സംവാദം:തിരുവിതാംകൂറിലെ ദളവമാരുടെയും ദിവാന്മാരുടെയും പട്ടിക
Latest comment: 11 വർഷം മുമ്പ് by Drajay1976
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « List of Diwans of Travancore » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
ദവളമാരെയും ദിവാൻമാരെയും വെവ്വേറെ വിഭാഗമാക്കി തിരിക്കുന്നത് നന്നായിരിക്കും. കേശവദാസ് മുതലുള്ളവരാണോ ദിവാൻമാർ? ഇരുസ്ഥാനങ്ങളിലുമുള്ള മാറ്റം എന്താണെന്ന് ആമുഖത്തിൽ കൊടുക്കുന്നതും നന്നായേനേ. --Vssun (സംവാദം) 17:01, 1 മാർച്ച് 2013 (UTC)
- ഉമ്മിണി തമ്പിയാണ് അവസാന ദളവ. മണ്ട്രോ സായിപ്പാണ് (ജോൺ മൺട്രോ) ആദ്യ ദിവാൻ. മാറ്റം എപ്പോഴാണ് സംഭവിച്ചതെന്ന് തൽക്കാലം ആമുഖത്തിൽ കൊടുക്കാം. ഇംഗ്ലീഷിൽ നിന്ന് നേരിട്ട് പകർത്തിയതാണ് ഈ താൾ. കൂടുതൽ ശരിപ്പെടുത്തിയെടുക്കേണ്ടി വരും. സഹായം ആവശ്യമാണ്. പട്ടികകൾ രണ്ടാക്കുന്നതിലും വിരോധമില്ല. --അജയ് ബാലചന്ദ്രൻ സംവാദം 17:06, 1 മാർച്ച് 2013 (UTC)
- കേശവദാസിനെ, സി.വി. രാമൻപിള്ള, ദിവാൻജി എന്നാണ് സംബോധന ചെയ്യുന്നത്. (അവലംബം: s:രാമരാജാബഹദൂർ)--Vssun (സംവാദം) 17:52, 1 മാർച്ച് 2013 (UTC)
താളിൽ കൊടുത്തിരിക്കുന്ന അവലംബം വച്ചാണ് ഞാൻ എഴുതിയത്. ഇനി പഴയ പടിയാക്കുന്നതാവും നല്ലതെന്ന് തോന്നുന്നു. ഇതിന് ആദ്യം ഒരു തീരുമാനമുണ്ടാകട്ടെ. --അജയ് ബാലചന്ദ്രൻ സംവാദം 01:45, 2 മാർച്ച് 2013 (UTC)