സംവാദം:പറയിപെറ്റ പന്തിരുകുലം
ഉപ്പുകൂറ്റൻ എന്ന വ്യക്തി മുസ്ലിം സമുദായക്കാരനാണെന്നാണ് പറയപ്പെടുന്നത് അതിനാൽ "ഹൈന്ദവ മതത്തിലെ ജാതിക്കാർ എന്നത്" , "വിവിധ ജാതിമതസ്ഥർ" എന്ന് മാറ്റുന്നു
Tux the penguin 14:36, 21 ഒക്ടോബർ 2006 (UTC)
ഈ ഐതിഹ്യം സൂചിപ്പിയ്ക്കുന്നത് എല്ലാവരും തുല്യരാണെന്നും സകല ജാതിമതസ്ഥരും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നുമുള്ള മഹത്തായ സന്ദേശമല്ലാതെ മറ്റൊന്നുമല്ല.അതുകൊണ്ട് നായർ ശൂദ്രനായിരുന്നെന്നും , ചാത്തൻ വൈശ്യനായിരുന്നുമെന്നുമുള്ളത് മായ്ച്ചു കളയുന്നു.മാത്രമല്ല അങ്ങനെ വന്നാൽ മറ്റുപേരൊക്കെ ഏതു വർണ്ണങ്ങളിൽ വരുമെന്നൊരു ചോദ്യമുണ്ട്. ചാതുർവർണ്യം കേരളത്തിന്റെ പ്രത്യേകമായ അവസ്ഥയിൽ താരതമ്യപ്പെടുത്താൻ നോക്കുന്നത് ശരിയല്ലതാനും.കേരളത്തിൽ നാലു ജാതിയ്ക്കു പകരം ഒട്ടുവളരെ ചെറിയ ചെറിയ ജാതികളടങ്ങിയ കൂട്ടങ്ങളാണുണ്ടായിരുന്നത്.
കാളിയംബി
- താങ്കൾ പറഞ്ഞ ഈ സംശയം എനിക്കും ഉണ്ടായിട്ടുണ്ട്. എന്തായാലും വേണ്ട മാറ്റങ്ങൾ വരുത്തിയതിനു് നന്ദി. വീണ്ടൂം എഴുതുക
Tux the penguin 06:08, 3 ഡിസംബർ 2006 (UTC)
ഈ ഐതിഹ്യം പ്രചരിപ്പിക്കുന്നത് നമ്പൂതിരിമാരാണ്. ചാലൂക്യരുടെ പിൻബലത്തോടെ മലബാറിലേയ്ക്ക് കുടിയേറിപ്പാർത്ത ഇവരിൽ വലിയ ഒരു വിഭാഗവും ഭൃഗുവംശരായ അഗ്നിഹോത്രികൾ ആയിരുന്നു. തങ്ങൾ മലബാറിലെത്തുന്നതിനുമുൻപ് വ്യത്യസ്ത സംസ്കാരങ്ങളിലുമുള്ള ഭിന്നസമുദായങ്ങളുമായും ഇടപഴികിയെന്നും ഇവിടെയും അതു സാധ്യമാണ് എന്നു കാണിക്കാനും തദ്ദേശിയരുടെ എതിർപ്പിനെ തണുപ്പിക്കാനുമുള്ള ഒരു അടവായിട്ടാണ് ഇത് പ്രചരിപ്പിച്ചത്. [2]
മേൽപ്പറഞ്ഞിരിയ്ക്കുന്ന കാര്യത്തിൽ സംശയങ്ങളുണ്ട്.ആവശ്യമില്ലാതെയുള്ള ഒരു പ്രസ്താവനയാണെന്നാണ് തോന്നുന്നത്.കെ ബാലകൃഷ്ണക്കുറുപ്പിന്റെ പുസ്തകത്തിലെഴുതി എന്നതുകൊണ്ട് മാത്രം അത് ശരിയാവണമെന്നില്ല..ഏറ്റവും കുറഞ്ഞത്
എന്ന് ചരിത്ര ഗവേഷകനായ ബാലകൃഷ്ണക്കുറുപ്പ് അഭിപ്രായപ്പെടുന്നു
എന്നു കൂടി ചേർത്താൽ ലേഖനത്തിന്റെ നിഷ്പക്ഷതയ്ക്ക് കോട്ടം തട്ടില്ലായിരുന്ന
കാളിയംബി 22:45, 17 മേയ് 2007 (UTC)
ലേഖനം മെച്ചപ്പെടുത്താൻ
തിരുത്തുകഐതിഹ്യങ്ങൾ അല്ലാതെ, ഈ ലേഖനത്തിൽ ഇനി കൂട്ടിചേർക്കാൻ വിഷയമെന്തെങ്കിലും ഉണ്ടോ? ഐതിഹ്യങ്ങൾ ഗ്രന്ഥശാലയിലേക്കു മാറ്റുന്നതാവും നല്ലത്. --Shiju Alex|ഷിജു അലക്സ് 05:13, 16 ജൂലൈ 2008 (UTC)
ഉപ്പുകൂറ്റൻ
തിരുത്തുകഉപ്പുകൂറ്റൻ എന്ന വ്യക്തി മുസ്ലിം സമുദായക്കാരനാണെന്നാണ് എന്നു പറയുന്നതിൽ കഴമ്പുണ്ടെന്നു തോന്നുന്നില്ല. വരരുചിയുടെ ജീവിത കാലഘട്ടം എഡി 3ആം നൂറ്റാണ്ടാൺനെനാനു ഐതിഹ്ജ്യം. മൂന്നാം നൂറ്റാണ്ടിൽ കേരളത്തിൽ എവിടാണു മുസ്ലീം സമുദായം. പിന്നെ ഇതു മൊത്തം ഐതിഹ്യമായ സ്ഥിതിക്കു തെളിവിന്റെ പിൻബലമില്ലാതെ അതും അങ്ങു വിശ്വസിക്കാം. --Shiju Alex|ഷിജു അലക്സ് 05:21, 16 ജൂലൈ 2008 (UTC)
- വളരെ ശരിയായ കാര്യമാണ്. കേരളത്തിലെ ഹിന്ദു കഥകളിൽ എല്ലാം മുസ്ളീം വൽക്കരണം പണ്ട് മുതൽക്കു തന്നെ ഉണ്ട്. ഇത് പോലെയുള്ള മറ്റൊരു കഥയാണ് അയ്യപ്പനും വാവരും 2409:4073:38F:AF52:CC09:40D1:2D73:853 12:46, 21 ജനുവരി 2023 (UTC)