വിശ്വാമിത്രൻ ദശരഥനോട് അഭ്യർത്ഥിച്ചതിനെ മാനിച്ച് തൻറെആശ്രമത്തിലെ ഹോമകർമ്മങ്ങൾ നശിപ്പിച്ചുകൊണ്ടിരുന്ന താടകയെ വകവരുത്തുവാൻ ബാലനായ രാമനെ ആശ്രമത്തിലേക്ക് യാത്രയയക്കുന്നു കൂടെ സുമിത്രാത്മാജനായ ലക്ഷ്മണനും പുറപ്പെടുന്നു, പ്രഭാതത്തിൽ ബാലന്മാരായ രാമലക്ഷമണൻമാരെ ഉണർത്തുവാൻ വളരെയധികം ഭക്തിജനിപ്പിക്കുന്നതായ കീർത്തനം മഹാമുനിയായ വിശ്വാമിത്രൻ ചൊല്ലുന്നു....."കൌസല്ല്യാ സുപ്രജാ രാമാ പൂർവ്വാ സന്ധ്യാ പ്രവർത്തതേ" എന്നുതുടങ്ങുന്ന ഈ കീർത്തനം മനുഷ്യരാശിക്കു ഒരുപഠനത്തിന് വകനൽകുന്നതാണ്, എങ്ങിനെയാണ് പ്രഭാതത്തിൽ കുഞ്ഞുങ്ങളെ വിളിച്ചുണർത്തേണ്ടതെന്ന് നമ്മെ മനസ്സിലാക്കിക്കുകയാണ് മഹർഷിചെയ്തെന്നുവേണം നാം കരുതേണ്ടത്...— ഈ തിരുത്തൽ നടത്തിയത് 59.177.236.32 (സംവാദംസംഭാവനകൾ) 20:03, ജൂലൈ 12, 2015 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:താടക&oldid=2192039" എന്ന താളിൽനിന്ന് ശേഖരിച്ചത്
"താടക" താളിലേക്ക് മടങ്ങുക.