സംവാദം:നിക്കോട്ടിൻ
ഏതാണ് ശരി ?
തിരുത്തുകനിക്കോട്ടിൻ എന്ന താളിൽ sub heading "നിക്കോട്ടിന്റെ പ്രത്യേകതകൾ" -ലെ ആദ്യത്തെ ഖണ്ഡികയിൽ " അറുപത് മില്ലിഗ്രാം ശുദ്ധ നിക്കോട്ടിൻ മതി പ്രായപൂർത്തിയായ ഒരാളുടെ ജീവനൊടുക്കുവാൻ " എന്നും " മൂന്നാമത്തെ ഖണ്ഡികയിൽ "പ്രായപൂർത്തിയായ ഒരാൾക്ക് 250-350 മിഗ്രാം അകത്തുചെന്നാൽ മരണം സംഭവിക്കാം" എന്നും കാണുന്നു. ഏതാണ് ശരി ?--Raveendrankp (സംവാദം) 11:01, 22 ഫെബ്രുവരി 2013 (UTC)
- സർവ്വവിജ്ഞാനകോശത്തിൽ നിന്നും ഇംഗ്ലീഷ് വിക്കിപ്പീഡിയയിൽ നിന്നും എടുത്തതുകൊണ്ട് സംഭവിച്ചതാണ്. ഇംഗ്ലീഷ് വിക്കിയിൽ അവലംബം കൊടുത്തിട്ടുണ്ട്. അതനുസരിച്ച് 30 മുതൽ 60 വരെ മില്ലീഗ്രാമാണ് മാരക ഡോസ്. 1988-ലെ ഗോസ്സലിൻ നടത്തിയ പഠനം ഇംഗ്ലീഷ് വിക്കിയിലെ അവലംബത്തിനുള്ളിൽ മറ്റൊരു അവലംബമായി കൊടുത്തിട്ടുണ്ട്[1]. സർവ്വവിജ്ഞാനകോശത്തിൽ 250-300 മില്ലീഗ്രാം എന്നാണ് കൊടുത്തിരിക്കുന്നത്. അവർക്ക് അവലംബം കൊടുക്കുന്ന രീതി ഇല്ലാത്തതിനാൽ വിവരം പരിശോധിച്ച് ഉറപ്പുവരുത്താൻ സാധിക്കില്ല.
- എന്തായാലും ഇംഗ്ലീഷ് വിക്കിയിലെ അവലംബം അനുസരിച്ച് താൾ മാറ്റിയിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ സംവാദം 16:40, 22 ഫെബ്രുവരി 2013 (UTC)
ശ്രീ Ajay, കാര്യങ്ങൾ അങ്ങനെയാണെങ്കിൽ സർവ്വവിജ്ഞാനകോശം അവലംബമായി കൊടുത്തിട്ടുള്ള, താങ്കളും മറ്റുപലരും കഷ്ടപ്പെട്ട് എഴുതിയ പല ലേഖനങ്ങളും പുനർവിചിന്തനം ചെയ്യേണ്ടിവരില്ലേ ? ചുരുങ്ങിയത് സ്ഥിതി വിവരകണക്കുകളുടെ കാര്യത്തിലെങ്കിലും ? Authenticity -യുടെ കാര്യത്തിലും സർവ്വവിജ്ഞാനകോശത്തെപ്പറ്റി എനിക്ക് ഇപ്പോൾ പേടി തോന്നുന്നു! ഇതിനെപ്പറ്റി ഒരു ചർച്ച അനിവാര്യമല്ലേ എന്നും അഭിപ്രായമുണ്ട് --Raveendrankp (സംവാദം) 16:01, 23 ഫെബ്രുവരി 2013 (UTC)
- സർവ്വവിജ്ഞാനകോശത്തിലെ ലേഖനത്തിന് അവലംബമായ അജ്ഞാതമായ സ്രോതസ്സിലെ പഠനത്തിൽ 250മില്ലിഗ്രാമാണ് മാരക ഡോസ് എന്ന് കാണിച്ചിട്ടുണ്ടാവാം. ശുദ്ധീകരിക്കാത്ത നിക്കോട്ടിനായിരിക്കാം ഒരുപക്ഷേ ആ പഠനത്തിൽ ഉപയോഗിച്ചിരുന്നത്. 30-60 മില്ലിഗ്രാം എന്ന് കണ്ട പഠനത്തിൽ അതീവശുദ്ധമായ നിക്കോട്ടിനായിരിക്കാം ഉപയോഗിച്ചത്. എന്തായാലും സർവ്വവിജ്ഞാനകോശത്തിൽ നിന്ന് വിക്കിപീഡിയയിൽ ഉൾപ്പെടുത്തപ്പെട്ട വിവരങ്ങൾ അവലംബം ലഭിക്കുന്നതിനനുസരിച്ച് പരിഷ്കരിക്കപ്പെടുക തന്നെ വേണം. തുടർച്ചയായ പുനർവിചിന്തനം എല്ലാ താളിലും (സർവ്വവിജ്ഞാനകോശത്തിൽ നിന്നെടുത്തവയിൽ മാത്രമല്ല) ആവശ്യമാണ്. --അജയ് ബാലചന്ദ്രൻ സംവാദം 18:13, 23 ഫെബ്രുവരി 2013 (UTC)
താങ്കൾ പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു. --Raveendrankp (സംവാദം) 02:12, 24 ഫെബ്രുവരി 2013 (UTC)
അവലംബം
തിരുത്തുക- ↑ Higa de Landoni, Julia. "നിക്കോട്ടിൻ". ഐ.പി.സി.എസ്. ഇൻകെം ഹോം. Retrieved 22 ഫെബ്രുവരി 2013.