സംവാദം:പുലികണ്ടൻ
Latest comment: 12 വർഷം മുമ്പ് by Vaikoovery in topic തലക്കെട്ട് -പുലികണ്ടൻ -> പുലികണ്ഠൻ ?
കണ്ടനും, കണ്ണനും സംശപ്പിക്കുന്നുവല്ലോ!!! പുലികണ്ടനും പുലിയൂർ കണ്ണനും രണ്ടും ഒന്നാണോ? അല്ലെങ്കിൽ ശരിക്കും ഈ ലേഖനം ആരെക്കുറിച്ചാണ്? എന്തോ ലേഖനത്തിൽ വ്യക്തതയില്ലാത്തപോലെ! --വൈശാഖ് കല്ലൂർ (സംവാദം) 07:09, 22 ഡിസംബർ 2011 (UTC)
- ഇപ്പോൾ കിട്ടിയ വിവരം ഒന്ന് ക്രോഡീകരിക്കുന്നു. സംവദിച്ച് തീരുമാനത്തിലെത്താം.
- പുലികണ്ടൻ - പുലിവേഷധാരിയായ ശിവൻ
- പുലിക്കരിങ്കാളി - പുലിവേഷധാരിയായ പാർവ്വതി
- കണ്ടപ്പുലി, മരപ്പുലി, പുലിമാരുതൻ, കാലപ്പുലിയും, പുലിയൂർ കണ്ണൻ, പുലിയൂർ കാളി - 6 മക്കൾ
- പുലികൾ ആക്രമിക്കുന്നത് നായരുടെ കന്നുകാലികളെ.
- തെയ്യം കെട്ടുന്നത് വണ്ണാൻ സമുദായക്കാർ.
- പുലിയൂർ കണ്ണന്റെ ചിത്രങ്ങൾ ഇവിടെയും വീഡിയോ ഇവിടെയും കാണാം. അവ ഈ ലേഖനത്തിലെ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തവുമാണ്. --അനൂപ് | Anoop (സംവാദം) 08:35, 22 ഡിസംബർ 2011 (UTC)
- മുകളിൽ കൊടുത്ത കണ്ണിയിലെ ചിത്രങ്ങൾ തെയ്യത്തിന്റെ വെള്ളാട്ടത്തിന്റേതാണ്. വീഡിയോയുടെ കാര്യം ശരിയായിരിക്കാം. പക്ഷേ ലേഖനം പുലികണ്ടന്റേതാണ് എങ്കിൽ പുലികണ്ടന്റെ വിവരങ്ങളാണ് കൊടുക്കേണ്ടത്. ഇതിലുള്ളത് പുലിയൂർ കണ്ണനെക്കുറിച്ചല്ലേ! --വൈശാഖ് കല്ലൂർ (സംവാദം) 08:57, 22 ഡിസംബർ 2011 (UTC)
- ഇപ്പോൾ ഒരു സുഹൃത്തുമായി സംസാരിച്ചപ്പോൾ സംഭവം പിടികിട്ടി. ലേഖനത്തിലുള്ളത് ശരി തന്നെ. പുലി കണ്ടനും പുലിയൂർ കണ്ണനും ഒന്നല്ല. രണ്ടും വേറെ വേറെ തെയ്യങ്ങളാണ്. പുലി കണ്ടൻ അച്ഛനും പുലിയൂർ കണ്ണൻ മകനുമാണ്. പുള്ളിക്കരിങ്കാളിയാണ് അമ്മ. --അനൂപ് | Anoop (സംവാദം) 11:10, 8 ജനുവരി 2012 (UTC)
തലക്കെട്ട് -പുലികണ്ടൻ -> പുലികണ്ഠൻ ?
തിരുത്തുകതലക്കെട്ട് പുലികണ്ഠൻ എന്നല്ലേ വേണ്ടത്? --വൈശാഖ് കല്ലൂർ (സംവാദം) 07:07, 16 ഫെബ്രുവരി 2012 (UTC)