സംവാദം:പള്ളിവാണ പെരുമാൾ
പള്ളിബാണപ്പെരുമാൾ എന്നണ് ശരിയെന്ന് തോന്നുന്നു. എന്നാൽ ഇതിൽ കൂടുതലും ഐതിഹ്യമാണ്. ചരിത്രരേഖകൾ കുറവായതിനാൽ ഇത് ലേഖനമായി നിലനിർത്താനാകുമോ എന്ന് ഉറപ്പില്ല. --ചള്ളിയാൻ ♫ ♫ 07:04, 24 ഒക്ടോബർ 2008 (UTC)
പള്ളിബാണപ്പെരുമാളിന്റെ കാലം ഏതായിരുന്നു എന്ന് പറഞ്ഞിട്ടില്ല. എന്നാലും ചേരവംശജനായിരുന്നതുകൊണ്ട്, ക്രിസ്തുവർഷാരംഭത്തിനടുത്തെങ്ങോ ആയിരിക്കുമെന്ന് ഊഹിക്കുന്നു. ലേഖനത്തിൽ ഇങ്ങനെയൊരു വാക്യം കാണുന്നു. ഇദ്ദേഹം ജന്മനാ ഒരു ഹിന്ദുവായിരുന്നെങ്കിലും മനസ്ഥൈര്യം കുറഞ്ഞ ആളായിരുന്നതിനാൽ ബുദ്ധമതാനുയായികളുടെ ഉപദേശത്താൽ ബുദ്ധമതം സ്വീകരിക്കുകയും പിന്നീട് കേരളത്തിൽ പല ബുദ്ധക്ഷേത്രങ്ങൾ പണിതീർക്കുകയും ചെയ്തു. മനസ്ഥൈരം കുറഞ്ഞവരേ ബുദ്ധമതം സ്വീകരിക്കൂ എന്നാണോ സൂചന. രണ്ടായിരം വർഷം മുൻപത്തെ കേരളത്തെക്കുറിച്ചുപറയുമ്പോൾ, ഹിന്ദുമതം എന്ന വാക്കുപയോഗിക്കുന്നതുതന്നെ സൂക്ഷിച്ചുവേണം. Brahminical Hinduism എങ്കിലും കേരളത്തിൽ രൂപപ്പെട്ടത് അക്കാലമൊക്കെ കഴിഞ്ഞാണ്.Georgekutty 09:38, 24 ഒക്ടോബർ 2008 (UTC)
- ജോർജ്ജ് കുട്ടി പാറയുന്നത് അക്ഷരം പ്രതിശരിയാണ്. ലേഖനം പ്രോ-ഹിന്ദു പ്രസിദ്ധീകരണത്തെ ആശ്രയിച്ചെഴുതിയതാകണം. ജന്മനാ ഹിന്ദു ആണെന്നു പറയുന്ന വാക്യ്യം തന്നെ തെറ്റാണ്. ഹിന്ദു മാതാപിതാക്കൾക്ക് ജനിച്ചു എന്നേ പറയാവു. പ് അക്കാലത്ത് കേരളത്തിലെ മതം ഹിന്ദുമതം ആണെന്നത് പരക്കെയുള്ള ഒരു ധാരണമാത്രമാണ്. അത് തെറ്റാണ്. അക്കാലത്ത് ദ്രാവിഡമായ ആചാരങ്ങളായിരുന്നു. അതിനുശേഷം ബുദ്ധവും ജൈനവുമായ മതങ്ങൾ. സ്വാഭാവികമായും ആദി ചേരരാജാക്കന്മാർ ബുദ്ധമതാനുയായികളായിരുന്നു. ഹിന്ദുമതം കേരളത്തിലേക്ക് വരുന്നതും ജനങ്ങൾ അത് സ്വീകരിക്കാനിടയായതും എത്രയോ കഴിഞ്ഞാണ്. ഏതാണ്ട് 8 നൂറ്റാണ്ടിനോടടുത്ത്. മാത്രവുമല്ല. അതിനെ എതിർത്തവരെ വരെ ഹിന്ദുവായി കണക്കാക്കാൻ തുടങ്ങിയതു തന്നെ ഇന്നത്തെ നൂറ്റാണ്ടിലാണ്. അതിനു മുന്ന് അവർ എന്തായിരുന്നു എന്നു പറയുക ബുദ്ധിമുട്ടാണ്. --ചള്ളിയാൻ ♫ ♫ 10:07, 24 ഒക്ടോബർ 2008 (UTC)
ദയവായി കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല വായിച്ചു നോക്കുക. പ്രസ്തുത വാക്യം അതേ പടി കാണാൻ സാധിക്കും. ഈ ലേഖനം ഐതിഹ്യമാലയിൽ നിന്നും കിട്ടിയ വിവരങ്ങലുടെ അടിസ്ഥാനത്തിൽ എഴുതിയതാണെന്നു തോന്നുന്നു. പള്ളിവാണപ്പെരുമാൾ മനസ്ഥൈര്യം കുറഞ്ഞ ആളാണ് എന്നത് സത്യം ആകാനേ വഴിയുള്ളു. കാരണം മത പ്രചാരണത്തിനായി വന്ന പലരും അദ്ദേഹത്തെ മതം മാറ്റാൻ ശ്രമിക്കുകയും അതിൽ ഏറെക്കുറെ അവർ വിജയിക്കുകയും ചെയ്തിട്ടുണ്ട്. അടിക്കടി സ്വഭാവം മാറുന്നയാൾ എന്ന അർഥത്തിൽ ആയിരിക്കണം മനസ്ഥൈര്യം കുറഞ്ഞ ആൾ എന്ന കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ പ്രയോഗം.പള്ളിവാണ പെരുമാൾ രണ്ടു തവണ മതം മാറിയതായി കാണുന്നു. അദ്ദേഹം പണി കഴിപ്പിച്ച ഒരു മുസ്ലിം ദേവാലയത്തിൽ അദ്ദേഹം ഏറെ നാൾ താമസിച്ചിരുന്നു എന്നും പറയപ്പെടുന്നു. ഇങ്ങനെ "പള്ളിയിൽ വാണ പെരുമാൾ" ആണ് പള്ളി വാണ പെരുമാൾ ആയത്. പിന്നീട് അത് പള്ളി ബാണ പെരുമാൾ ആയി. ശിവപ്രസാദ് 06:33, 20 ഡിസംബർ 2010 (UTC) ശിവപ്രസാദ്