വിശദീകരണം: ലേഖനത്തിൽ ചില അവ്യക്തതകളുണ്ട്. കണ്ടതു തിരുത്തുന്നു. മുഴുവനായി പരിശോധിച്ചിട്ടില്ല. - ബിപിൻ 19:15, 11 നവംബർ 2008 (UTC)Reply

പേര്

തിരുത്തുക

മലയാളത്തിലുള്ള പാഠപുസ്തകങ്ങളിൽ ഇപ്പോൾ പരവലയം എന്നാണോ ഉപയോഗിക്കുന്നത്? --Vssun (സംവാദം) 09:52, 3 മേയ് 2013 (UTC)Reply

മലയാളത്തിലുള്ള പാഠപുസ്തകങ്ങൾ ആരൊക്കെയാണു് പടച്ചുണ്ടാക്കുന്നതെന്നറിയില്ല. മലയാളത്തിൽ പരാബോളയ്ക്കുള്ള വാക്കു് കാലാകാലങ്ങളായി പരവലയം / അനുവൃത്തം എന്നാണു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 10:00, 3 മേയ് 2013 (UTC)Reply

ആളുകൾ കേൾക്കാത്ത ഒരു വാക്ക് തലക്കെട്ടായി ഉപയോഗിക്കുന്നതിനോട് യോജിക്കുന്നില്ല. പരവലയം എന്ന് ഈ ലേഖനത്തിലൂടെയാണ് ആദ്യമായി കേൾക്കുന്നത്. --Vssun (സംവാദം) 11:49, 3 മേയ് 2013 (UTC)Reply

ശബ്ദതാരാവലിയിലും സി. മാധവൻ പിള്ളയുടെ എൻ.ബി.എസ്. നിഘണ്ടുവിലും (ഇംഗ്ലീഷ് - മലയാളം, മലയാളം-ഇംഗ്ലീഷ്, അഭിനവമലയാളനിഘണ്ടു) ഇതേ വാക്കാണുള്ളതു്. ഗണിതത്തെക്കുറിച്ചും ജ്യോതിശാസ്ത്രത്തെക്കുറിച്ചും 'മലയാളത്തിൽ' പ്രതിപാദിച്ചിരുന്ന മറ്റു പല പുസ്തകങ്ങളിലും ഇതു കാണാം. വിക്കിപീഡിയയുടെ തന്നെ പദസൂചിയും കാണുക. ഇത്ര നല്ല, അർത്ഥപൂർണ്ണമായ വാക്കുകൾ പാഠപുസ്തകക്കാരാണു് ആദ്യം വലിച്ചുദൂരെക്കളയുന്നതു്. അവരിലൂടെയല്ലാതെ നമുക്കു് സാങ്കേതികവാക്കുകളൊന്നും വായിച്ചറിയാൻ പറ്റുന്നില്ല എന്നതുകൊണ്ട് ആ വാക്കുകളെയൊക്കെ അപ്പാടെ ഉപേക്ഷിക്കണോ? പരാബോള എന്തെന്നു മലയാളത്തിൽ വായിച്ചറിയുവാൻ വരുന്ന കുട്ടികൾ പരിവലയം എന്ന ഒരു വാക്കുകൂടി അധികമായി അറിഞ്ഞിരുന്നോട്ടെ. അഞ്ചാറുപ്രാവശ്യം കേൾക്കുമ്പോൾ അവർക്കു തിരിച്ചറിയും ഇതാണു് താരതമ്യേന സ്വീകാര്യമായ 'മലയാളം' വാക്കു് എന്നു്. :( ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 12:31, 3 മേയ് 2013 (UTC)Reply

conics

തിരുത്തുക

ഈ ലേഖനത്തിൽ വൃത്തസ്തൂപികാവക്രം, conics എന്നുപറയുന്നത് വൃത്തസ്തൂപികാഖണ്ഡം ആണോ? --Vssun (സംവാദം) 09:55, 3 മേയ് 2013 (UTC)Reply

ഇതു നോക്കിയിട്ടില്ല. വായിച്ചുനോക്കാം. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 10:00, 3 മേയ് 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:പരവലയം&oldid=4024813" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പരവലയം" താളിലേക്ക് മടങ്ങുക.