പാൻഗ്രാം
അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും ഒരിക്കലെങ്കിലും ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന അർത്ഥവത്തായ വാചകങ്ങളെയാണ് പാൻഗ്രാം എന്ന് പറയുന്നത്. ഗ്രീക്ക് ഭാഷയിലെ എല്ലാ അക്ഷരങ്ങളും എന്നർത്ഥം വരുന്ന പാൻഗ്രാമ എന്ന പദത്തിൽ നിന്നാണ് ഈ ഇംഗ്ലീഷ് വാക്കുണ്ടായത്. ഇംഗ്ലീഷ് ഭാഷയിൽ ഇങ്ങനെയുള്ള ഒരു വാചകത്തിനുള്ള ഏറ്റവും നല്ല ഉദാഹരണം The quick brown fox jumps over the lazy dog ആണ്.
Typeface pangram samples എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.