു ഞങ്ങളില് തന്നെയാണെങ്കിലും അത് ഞങ്ങളുടെ ശത്രുവാണ്.ചുരുക്കത്തില് ഞങ്ങള്ക്ക് വ്യക്തികളോടോ ഗോത്രങ്ങളോടോ സമുദായങ്ങളോടോ ദേശക്കാരോടോ അല്ല,അവരില് വല്ല അക്രമവും അനീതിയും കാണപ്പെടുന്നുവെങ്കില് അതിനോടാണ് ഞങ്ങള്ക്ക് ശത്രുതയും അവജ്ഞയുമുള്ളത്.അത്തരം പൈശാചിക വൃത്തികളില് നിന്ന് ജനങ്ങളെ മോചിപ്പിക്കാനും മനുഷ്യത്വവും ധാര്മ്മിക ബോധവും അവരില് വളര്ത്തി അവരെ പരസ്പരം മിത്രങ്ങളാക്കിത്തീര്ക്കാനും ഞങ്ങള് കഴിയുന്നത്ര ശ്രമിക്കുന്നതണ്..."(1949 ആഗസ്ത്-പ്രഥമ പത്രാധിപക്കുറിപ്പില് നിന്നും)

മുകളിലത്തെ ഭാഗം ഇങ്ങോട്ടു മാറ്റി. പത്രാധിപക്കുറിപ്പ് അപ്പാടെ ഇവിടെ വേണ്ട.--അനൂപൻ 07:21, 4 ഏപ്രിൽ 2008 (UTC)Reply

ചിത്രങ്ങൾ കുറേയുള്ളതുകൊണ്ട് ഇവിടെ പരയുന്നു. ഇതിലെ ചിത്രങ്ങൾ പൊതു സഞ്ചയത്തിൽ വരു‍മോ?--അഭി 15:55, 4 ഏപ്രിൽ 2008 (UTC)Reply


താൾ പച്ചയടിച്ചില്ലാല്ലോ ഭാഗ്യം. ഇനി കാവി താളുകളും മഞ്ഞ താളുകളുമൊക്കെ വിക്കിയിൽ കാണെണ്ടി വരുമോ? :) --ഷിജു അലക്സ് 07:12, 5 ഏപ്രിൽ 2008 (UTC)Reply

വിക്കിയില് നിറം കൊടുക്കരുതെന്ന് അറിയില്ലായിരുന്നു.അത്തരം നിയമങ്ങള് എവിടെയാണ് പരാമര്ശിച്ചതെന്നാല് കൊള്ളാം.--[[ഉപയോക്താവ്:zuhairali|സുഹൈറലി]

ആദ്യത്തെ പ്രസിദ്ധീകരണങ്ങളിലൊന്നോ? തിരുത്തുക

ആദ്യത്തെ പ്രസിദ്ധീകരണങ്ങളിലൊന്നോ? ഇതെന്തു വാചകം? ഒന്നുകിൽ ആദ്യത്തെ സമ്പൂർണ്ണ ഓൺലൈൻ ഇസ്ലാമിക പ്രസിദ്ധീകരണമാകണം പ്രബോധനം.അല്ലെങ്കിൽ സമ്പൂർണ്ണ ഓൺലൈൻ ഇസ്ലാമിക പ്രസിദ്ധീകരണങ്ങളിലൊന്നാകണം പ്രബോധനം. വാചകത്തിന്റെ ഘടന മാറ്റിയാൽ തെളിവ് വേണ്ടേ?--അനൂപൻ 09:27, 5 ഏപ്രിൽ 2008 (UTC)Reply


ഉപദേശ നിര്ദേശങ്ങള്ക്ക് നന്ദി--സുഹൈറലി

പൊതുവായ അവലംബം തിരുത്തുക

അവലംബം പൊതുവെ തെളിവ് ആവശ്യമായ ഒരു പ്രത്യേക വാചകത്തിനല്ലേ നൽകാറുള്ളത്. ഇവിടെ പൊതുവായ അവലംബം നൽകിയിരിക്കുന്നത് ശരിയാണൊ? പ്രതീഷ്|s.pratheesh(സംവാദം) 08:59, 5 മേയ് 2010 (UTC)Reply

ലേഖനം മൊത്തമായും ഒറ്റ ഉറവിടത്തിൽ നിന്നും നിർമ്മിക്കുമ്പോൾ അങ്ങനെ പൊതുവായ ഒറ്റ അവലംബം ആദ്യമൊക്കെ നൽകാറുണ്ടായിരുന്നു. എങ്കിലും വരികൾക്കിടയിൽ അവലംബം വേണമെന്ന രീതി തന്നെയാണ് അഭികാമ്യം. --Vssun 09:23, 5 മേയ് 2010 (UTC)Reply

ഈ ലേഖനം ഒരു പരസ്യം പോലെ എഴുതിയിരിക്കുന്നു. മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ഇസ്‌ലാമിക വാരിക പോലുള്ള പരാമർശങ്ങൾ ഉദാഹരണം. ഇതിന്റെ നിഷ്പക്ഷത സംശയിക്കുന്നു --ഉപയോക്താവ്:Luqmankvk 1 sep 2020 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:പ്രബോധനം_വാരിക&oldid=3427756" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പ്രബോധനം വാരിക" താളിലേക്ക് മടങ്ങുക.