സംവാദം:തിയോസഫിക്കൽ സൊസൈറ്റി
തിയോസഫി
തിരുത്തുകഈ പ്രപഞ്ചസംവിധാനത്തെ മുഴുവൻ സംബന്ധിക്കുന്ന ഒരു വിഷയമാണ് തിയോസഫി അഥവാ ബ്രഹ്മവിദൃ . അതിന്റെ തത്വശാസ്ത്രം പരാമർശിക്കുന്നതു അതിബ്രഹത്തായ പ്രശ്നങ്ങളെയാണ് . മാനവ വംശത്തിന്റെ ആവിർഭാവവും ലക്ഷൃവും അതിൽപ്പെടുന്നു . നിലവിലുള്ള സകലവിധ ജീവന്റെയും പദാർത്ഥത്തിന്റെയും പ്രശ്നങ്ങളും അവയ്ക്ക് പരസ്പരമുള്ള ബന്ധത്തിന്റെ പ്രശ്നങ്ങളും അതിൽ പെടുന്നു . ഇക്കാരണത്താൽ ഈ തത്വശാസ്ത്രം അതൃഗാധമാണെന്നും സമർത്ഥമായ മനസ്സിനുമാത്രമേ അത് സുഗ്രാഹൃമാവുകയുള്ളുവെന്നും കരുതേണ്ടതില്ല . സർവ്വതിനേയും അത് സ്പർശിക്കുന്നു , സംബന്ധിക്കുന്നു എന്ന കാരണത്താൽതന്നെ അതിൽ ഏവർക്കും താൽപരൃം ഉണ്ടാകേണ്ടിയിരിക്കുന്നു . തിയോസഫി മനസ്സിലാക്കുകയെന്നാൽ പരമമായ തത്വത്തെ ബോദ്ധൃപ്പെടുക എന്നതാണെന്നിരിക്കിലും അതിന്റെ മഹത്തായ സിദ്ധാന്തങ്ങൾ ഓരോ മനുഷൃന്റെയും ചിന്തയിലൂടെയും പ്രവൃത്തിയിലൂടെയും പ്രായോഗികമാക്കാവുന്നതാണ് . അത് നിരത്തിവെയ്ക്കുന്ന പ്രയോജനകരങ്ങളായ യാഥാർത്ഥൃങ്ങളെ ഏറ്റവും താണതലത്തിൽ ജീവിക്കുന്ന ഒരാളിനും താത്വികനോ ബുദ്ധിശാലിയോ ആയിതീർന്നിട്ടുള്ള ഒരു ഉന്നതസ്ഥാനീയനും ഒരുപോലെ ഉപയോഗപ്പെടുത്താവുന്നതാണ് . അതുകൊണ്ട് തിയോസഫിയുടെ പ്രയോജനം സകലർക്കും ലഭൃമാണ് .
തിയോസഫി സർവ്വാശ്ലഷിയാണ് ബഹുമുഖമായതാണ് . അത് പ്രദാനം ചെയ്യുന്ന വിജ്ഞാനസമ്പത്ത് വിലമതിക്കാനാവാത്തതുമാണ് . തിയോസഫിയെ ചിലപ്പോൾ മതമായി ധരിക്കപ്പെടുന്നു . ചിലപ്പോൾ തത്വശാസ്ത്രമായും മറ്റുചിലപ്പോൾ ശാസ്ത്രമായും ധരിക്കപ്പെടുന്നു . സൂക്ഷ്മമായി പറഞ്ഞാൽ അത് ഇവയൊന്നുമല്ല . അതൊരു മതമല്ല പക്ഷേ എല്ലാ മതങ്ങളിലും അടങ്ങിയിട്ടുള്ള അടിസ്ഥാന തത്വങ്ങളുടെ വിശദീകരണമാണത് . ജീവന് പ്രതിഭാസത്തോടുള്ള ബന്ധത്തെപ്പറ്റി നിഗമനം ചെയ്യുന്ന തത്വശാസ്ത്രം മാത്രമല്ല അത് . സ്ഥിരമായി മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ച പ്രതിഭാസങ്ങളുടെ കാരൃങ്ങൾ കണ്ടെത്തുന്നതിനും കാരണങ്ങൾ കണ്ടുപിടിക്കുന്നതിനും തിരച്ചിൽ നടത്തുന്ന വെറും ജീവശാസ്ത്രവുമല്ല അത് . ഇവയെല്ലാം ഒത്തുചേർന്നതാണത് , അതിലും ഉപരിയായതുമാണ് . ജീവഭാവങ്ങളെല്ലാം ഒന്നുതന്നെ എന്ന് അത് പ്രഖൃാപിക്കുന്നു . ധർമ്മശാസ്ത്രപരമായി അത് വിശ്വസാഹോദരൃമാണ് . ഭൌതികശാസ്ത്രത്തെയും യോഗശാസ്ത്രത്തേയും ഉൾക്കൊള്ളുന്നതാണ് അതിന്റെ ശാസ്ത്രീയാംശം . വസ്തുതകളും തത്വങ്ങളും നിയമങ്ങളും ദൃശൃങ്ങളായവ മാത്രമല്ല അത് കണക്കിലെടുക്കുന്നത് അദൃശൃങ്ങളായവയേയും പരിഗണിക്കപ്പെടുന്നു .
സതൃത്തിന്റെ സാരമാണ് തിയോസഫി . മതങ്ങളുടേയും കലകളുടേയും ശാസ്ത്രങ്ങളുടേയും തത്വശാസ്ത്രങ്ങളുടേയും അടിസ്ഥാനം തിയോസഫിയാണ് . കടന്നുപോയ എല്ലാ കാലഘട്ടങ്ങളിലും തിയോസഫി നിലനിന്നിരുന്നു , അതുകൊണ്ടുതന്നെ ഇനി വരാനിരിക്കുന്ന കാലങ്ങളിലെല്ലാം അത് നിലനിൽക്കയും ചെയ്യും . ജോർജ്ജ് മുട്ടത്തിൽ 02:01, 11 ജൂലൈ 2018 (UTC)