ക്രൈസ്തവ ലോകത്ത് പല മാർപാപ്പമാരുള്ളതുകൊണ്ടാണ് ഈ താൾ ഉണ്ടാകാനിടയാത്.

മാർപ്പാപ്പ എന്ന പദം നീക്കി പാപ്പ എന്നാക്കേണ്ടതുണ്ട്

തിരുത്തുക

മാർപ്പാപ്പ എന്ന പദം മലയാളനിഘണ്ടുവിൽ റോമാ മെത്രാന് മാത്രമായി ഉപയോഗിക്കുന്നതാണ്. പാപ്പാ എന്നതും മാർപ്പാപ്പ എന്നതും വ്യത്യസ്തമാണ്. മാർപ്പാപ്പ എന്ന് റോമൻ പാപ്പയെമാത്രം അർത്ഥമാക്കുന്നു. അതിനാൽ മാർപ്പാപ്പ എന്നതിൽനിന്ന് പാപ്പ (വിവക്ഷകൾ) എന്നാക്കി മാറ്റണം. Br Ibrahim john (സംവാദം) 05:31, 19 മേയ് 2021 (UTC)Reply

മാർപ്പാപ്പ എന്ന പദം നീക്കി പാപ്പ എന്നാക്കേണ്ടതില്ല

തിരുത്തുക

മാർപ്പാപ്പ എന്ന പദം ക്രിസ്തീയസഭകളായ റോമൻ കത്തോലിക്കാ സഭയുടെയും കോപ്റ്റിക് അലക്സാന്ത്രിയൻ സഭയുടെയും ഗ്രീക്ക് അലക്സാന്ത്രിയൻ സഭയുടെയും പരമാചര്യൻമാരുടെ സ്ഥാനിക നാമമാണു്. പോപ്പ്, പാപ്പ എന്നീ പേരുകളുടെ സമാനപദമാണിത്.

അലക്സാന്ത്രിയൻ സഭയുടെ മേലദ്ധ്യക്ഷൻമാരാണ് ക്രൈസ്തവലോകത്ത് ആദ്യമായി ഈ സ്ഥാനികനാമം ഉപയോഗിച്ചുവന്നത്. അഞ്ചാം നൂറ്റാണ്ടിന്റെ ഉത്തരാർത്ഥത്തിലാണ് ഒരു റോമാസഭാദ്ധ്യക്ഷൻ ഈ സ്ഥാനികനാമം ഉപയോഗിയ്ക്കുന്നത്. മഹാനായ ലിയോ എന്നറിയപ്പെടുന്ന റോമാമാർപാപ്പയാണത്. ക്രൈസ്തവലോകത്ത് വേറെയും മാർപ്പാപ്പമാരുള്ളതുകൊണ്ട് റോമൻ മാർപാപ്പ എന്ന പ്രയോഗവും റോമാസഭയുടെ പ്രാമാണിക ഗ്രന്ഥങ്ങളിൽ കണ്ടിട്ടുണ്ട്.

മാർപ്പാപ്പ എന്ന പദം റോമാപേലദ്ധ്യക്ഷനു മാത്രമായി ഉപയോഗിക്കേണ്ടതാണെന്ന ധാരണ ഇബ്രാഹിമിന് എവിടെനിന്നുകിട്ടിയെന്നതാണദ്ഭുതം. എഴുത്തച്ഛൻ രാമായണമെഴുതാൻ കണ്ടെത്തിയ ലിപിയിലല്ലേ ക്രിസ്തീയ വേദപുസ്തകം മലയാളത്തിൽ എഴുതപ്പെട്ടത്!

ഇൻ്റർ വിക്കി ലിങ്ക് ശരിയാക്കിയിട്ടുണ്ടു്. സാധൂകരിയ്ക്കുന്ന ഉറവിടങ്ങൾ പിന്നീട് ഇവിടെ ഉദ്ധരിയ്ക്കുന്നതാണു്. -- എബി ജോൻ വൻനിലം സം‌വാദത്താ‍ൾ‍ 18:19, 25 ഓഗസ്റ്റ് 2021 (UTC)Reply

റോമാസഭയുടെ പ്രമുഖ മല്പാൻ ഗീവറുഗീസ് ചേടിയത്ത് എഴുതിയ പുസ്തകത്തിലെ ഒരുഭാഗം ചുവടെ ചേർക്കുന്നു:-

“റോമാസാമ്രാജ്യത്തിലെ രണ്ടാമത്തെ പ്രധാന നഗരമായിരുന്നു അലക്സാണ്ട്രിയ. റോമിലെ മെത്രാൻ കഴിഞ്ഞാൽ സഭാരംഭകാലത്ത് അടുത്ത സമുന്നത സ്ഥാനം അലക്സാണ്ട്രിയയിലെ മെത്രാനായിരുന്നു. മാർപാപ്പ എന്ന സ്ഥാനം റോമിലെ മെത്രാനെപ്പോലെ ഇദ്ദേഹത്തിനും ഉണ്ടായിരുന്നു. ഇപ്പോഴും അലക്സാണ്ട്രിയയിലെ മെത്രാൻ മാർപാപ്പ എന്നാണറിയപ്പെടുന്നത്“. (ഗീവറുഗീസ് ചേടിയത്ത്: സഭാചരിത്ര പഠനങ്ങൾ (മൂന്നാം പതിപ്പ്); ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലിജിയസ് സ്റ്റഡീസ്, വടവാതൂർ കോട്ടയം: 1996: പുറം 99) -- എബി ജോൻ വൻനിലം സം‌വാദത്താ‍ൾ‍ 10:19, 18 മാർച്ച് 2022 (UTC)Reply

റോമാസഭയിൽ പരിശുദ്ധ പിതാവ് റോമാ മെത്രാൻ മാത്രം

തിരുത്തുക

റോമാ മെത്രാന് മാത്രമേ റോമാസഭയിൽ മാർപ്പാപ്പ, പരിശുദ്ധ പിതാവ് എന്നീ പദങ്ങൾ ഉപയോഗിക്കുന്നതിനു അനുമതിയുള്ളൂ.-- എബി ജോൻ വൻനിലം സം‌വാദത്താ‍ൾ‍ 13:42, 7 ഡിസംബർ 2022 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:പാപ്പ&oldid=3847730" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പാപ്പ" താളിലേക്ക് മടങ്ങുക.