സംവാദം:പ്രത്യാവർത്തിധാരാ വൈദ്യുതി

Latest comment: 11 വർഷം മുമ്പ് by Viswaprabha

പ്രേഷണമോ പ്രസരണമോ രണ്ടും ഒന്നോ? പ്രസരണ നഷ്ടം എന്നല്ലേ കണ്ടുവരുന്നത്?--പ്രവീൺ:സംവാദം 20:03, 10 ഡിസംബർ 2006 (UTC)Reply

2006-ൽ ഇങ്ങനെ ഒരു ഉത്തരമില്ലാത്ത സംവാദം കിടക്കുന്നുണ്ടായിരുന്നോ?‌. പ്രേഷണവും പ്രസരണവും ഒന്നുതന്നെയാണെന്ന് വിചാരിക്കുന്നു. മഷിത്തണ്ടിൽ നോക്കിയപ്പോൾ പ്രേഷണത്തിന് അയക്കുക എന്നും പ്രസരണത്തിന് പ്രസരിപ്പിക്കുക/വ്യാപിപ്പിക്കുക എന്നും അർത്ഥം കണ്ടു. അതിൽ നിന്നും പ്രേഷണം എന്നത് ഒരു ദിശയിലേക്കും പ്രസരണം എല്ലാ ദിശകളിലേക്കും അയക്കുക എന്ന് വിചാരിക്കാം. എങ്കിലും ടെലിവിഷൻ ബ്രോഡ്കാസ്റ്റിങ്ങിന് സംപ്രേഷണം എന്ന പദം ദൂരദർശൻ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.--Vssun (സുനിൽ) 01:26, 10 ഓഗസ്റ്റ് 2010 (UTC)Reply

വൈദ്യുതശക്തിയെ/ വൈദ്യുതോർജ്ജത്തെ സംബന്ധിച്ചിടത്തോളം കൂടുതൽ ശരി പ്രസരണം (ചുറ്റുപാടും (നിയതമായ) വഴികളിലൂടെ കടത്തിവിടുക) എന്നാണു്. ഊർജ്ജം/പദാർത്ഥം കടത്തിവിടുന്നതു് പ്രസരണവും സന്ദേശം അയക്കുന്നതു് പ്രേഷണവും എന്നു പറയാം. അവിടെ തിരുത്തിയിട്ടുണ്ടു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 18:47, 23 മേയ് 2013 (UTC)Reply

"പ്രത്യാവർത്തിധാരാ വൈദ്യുതി" താളിലേക്ക് മടങ്ങുക.