സംവാദം:പുരുഷൻ
ആണിനും പെണ്ണിനും തുല്യസ്ഥാനമാണ് സമൂഹം കല്പിച്ചിരിക്കുന്നത് എന്നതിന് ഒരു അവലംബത്തിന്റെ ആവശ്യമുണ്ടോ? ടൈംസ് ഓഫ് ഇന്ത്യയുടെ[ഈ വാർത്ത] വായിച്ചുനോക്കുക. അവലംബമായി കൊടുക്കാൻ ഇതു പറ്റുമോ? അവർ inequality യെ പറ്റിയാണു പറയുന്നത്. equality എന്ന വസ്തുത വേണമെന്നുള്ള കാര്യം അവിടെ സ്പഷ്‌ടമല്ലേ.Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ) 04:58, 23 നവംബർ 2009 (UTC)
- ഇക്വാലിറ്റി വേണം എന്ന് സമ്മതിക്കുന്നു. എന്നാൽ സമൂഹത്തിൽ factually അങ്ങനെയാണെന്ന് കരുതാൻ വിഷമമുണ്ട്. സ്ത്രീപുരുഷസമത്വത്തിനുവേണ്ടി ഇപ്പോഴും എത്രപേർ പ്രവർത്തിക്കുന്നുണ്ട്? വനിതാശാക്തീകരണസംഘടനകൾ സമ്മതിക്കുമോ ഇന്നത്തെ സമൂഹത്തിൽ സ്ത്രീക്കും പുരുഷനും തുല്യസ്ഥാനമാണുള്ളതെന്ന്? പിന്നെ ലിങ്ക് തുറക്കാൻ പറ്റുന്നില്ലല്ലോ -- റസിമാൻ ടി വി 09:25, 23 നവംബർ 2009 (UTC)
ശരിയാണ് ആ ലിങ്ക് ഇപ്പോൾ തുറന്നുവരുന്നില്ല. പക്ഷേ, ആ ലിങ്ക് അവിടെ നിന്നും copy എടുത്തു പുതിയൊരു ടാബിൽ paste ചെയ്തുനോക്കൂ. കിട്ടും. അവിടെ പറഞ്ഞിരിന്നത്, ഭാരതം സ്ത്രീപുരുഷസമത്വത്തിന്റെ കാര്യത്തിൽ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് വളരെയേറെ പുറകിലാണെന്നായിരുന്നു. ഇക്വാലിറ്റി ഉണ്ടോ ഇല്ലയോ എന്നല്ല, പക്ഷേ സമൂഹം അങ്ങനെ ഒരു ഇക്വാലിറ്റി വിഭാവനം ചെയ്യുന്നുണ്ട് എന്നതു ശരിയല്ലേ. പിന്നെ നമ്മളായിട്ട് അതില്ലാന്നു പറയണോ? നമുക്കൊത്തിരി നിയമസംഹിതകളുണ്ട്, പക്ഷേ അതിൽ പാലിക്കപ്പെടുന്നത് വളരെ തുച്ഛമല്ലേ. അതുപോലെ തന്നെയല്ലേ ഇതും. എങ്കിലും ഇപ്പോൾ ആ ഒരു അസമത്വം ഒത്തിരി കുറഞ്ഞുവരുന്നതായി കാണുന്നില്ലേ.--Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ) 03:36, 24 നവംബർ 2009 (UTC)
അവലംബം
തിരുത്തുകസ്ത്രീപുരുഷ വൈവിധ്യങ്ങൾ എന്ന ടേബിൾ മാതൃഭൂമി ആരോഗ്യമാസികയിൽ നിന്നും അതേപടി എടുത്തതാണ്. കോശവിഭജനത്തെക്കുറിച്ചു പറഞ്ഞതും അതിൽ നിന്നെടുത്തതു തന്നെയാണ്. ഇവിടെ രണ്ടുസ്ഥലത്തുമാണ് വരികൾക്കിടയിൽ അവലംബം കൊടുക്കേണ്ടത്. ആരെങ്കിലും ഒന്നു കൊടുക്കുമോ? -- Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ) 08:44, 25 നവംബർ 2009 (UTC)