സംവാദം:പാൻഗ്രാം
പാൻഗ്രാം എന്നതിന് തത്തുല്യമായ മലയാള പദം ഉണ്ടോ? The quick brown fox jumps over the lazy dog ഇത് പോലെ ഒരു മലയാള പദം ഉണ്ടാക്കിയിട്ടുണ്ടോ? ഇല്ലെന്നാണ് തോന്നുന്നത്. ഇവിടെ ഒരു അങ്ങനെ ഒരു വാചകം സൃഷ്ടിക്കാൻ ശ്രമം നടത്തിയിരുന്നു. ഇതാണു വാചകം
“ | അജവും ആനയും ഐരാവതവും ഗരുഡനും കഠോര സ്വരം പൊഴിക്കെ ഹാരവും ഒഢ്യാണവും ഫാലത്തിൽ മഞ്ഞളും ഈറൻ കേശത്തിൽ ഔഷധ എണ്ണയുമായി ഋതുമതിയും അനഘയും ഭൂനാഥയുമായ ഉമ ദു:ഖഛവിയോടെ ഇടതു പാദം ഏന്തി നിർഝരിയിലെ ചിറ്റലകളെ ഓമനിക്കുമ്പോൾ ബാലയുടെ കൺകളിൽ നീർ ഊർന്നു വിങ്ങി. | ” |
പൂർണ്ണമായും വിജയിച്ചിട്ടില്ല. മലയാളം വിക്കിപീഡിയർക്ക് താല്പര്യമുണ്ടെങ്കിൽ ഈ വാചകം തിരുത്തിയോ മറ്റോ ഒരു പാൻഗ്രാം സൃഷ്ടിക്കാൻ ശ്രമിക്കാവുന്നതാണ്.കടപ്പാട് കിഷോർ,വിശ്വപ്രഭ,അനി പീറ്റർ--അനൂപൻ 14:43, 7 ജൂലൈ 2008 (UTC)
തുടക്കമെന്ന നിലയ്ക്കു ഇതു കിടക്കട്ടെ. ഇതു ഒരു മാതിരി എല്ലാ അക്ഷരങ്ങളും കവർ ചെയ്യുന്നുണ്ട്.
കൂട്ടക്ഷരങ്ങൾ, ന്റ, റ്റ തുടങ്ങിയ അക്ഷരങ്ങൾ കൂടി ഉൾപ്പെടുന്ന വിപുലവും അതേ സമയം സങ്കീർണ്ണവുമായ പാൻഗ്രാം ആയിരിക്കും മലയാളത്തിലേതു. മറ്റുള്ള ഭാരതീയ ഭാഷകളിൽ ഇത്രയും സങ്കീർണ്ണത ഉണ്ടാവാൻ തരമില്ല. തമിഴിലായിരിക്കും പാങ്രാം നിർമ്മിതി ഏറ്റവും എളുപ്പം. മലയാളത്തിലെ എല്ലാ അക്ഷ്രങ്ങളേയും ഉൾപ്പെടുത്തിഉ പാങ്രാം നിർമ്മിക്കണമെങ്കിൽ എ ആർ രാജരാജ വർമ്മ തന്നെ വരേണ്ടി വരും. :) --Shiju Alex|ഷിജു അലക്സ് 15:01, 7 ജൂലൈ 2008 (UTC)
- ആനയും ഐരാവതവും ഒന്നല്ലേ? ഒഢ്യാണവും ഫാലത്തിൽ മഞ്ഞളും ഇതിൽ ഒഢ്യാണം എന്താണ്? അതുപോലെ ഫാലത്തിൽ എന്നാണോ ഫലത്തിൽ എന്നാണോ ? അർത്ഥം മനസിലാക്കാൻ ഇത്തിരി ബുദ്ധിമുട്ടാണേ!--അനൂപൻ 15:06, 7 ജൂലൈ 2008 (UTC)
- ഒഡ്യാണം - അരഞ്ഞാണം (ഡ്യാ), ഫാലം - നെറ്റി ഇതായിരിക്കും --സാദിക്ക് ഖാലിദ് 15:24, 7 ജൂലൈ 2008 (UTC)
- ഇപ്പോ സംഗതി പിടികിട്ടി. --അനൂപൻ 16:28, 7 ജൂലൈ 2008 (UTC)
1) എല്ലാ അക്ഷരങ്ങളും തനിച്ച് (ഒരു കൂട്ടക്ഷരത്തിന്റെ ഭാഗമല്ലാതെ) ഒരു തവണ എങ്കിലും വരണം. 2) ഋ, ഌ, എന്നിവയുടെ ദീർഘസ്വരങ്ങൾ, ചില്ലുകൾ, പനയുടെ "ന", "റ്റ" എന്നിവയുടെ ചിഹ്നങ്ങൾ — ഇവ പോലും വിട്ടു കളയരുത്.
ഈ രണ്ട് നിബന്ധനകൾ മനസ്സിൽ വച്ചു കൊണ്ട് ഞാൻ തയ്യാറാക്കിയ ഒരു പാന്ഗ്രാം താഴെ കൊടുക്കുന്നു. പരിശോധിച്ച് വിക്കിപീഡിയയിൽ ചേർക്കാൻ പറ്റുന്നതാണോ എന്ന് തീരുമാനിച്ചു കൊള്ളുക:
“ | ഔത്സുക്യത്തോടെ വന്നു ചേർന്ന ജഩസഞ്ചയത്തിൽ ൠഭോഷത്വമില്ലാത്ത ഏതൊരാളെയും തന്റെ വാൿപടുത്വത്താൽ ആശ്ചര്യപ്പെടുത്തിക്കൊണ്ടു് ഢമരുമേളത്തിന്റെയും മണിഝംകാരങ്ങളുടെയും അകമ്പടിയോടെ ഌപ്തപ്രചാരങ്ങളായ ഒട്ടേറെ പുരാണകഥകൾ അവരെ പറഞ്ഞു കേൾപ്പിച്ച ആ ദീക്ഷാധാരിയായ ഭക്തസംഩ്യാസിക്കു് സന്ധ്യാവന്ദഩത്തിഩായി മഠത്തിലേക്കു പുറപ്പെടേണ്ട സമയം എത്തിയോ എന്നു് ഘടികാരത്തിൽ നോക്കി അറിഞ്ഞുകൊണ്ടു വരുവാൻ തോഴിയെ ഏല്പിച്ചിട്ടു് രാജകുമാരി സിന്ദൂരഛവിയാർന്ന ചക്രവാളത്തിലേക്കു് നോക്കി എന്തോ ഓർത്തുകൊണ്ടു് ഈറൻമിഴികളോടെ അന്തഃപുരത്തിൽ നിൽക്കുന്ന വേളയിലായിരുന്നു വെൺകൊഺക്കുടയും ൡതമുദ്രാങ്കിതമായ പതാകയും ഉള്ള തേരിലേറി ഉത്തരദിക്കിൽ നിന്നും സൈഩ്യാധിപഩോടും മന്ത്രിമുഖ്യഩോടും പിഩ്ഩെ അംഗരക്ഷകരായി ഇരുപതു് ഊർജസ്വലരായ യോദ്ധാക്കളോടും ഒപ്പം ഋഷിവര്യൻ ഒരു കൈയിൽ യോഗദണ്ഡവും മഺേതിൽ ഐശ്വര്യനിദായകമായ വലംപിരിശംഖും ഏന്തിക്കൊണ്ടു് വന്നു ചേർന്നതു്. | ” |