കേരളത്തിലെ ഹൈന്ദവ വധൂവരന്മാരുടെ വിവാഹപ്പൊരുത്തത്തിനടിസ്ഥാനം ജാതകചേർച്ച, ദശാസന്ധി, നക്ഷത്രപ്പൊരുത്തം എന്നിവ നോക്കിയിട്ടാണ് ജ്യോത്സ്യന്മാർ തീരുമാനിക്കുന്നത് . നക്ഷത്രപൊരുത്തങ്ങളിൽ 10 എണ്ണം ആണ് പ്രാധാന്യം . ഇതിൽ 5ൽ താഴെ ചേർന്നു വരുന്ന പൊരുത്തം അധമം ആയും, 5 പൊരുത്തം വരുമ്പോൾ മദ്ധ്യമമായും, 5ന് മുകളിൽ വരുന്നവയെ ഉത്തമമായും കണക്കാക്കുന്നു. ഒരു കാരണവശാലും 10 പൊരുത്തങ്ങൾ ചേർന്ന നക്ഷത്ര പൊരുത്തം ഉണ്ടായിരിക്കില്ല. ജന്മനക്ഷത്രത്തിനു അനുബന്ധമായിട്ടാണ് ഇതുകണക്കാക്കുന്നത്.

പത്തു പൊരുത്തങ്ങൾ തിരുത്തുക

  1. രാശി പൊരുത്തം
  2. രാശ്യാധി പൊരുത്തം
  3. വശ്യ പൊരുത്തം
  4. മാഹേന്ദ്ര പൊരുത്തം
  5. ഗണ പൊരുത്തം
  6. യോനി പൊരുത്തം
  7. ദിന പൊരുത്തം
  8. സ്ത്രീദീർഘ പൊരുത്തം
  9. രജ്ജു പൊരുത്തം
  10. വേധ പൊരുത്തം


"https://ml.wikipedia.org/w/index.php?title=നക്ഷത്രപ്പൊരുത്തം&oldid=791323" എന്ന താളിൽനിന്ന് ശേഖരിച്ചത്