സംവാദം:നെയ്യാർ അണക്കെട്ട്
Latest comment: 14 വർഷം മുമ്പ് by Vssun
ഈ ഡാം നെയ്യാർ ഡാം എന്ന പേരിലാണ് പരക്കെ അറിയപ്പെടുന്നത്. അങ്ങനെവരുമ്പോൾ തലക്കെട്ട് നെയ്യാർ ഡാം എന്നല്ലേ നല്ലത്. നെയ്യാർ അണക്കെട്ട് റീഡയറക്ട് ചെയ്താൽ പോരേ? --സിദ്ധാർത്ഥൻ 13:30, 18 മേയ് 2010 (UTC)
- എതിർക്കുന്നു - ഈ ഡാം മാത്രമല്ല; കേരളത്തിലെ ഒട്ടുമിക്ക അണക്കെട്ടുകളും ഡാം എന്ന പേരിൽ പരക്കെ അറിയപ്പെടുന്നു. എന്റെ ഓർമ്മ ശരിയാണെങ്കിൽ മലമ്പുഴ ഡാം എന്നാണ് പാലക്കാടുനിന്നുള്ള ബസ്സിലെ ബോർഡുകളിൽ വരെ കാണുക. ഡാം, ഡാം-സൈറ്റ്, എന്നിങ്ങനെ സിവിൽ എഞ്ചിനീയർമാർ പറഞ്ഞുപ്രചരിപ്പിച്ച ഇംഗ്ലീഷ് വാക്കുകൾക്ക്, അർത്ഥം നഷ്ടപ്പെടാത്ത തത്തുല്യമലയാളം വാക്കായ അണക്കെട്ടുള്ളപ്പോൾ അതുപയോഗിക്കുന്നതാണ് നല്ലതെന്നു തോന്നുന്നു. എന്നാൽ x ഡാം എന്ന പേരിൽ ഒരു സ്ഥലം (അണക്കെട്ടുനോടടുത്ത ഏതെങ്കിലും സ്ഥലം) അറിയപ്പെടുന്നുണ്ടെങ്കിൽ അങ്ങനെത്തന്നെ ഉപയോഗിക്കാം. എന്നാൽ അണക്കെട്ടുകൾക്കുള്ള താളുകളിൽ ഡാമിനു പകരം അണക്കെട്ട് എന്നുതന്നെ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് കരുതുന്നു. --Vssun 03:24, 19 മേയ് 2010 (UTC)