സംവാദം:ജൈവവർഗ്ഗീകരണശാസ്ത്രം

Latest comment: 11 വർഷം മുമ്പ് by Viswaprabha

ടാക്സോണമിയ്ക്കു് വർഗ്ഗവിഭജനവിജ്ഞാനീയം എന്നും ബയോളജിക്കൽ ടാക്സോണമിയ്ക്കു ജൈവവർഗ്ഗീകരണവിഭജനവിജ്ഞാനീയം എന്നും വാക്കുകൾ സ്വീകരിക്കാം എന്നു നിർദ്ദേശിക്കുന്നു. ടാക്സോണമിയ്ക്കു തനതായ ഒരു താൾ കൊടുത്ത് (മനഃശാസ്ത്രം, ഭാഷാശാസ്ത്രം, കമ്പ്യൂട്ടിങ്ങ് തുടങ്ങിയ മേഖലകൾ ഉൾപ്പെടുത്തി), ബയൊളജിക്കൽ ടാക്സോണമിയ്ക്ക് ഇപ്പോൾ ഉള്ള ഈ പേജു നീക്കിവെക്കാം എന്നും നിർദ്ദേശിക്കുന്നു. ViswaPrabha (വിശ്വപ്രഭ) (സംവാദം) 15:31, 2 ജൂൺ 2012 (UTC)Reply

ഈ വിജ്ഞാനീയം എന്തിനാണ്? എന്താണ് വർഗ്ഗീകരണവിഭജനം!? വർഗ്ഗീകരണശാസ്ത്രമെന്ന് ലളിതമായ വാക്കല്ലേ കുട്ടികൾ പഠിക്കുന്നത്?--തച്ചന്റെ മകൻ (സംവാദം) 16:55, 27 ജനുവരി 2013 (UTC)Reply

Cladistics, Taxonomy, Classification തുടങ്ങിയ വാക്കുകൾക്കൊക്കെ (ഓരോന്നിനും) പരസ്പരം ഒന്നിനൊന്നു ബന്ധമുള്ള ഇംഗ്ലീഷ് - മലയാളം വാക്കുകൾ ആവശ്യമില്ലേ? കൂടാതെ, വിജ്ഞാനീയം = study, ശാസ്ത്രം = science ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 17:05, 27 ജനുവരി 2013 (UTC)Reply

"ജൈവവർഗ്ഗീകരണശാസ്ത്രം" താളിലേക്ക് മടങ്ങുക.