താമരക്കിഴങ്ങ്
എണ്ണയിൽ വറുത്ത് കഴിക്കാവുന്ന ഒരു പലഹാരമാണ് താമരക്കിഴങ്ങ്. പാലക്കാട്/തമിഴ് നാട് ഭാഗങ്ങളിലാണ് ഇത് കൂടുതൽ ഉപയോഗത്തിലുള്ളത്. പപ്പടം പോലെ ഊണിന്റെ കൂടെയും അല്ലാതെ ചെറുകടിയായും താമരക്കിഴങ്ങ് ഉപയോഗിക്കാവുന്നതാണ്.
ഉണ്ടാക്കുന്ന വിധം
തിരുത്തുകതാമരവള്ളി വട്ടത്തിൽ അരിഞ്ഞ് കഴുകിയെടുത്തത് മഞ്ഞൾ, ഉപ്പ് എന്നിവ ചേർത്ത് പുഴുങ്ങിയെടുക്കുന്നു. പുഴുങ്ങിയതിന് ശേഷം വെള്ളം വാർത്ത് കളഞ്ഞ് വെയിലത്ത് വച്ച് ഉണക്കി ഉപയോഗിക്കാം.