സംവാദം:നക്ഷത്രപ്പൊരുത്തം

Latest comment: 16 വർഷം മുമ്പ് by Aruna

ഇതിന്റെ തലെകെട്ട് മാറ്റി നക്ഷത്ര പൊരുത്തങ്ങൾ എന്നാക്കുന്നതായിരിക്കും നല്ലത്. കാരണം ഈ ലേഖനം വായിച്ചാൽ ഈ പത്ത് പൊരുത്തങ്ങൾ ആണ് ജ്യോതിഷത്തിൽ വിവാഹ പൊരുത്തത്തിന് അധാരം എന്ന തോന്നൽ ഉണ്ടാക്കും. യഥാർത്ഥത്തിൽ ജാതക ചേർച്ച, ദശാസന്ധി, നക്ഷത്രപൊരുത്തം എന്നിവ നോക്കിയിട്ടാണ് വിവാഹപൊരുത്തം തീരുമാനിക്കുക. നക്ഷത്രപൊരുത്തങ്ങളിൽ ആണ് മേൽ പറഞ്ഞ പൊരുത്തങ്ങൾ വരുക. ഇതിൽ 5ൽ താഴെ വരുന്ന പൊരുത്തം അധമം ആയും, 5 പൊരുത്തം വരുമ്പോൾ മദ്ധ്യമമായും, 5ന് മുകളിൽ വരുന്നവയെ ഉത്തമമായും കണക്കാക്കുന്നു. ഒരു കാരണവശാലും 10 പൊരുത്തങ്ങൾ ചേർന്ന നക്ഷത്ര പൊരുത്തം ഉണ്ടായിരിക്കില്ല. --  ജിഗേഷ്  ►സന്ദേശങ്ങൾ  14:40, 10 ജൂലൈ 2007 (UTC)Reply

  • അനുകൂലിക്കുന്നു - നക്ഷത്രപ്പൊരുത്തങ്ങൾ എന്ന് ഒറ്റവാക്കായി കൊടുക്കുന്നതായിരിക്കും നല്ലത്. (പ അക്ഷരം ഇരട്ടിക്കണം). മുകളിൽക്കൊടുത്തിരിക്കുന്ന വിവരങ്ങൾ കൂടി ലേഖനത്തിൽ ചേർക്കൂ. Simynazareth 14:46, 10 ജൂലൈ 2007 (UTC)simynazarethReply
  • അനുകൂലിക്കുന്നു-താങ്കൾ പറഞ്ഞത് ശരിയാണ്.തലക്കെട്ട് മാറ്റുന്നതാവും നല്ലത്. Aruna 14:48, 10 ജൂലൈ 2007 (UTC)Reply
"നക്ഷത്രപ്പൊരുത്തം" താളിലേക്ക് മടങ്ങുക.