താമരവളയം എന്നാണ് ഇതിനെ വിളിക്കാറ്. --അനൂപ് മനക്കലാത്ത് (സംവാദം) 05:43, 10 ഓഗസ്റ്റ് 2013 (UTC)Reply

താമരയുടെ വള്ളിയെ അല്ലേ താമരവളയം എന്നു പറയുന്നത്. ഇത് അതിൽനിന്നുണ്ടാക്കുന്ന ഉൽപ്പന്നമല്ലേ? --Vssun (സംവാദം) 09:59, 10 ഓഗസ്റ്റ് 2013 (UTC)Reply

ഇതു കേരളത്തിൽ മാത്രമല്ല, ലോകത്ത് പലയിടത്തും കിട്ടും. ഞാൻ ആദ്യം കാണുന്നതു ഡെൽഹിയിലാണ്. ഹിന്ദിയിൽ "കമൽ കാ കക്ക്ഡി" എന്നോ മറ്റോ ആണു പേരെന്നു തോന്നുന്നു. 'താമരക്കിഴങ്ങ്' പലഹാരമാണെന്നു പറഞ്ഞാൽ എങ്ങനെ ശരിയാകും? ഇത് ഓരോ സ്ഥലത്തും ഓരോ വിധത്തിൽ ഉപയോഗപ്പെടുന്നു. ഉത്തരേന്ത്യയിൽ പലഹാരമായല്ല, പച്ചക്കറിയായിട്ടാണ് കൂടുതൽ ഉപയോഗപ്പെടുന്നത്. പിന്നെ: "ഹെഡ് പോസ്റ്റ് ഓഫീസിനടുത്തുള്ള റവ സ്റ്റോറില് എല്ലായിപ്പോഴും ലഭിക്കും" എന്നു പറഞ്ഞാൽ പരസ്യമാണോ:)ജോർജുകുട്ടി (സംവാദം) 13:30, 10 ഓഗസ്റ്റ് 2013 (UTC)Reply

ലഭ്യമായ സ്ഥലങ്ങൾ തിരുത്തുക

പാലക്കാട് കല്പ്പാത്തി, നൂറനി ഗ്രാമങ്ങളിലും പട്ടണത്തിലെ കടകളിലും താമരക്കിഴങ്ങ് ലഭ്യമാണ് (ഹെഡ് പോസ്റ്റ് ഓഫീസിനടുത്തുള്ള റവ സ്റ്റോറില് എല്ലായിപ്പോഴും ലഭിക്കും). ഇതെന്താ പരസ്യമോ? താമരവളയം കൊണ്ടാട്ടം പാലക്കാട് നഗരത്തിൽ മാത്രമേ കിട്ടൂ; കേരളത്തിലെ മറ്റു സ്ഥലങ്ങളിലൊന്നും കിട്ടാത്തതാണോ? വടക്കാഞ്ചേരി, തൃശൂർ, ഷൊർണ്ണൂർ, ഒറ്റപ്പാലം എന്നീ പട്ടണങ്ങളിൽ ഇത് പണ്ടുമുതലേ കിട്ടാറുള്ള പീടികകൾ എന്റെ അറിവിലുണ്ട്. ഇപ്പോൾ കേരളത്തിലെ ഏതാണ്ട് എല്ലാ സൂപ്പർ മാർക്കറ്റുകളിലും ലഭ്യമാണ്--അനൂപ് മനക്കലാത്ത് (സംവാദം) 04:07, 4 ഒക്ടോബർ 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:താമരക്കിഴങ്ങ്&oldid=1841927" എന്ന താളിൽനിന്ന് ശേഖരിച്ചത്
"താമരക്കിഴങ്ങ്" താളിലേക്ക് മടങ്ങുക.