സംവാദം:നുങ്കമ്പാക്കം
നൂകമ്പാക്കം എന്നും ഉപയോഗിക്കുന്നില്ലേ?--റോജി പാലാ (സംവാദം) 10:46, 13 ഫെബ്രുവരി 2013 (UTC)
ഇല്ല റോജീ... നുങ്കമ്പാക്കം (நுங்கம்பாக்கம்) എന്നു മാത്രമേ പറയാറുള്ളൂ. പരിചയമുള്ള സ്ഥലമായതു കൊണ്ടാണ് ഇത്രയും ഉറപ്പിച്ചു പറയുന്നത്.:) Irumozhi (സംവാദം) 10:55, 13 ഫെബ്രുവരി 2013 (UTC)
പേട്ട എന്നു മലയാളത്തിൽ പറയുന്ന സ്ഥലപ്പേരുകളെല്ലാം തമിഴിൽ പേട്ടൈ എന്നാണെങ്കിലും വേഗം മനസ്സിലാകാൻ വേണ്ടി പേട്ട എന്നെഴുതുന്നുവെന്നു മാത്രം. സൈദാപ്പേട്ടൈ, റോയപ്പേട്ടൈ ... Irumozhi (സംവാദം) 10:57, 13 ഫെബ്രുവരി 2013 (UTC)
- അതല്ല. മലയാളത്തിൽ ഉപയോഗിക്കുന്നില്ലേ? സെർച്ച് ഇതു തന്നെയല്ലേ ഈ സ്ഥലം എന്നതാണ് ചോദ്യം. ആണെങ്കിൽ തിരിച്ചുവിടൽ ആകാം.--റോജി പാലാ (സംവാദം) 10:58, 13 ഫെബ്രുവരി 2013 (UTC)
നൂകമ്പാക്കം എന്നത് അക്ഷരത്തെറ്റ് മാത്രമാണ്. സെർച്ച് ചെയ്യുന്നവർക്കും അക്ഷരത്തെറ്റു സംഭവിച്ചേക്കാമെന്നതിനാൽ തിരിച്ചുവിടൽ താൾ ഉണ്ടാക്കുന്നതു നല്ലതു തന്നെ. Irumozhi (സംവാദം) 11:01, 13 ഫെബ്രുവരി 2013 (UTC)
- അക്ഷരത്തെറ്റ് മാത്രമാണേൽ തിരിച്ചുവിടണ്ട. അങ്ങനെ നമ്മൾ പ്രോത്സാഹിപ്പിക്കുന്നില്ല--റോജി പാലാ (സംവാദം) 11:33, 13 ഫെബ്രുവരി 2013 (UTC)
സ്ഥലപ്പേരുകളുടെ കാര്യത്തിൽ ഇങ്ങനെ കുറേ തെറ്റുകൾ പറ്റുന്നുണ്ട്. കീഴ്പാക്കം എന്ന സ്ഥലപ്പേര് മാധ്യമങ്ങളിൽ കിൽപ്പോക്ക് എന്നു കാണുന്നത് കൊല്ലവും, ക്വയിലോണും പോലെയാണ്. ഇതുപോലെ തന്നെ കേരളത്തിലെ മിക്ക സ്ഥലപ്പേരുകളും തമിഴ് പത്രങ്ങളിൽ തെറ്റായേ കൊടുക്കാറുള്ളൂ. തൃശ്ശൂർ എന്ന് പറയാൻ കഴിയാത്തതു കാരണം തിരുച്ചൂർ എന്നു പറയുക മാത്രമല്ല, പത്രങ്ങളിൽ തമിഴ് അക്ഷരങ്ങളിൽ തിരുച്ചൂർ എന്നു തന്നെയാണെഴുതുന്നതും. വള്ളത്തോൾ എന്നതിന് വല്ലത്തോൽ എന്ന പേരിലാണ് തമിഴ് വിക്കിയിലെ ലേഖനത്തിന് തലക്കെട്ട് കൊടുത്തിരിക്കുന്നത്. കലാമണ്ഡലത്തിന്റെ തമിഴ് ലേഖനം ചെയ്തപ്പോഴാണിത് ശ്രദ്ധയിൽ പെട്ടത്. അതു ഞാൻ തിരുത്തിയാൽ അവർ സമ്മതിക്കുകയുമില്ല. തമിഴിൽ ല - ള എന്നിങ്ങനെ അക്ഷരങ്ങൾ ഉണ്ടായിരുന്നിട്ടും ജയലലിത (ஜெயலலிதா) എന്നാണെഴുതുന്നത്. ஜெயலளிதா എന്നതാണ് ശരി. പറഞ്ഞിട്ട് ആരെങ്കിലും കേൾക്കണ്ടേ. Irumozhi (സംവാദം) 11:50, 13 ഫെബ്രുവരി 2013 (UTC)