സംവാദം:ടി.കെ. മാധവൻ
Latest comment: 17 വർഷം മുമ്പ് by Simynazareth
വൈക്കം സത്യാഗ്രഹം യഥാർത്ഥത്തിൽ ക്ഷേത്രപ്രവേശനത്തിന് വേണ്ടിയായിരുന്നില്ല. മറിച്ച് ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡ് മറ്റുള്ളവർക്ക് ഉപയോഗിക്കാൻ വേണ്ടിയായിരുന്നു. ടി.കെ. യും മറ്റു റോഡിൽ നടന്നതിനാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. എത്ര ക്രൂരമായിരുന്നു ആകാലം. നാണം തോന്നിപ്പോവുന്നു. --ചള്ളിയാൻ 15:13, 9 മാർച്ച് 2007 (UTC)
- ഏപ്രിൽ 7 ന് അറസ്റ്റ് നടന്നു എന്നത് ഞാൻ തിരുത്തി. മറിച്ച് എന്തെങ്കിലും റഫറൻസ് ഉണ്ടെങ്കിൽ റിവർട്ട് ചെയ്യാം. പിന്നെ തെളിവുകൾ ആവശ്യപ്പെടുന്നത് ലേഖനം നന്നാക്കാനാണ്. അല്ലാതെ ആരെയും താഴ്ത്തിക്കെട്ടാനല്ല.--ചള്ളിയാൻ 18:13, 9 മാർച്ച് 2007 (UTC)
- ടി.കെ.എം. കോളെജ് തങ്ങൾ കുഞ്ഞു മുസലിയാർ കോളെജ് ആണ്. ടി.കെ. മാധവന്റെ സ്മാരകം അല്ല. ഇതിനു റെഫെറൻസ് ആയി നൽകിയിരുന്ന വെബ് വിലാസവും തെറ്റാണ്. Simynazareth 15:39, 18 ജൂലൈ 2007 (UTC)