സംവാദം:തൗഹീദ്
പുതുതായി ഉണ്ടാകുന്നവൻ എന്നെന്നും നിലനിൽക്കുന്നവനെ തനിപ്പിക്കുക എന്നു പറഞ്ഞാൽ എന്താണ് അർത്ഥമെന്നു മനസ്സിലായില്ല.
തൌഹീദിനെ പല ഭാഗങ്ങളാക്കി തിരിച്ചത് ലോകത്ത് ആദ്യമായി ഇബ്നുതൈമിയ്യ എന്ന പണ്ഡിതനാണ്. അദ്ദേഹത്തിനു മുന്നെ ഇസ്ലാമിക ലോകത്ത് അങ്ങിനെ ഒരു വേർ തിരിവ് പരിചയമില്ല. മുസ്ലിംങ്ങളിൽ ശിർക്ക് അഥവാ ബഹുദൈവാരാധന ആരോപിക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗമായിരുന്നു അത്. അദ്ദേഹത്തെ നേതാവാക്കുന്ന വഹാബി /മുജാഹിദ് , ജമാ അത്തെ ഇസ്ലാമിക്കാരും ഇതേ രീതി തുടരുന്നു. ഈ ഭാഗം അത്ര ശരിയില്ലല്ലോ -- റസിമാൻ ടി വി 14:27, 20 ജൂലൈ 2009 (UTC)
- ഒരു ഐ.പി. ചേർത്തതാണ്. ശരിയല്ലെന്നുറപ്പുണ്ടെങ്കിൽ നീക്കം ചെയ്യൂ.. അല്ലെങ്കിൽ അവലംബം ആവശ്യപ്പെടാം --Vssun 14:32, 20 ജൂലൈ 2009 (UTC)
ആദ്യത്തെ രണ്ടു വാചകങ്ങളിൽ അവലംബം ആവശ്യപ്പെടാം. അത് കഴിഞ്ഞുള്ള രണ്ടെണ്ണം ആരോപണങ്ങൾ മാത്രമാണെന്നാണ് കണ്ടിട്ട് തോന്നുന്നത്. കൂടുതൽ വിവരമുള്ള ആരെങ്കിലും അഭിപ്രായം പറയട്ടെ -- റസിമാൻ ടി വി 14:35, 20 ജൂലൈ 2009 (UTC)
മുസ്ലിംങ്ങളിൽ ശിർക്ക് അഥവാ ബഹുദൈവാരാധന ആരോപിക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗമായിരുന്നു അത്. അദ്ദേഹത്തെ നേതാവാക്കുന്ന വഹാബി /മുജാഹിദ് , ജമാ അത്തെ ഇസ്ലാമിക്കാരും ഇതേ രീതി തുടരുന്നു
ഇത് ഒരു കാഴ്ചപ്പാട് മാത്രമാണ്(പി.ഒ.വി). ശരിയായ വിലയിരുത്തലല്ല നീക്കം ചെയ്യുന്നതാവും നല്ലത്.--Apibrahimk 15:37, 20 ജൂലൈ 2009 (UTC)
ആ രണ്ട് വാചകങ്ങൾ മാറ്റിയിട്ടുണ്ട് -- റസിമാൻ ടി വി 16:13, 20 ജൂലൈ 2009 (UTC)
ശിർക്കിനെക്കുറിച്ചു വിവരണം ചേർക്കുക --ജാസിഫ് 20:21, 1 മാർച്ച് 2011 (UTC)