പച്ചമലയാളത്തിൽ വിശുദ്ധ തോമസ് എന്നോ മാർ തോമാ എന്നോ തോമാശ്ലീഹാ എന്നോ ഒക്കെയുള്ള തലക്കെട്ടല്ലേ പ്രധാനമായും വേണ്ടത്? സെന്റ് തോമസ് റീഡയറക്റ്റും-മൻ‌ജിത് കൈനി 06:29, 17 ഡിസംബർ 2006 (UTC)Reply

അതാവും നല്ലതെന്ന് എനിക്കും തോന്നുന്നു, തോമാശ്ലീഹാ കുറച്ചുകൂടി നല്ലതായും--പ്രവീൺ:സംവാദം‍ 18:06, 17 ഡിസംബർ 2006 (UTC)Reply

തോമാ ശ്ലീഹാ അല്ലേ ശരി. അതായത് രണ്ട് വാക്ക്. ഞാൻ തിരുത്തുന്നു. ലിജു മൂലയിൽ 02:50, 7 ഫെബ്രുവരി 2007 (UTC)Reply

broken referene

തിരുത്തുക

ആദ്യത്തെ റെഫെറൻസ് ഇതേ ലേഖനത്തിലേക്കുള്ള ലിങ്ക് ആണ്. Not4u 04:25, 14 ഏപ്രിൽ 2009 (UTC)Reply

കബറിടം

തിരുത്തുക

എന്നു നസ്രാണികൾ പറയാറുണ്ടോ? --Not4u 04:35, 14 ഏപ്രിൽ 2009 (UTC)Reply

കുഴിമാടം എന്നാണ് കൊല്ലം / തിരുവനന്തപുരം ഭാഗത്ത്. --simy 05:34, 14 ഏപ്രിൽ 2009 (UTC)Reply

തോമാശ്ലീഹ ഇന്ത്യയിൽ

തിരുത്തുക

തോമാശ്ലീഹ ക്രിസ്തുവർഷം 52ൽ ഇന്ത്യയിലെത്തിയെന്നത് കേവലം ഒരു വിശ്വാസം മാത്രമാണ്. ഹൈന്ദവപുരാണങ്ങളിലേയും, ബൈബിളിലേയും, ഖുർആനിലേയും കഥകൾ പോലെ. അതൊന്നും ചരിത്രത്തിൽ ഉൾപ്പെടുത്താനാകില്ല.--Anoop menon 16:17, 31 ജനുവരി 2010 (UTC)Reply

തോമ്മാശ്ലീഹ ഇൻഡ്യയിൽ വന്നുവെന്നത് തെളിയിക്കപ്പെട്ട ചരിത്രസത്യമായല്ല പരക്കെയുള്ള വിശ്വാസം മാത്രമായാണ് ഇപ്പോൾ തന്നെ ലേഖനത്തിൽ. ആ രീതിയിൽ ചില മാറ്റങ്ങൾ വരുത്താൻ ഈ ലേഖനത്തെ ഒരിക്കൽ ഞാനും എഡിറ്റു ചെയ്തതാണ്. എന്നിട്ടും തോമാശ്ലീഹായെ വെറുതേവിടാൻ മനുഷ്യർക്ക് തോന്നാത്തത് അങ്ങേർക്ക് "കർത്താവു കൊടുത്ത ശിക്ഷ" ആണെന്നാണ് എനിക്കു തോന്നുന്നത്: യേശുവിന്റെ ഉയിർത്തെഴുന്നേല്പിനെ വാശിയോടെ അവിശ്വസിച്ചതിനുള്ള ശിക്ഷ:)Georgekutty 16:27, 31 ജനുവരി 2010 (UTC)Reply

മരിച്ചവരാരും ഇതുവരെ ഉയിർത്തെഴുന്നേറ്റ ചരിത്രമില്ല; ഇനി ഉയിർത്തെഴുന്നേൽക്കുകയുമില്ല. അപ്പോൾപ്പിന്നെ യേശുവിന്റെ ഉയിർത്തെഴുന്നേല്പിനെ വാശിയോടെ അവിശ്വസിച്ചതിന് തോമാശ്ലീഹയെ കുറ്റം പറയാനാവില്ല :)—ഈ തിരുത്തൽ നടത്തിയത് 115.113.115.130 (സം‌വാദംസംഭാവനകൾ) 14:55, 13 ഏപ്രിൽ 2012‎

"https://ml.wikipedia.org/w/index.php?title=സംവാദം:തോമാശ്ലീഹാ&oldid=4025873" എന്ന താളിൽനിന്ന് ശേഖരിച്ചത്
"തോമാശ്ലീഹാ" താളിലേക്ക് മടങ്ങുക.