സംവാദം:പീഠം (നക്ഷത്രരാശി)
പീഠം എന്നല്ലേ? പീഢം എന്നൊന്ന് കേട്ടിട്ടില്ലല്ലോ.തച്ചന്റെ മകൻ 11:05, 23 മാർച്ച് 2009 (UTC)
- ഞാനും പീഢം എന്ന് മുമ്പ് കേട്ടിട്ടില്ല. നക്ഷത്രരാശി പേജിലുള്ള മലയാളനാമങ്ങളാണ് ഞാൻ ലേഖനങ്ങളിൽ ഉപയോഗിച്ചിട്ടുള്ളത്. ഇംഗ്ലീഷിൽ Ara എന്നാൽ Altar എന്നാണർത്ഥം. അതിന്റെ നേർമലയാളമാകാൻ സാധ്യതയില്ല. ഏതായാലും നക്ഷത്രരാശി പേജ് എഴുതിയ ഷിജുവിനോട് confirmation ചോദിച്ചിട്ടുണ്ട്. അക്ഷരപ്പിശകാണെന്ന് ഉറപ്പുണ്ടെങ്കിൽ തലക്കെട്ട് മാറ്റിക്കൊള്ളൂ. -- റസിമാൻ ടി വി 12:25, 23 മാർച്ച് 2009 (UTC)
തലക്കെട്ട് മാറ്റിയിട്ടുണ്ട്.. --Vssun 18:11, 23 മാർച്ച് 2009 (UTC)
- ഇവിടെ പീഢം എന്നാണ് കാണുന്നത്!--ഷാജി 18:16, 23 മാർച്ച് 2009 (UTC)
- ഇംഗ്ലീഷിൽ altar എന്നാൽ അൾത്താരയല്ലേ?.. നക്ഷത്രങ്ങളുടെ വിതാനം കാണുമ്പോൾ ഒരു കസേരയെപ്പോലെത്തോന്നുന്നു.. പീഠം എന്നു തന്നെ ആവാനാണ് സാധ്യത.. ഷാജി തന്ന സൈറ്റിനു താഴെ ഒരു ഡിസ്ക്ലൈമർ ഉണ്ട്ട്ടോ. --Vssun 18:25, 23 മാർച്ച് 2009 (UTC)
- പീഢം എന്ന വാക്കിന്റെ അർത്ഥം എന്താ? --Anoopan| അനൂപൻ 18:27, 23 മാർച്ച് 2009 (UTC)
ഇവിടെ എന്റെ കയ്യിൽ മലയാളത്തിൽ sources ഒന്നുമില്ല. ഇംഗ്ലീഷിലെ റെഫറൻസുകൾ (പ്രധാനമായും ഇംഗ്ലീഷ് വിക്കി, seds, NASA പേജുകൾ) നോക്കിയാണ് ഞാൻ ഇതൊക്കെ എഴുതിയിട്ടുള്ളത്. അപ്പോൾ മലയാളത്തിൽ നക്ഷത്രരാശികളുടെ പേരുകളും മറ്റും കിട്ടാൻ വിഷമമാണ്. ഗൂഗിൾ സർച്ച് ചെയ്ത് നോക്കിയപ്പോൾ കിട്ടിയ നക്ഷത്രരാശികളൂടെ പേജുകളെല്ലാം ഷിജു തന്നെയാണ് contribute ചെയ്തിടുള്ളത്. അതുകൊണ്ട് നക്ഷത്രരാശി പേജിലെ പേരുകൾ ഉപയോഗിച്ചു. ഞൻ cross-check ചെയ്യേണ്ടതായിരുന്നു. എന്റെ തെറ്റ്. ഏതായാലും നക്ഷത്രരാശി പേജിൽ source list കൊടുക്കാൻ ഷിജുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നാട്ടിൽ ഉള്ള ആർക്കെങ്കിലും ഈ പേരുകളൊക്കെ ഉള്ള വല്ല സോഴ്‌സും കിട്ടിയാൽ നക്ഷത്രരാശി പേജിലെ പേരുകളുമായി താരതമ്യം ചെയ്യാൻ അപേക്ഷ -- റസിമാൻ ടി വി 04:26, 24 മാർച്ച് 2009 (UTC)