Malabar Spinach, vine spinach, red vine spinach, climbing spinach, creeping spinach, buffalo spinach, Ceylon spinach, Indian spinach എന്നെല്ലാം അറിയപ്പെടുന്നത് Basella alba എന്ന പേരിൽ അറിയപ്പെടുന്ന സസ്യമാണ്. അതിന് വള്ളിച്ചീര എന്ന പേരിൽ ഒരു മലയാളം താൾ നിലവിൽ ഉണ്ട്. ഒരു പക്ഷേ പാലക്ക് എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ടാവാം, അല്ലെങ്കിൽ വള്ളിച്ചീരയുടെ വേറൊരു ഉപസ്പീഷിസ് അല്ലെങ്കിൽ വേരിയന്റ് (നാട്ടുമാവും പാപ്പായ മാവും പോലെ) ആവാം. വെവ്വേറെ താളുകൾ ഉണ്ടാക്കിയാൽ മറ്റു വിക്കിപീഡിയകളിലേക്ക് കണ്ണിചേർക്കാനും കൂടുതൽ ആയി അറിയേണ്ടവർക്ക് മറ്റു സ്രോതസ്സുകളിൽ നിന്നും അവ ലഭിക്കാൻ ബുദ്ധിമുട്ട് ഉണ്ടാവാനും മതി. യോജിച്ച രീതി വള്ളിച്ചീര എന്ന നിലവിൽ ഉള്ള ലേഖനത്തിൽ പാലക്ക് എന്ന രീതിയിൽ ഒരു ഉപവിഭാഗം തുടങ്ങുന്നതാണ്. അല്ലെങ്കിൽ വിചാരിച്ച അത്രയും ഗുണം ലഭിക്കാതെ, വിക്കിഡാറ്റയിലേക്കു കണ്ണിചേർക്കാനാവാതെ മറ്റൊരു അനാഥലേഖനമായി മാറാൻ സാധ്യത കൂടുതലാണ്. ഈ ലേഖനത്തിലെ വിവരങ്ങൾ വള്ളിച്ചീര എന്ന താളിൽ ചേർത്ത് ഇതിനെ ഒരു തിരിച്ചുവിടൽ താൾ ആയി നിലനിർത്താൻ നിർദ്ദേശിക്കുന്നു.--Vinayaraj (സംവാദം) 02:18, 12 ജനുവരി 2017 (UTC)Reply

വള്ളിച്ചീര, പാലക്ക് എന്നിവ തികച്ചും വ്യത്യസ്ഥങ്ങളായ ഇലക്കറികളാണ്. കൂടുതൽ വിവരങ്ങൾ പാലക്ക് എന്ന താളിൽ ചേർത്തത് ദയവായി കാണുക. Vijayan Rajapuram 10:12, 12 ജനുവരി 2017 (UTC)

Binomial name Spinacia oleracea എന്നാക്കി മാറ്റിയതോടെ ഞാൻ ഇട്ട ലയനനിർദ്ദേശവും തിരിച്ചുവിടലും പിൻവലിക്കുന്നു.--Vinayaraj (സംവാദം) 14:53, 15 ജനുവരി 2017 (UTC)Reply

കടുപ്പമുള്ള ദാരുകാണ്ഡങ്ങളോടുകൂടിയ സസ്യങ്ങളല്ലേ കുറ്റിച്ചെടികൾ. പാലക്ക് കുറ്റിച്ചെടി വിഭാഗത്തിൽപ്പെടുമോ? ഓഷധികളെപ്പോലെ വളരെ ദുർബലവും നേർത്തതുമായ കാണ്ഡത്തോട് കൂടിയാണ് കാണപ്പെടുന്നത്. Vijayan Rajapuram 15:31, 15 ജനുവരി 2017 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:പാലക്ക്&oldid=2461463" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പാലക്ക്" താളിലേക്ക് മടങ്ങുക.