സംവാദം:ജേക്കബ് ഏറനാട്ട്

Latest comment: 10 വർഷം മുമ്പ് by Georgekutty

ഇദ്ദേഹത്തിനു ഏതെങ്കിലും തരത്തിലുള്ള ശ്രദ്ധേയത ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ നിന്നും ലഭിച്ചിട്ടുണ്ടോ?--സുഗീഷ് (സംവാദം) 06:24, 23 ജൂൺ 2013 (UTC)Reply

ഇദ്ദേഹത്തിന്റെ ശ്രദ്ധേയത സംശയിക്കാനില്ല. ഫലകം ഉടനേ മാറ്റണം. ജേക്കബ് ഏറണാട്ടിന്റെ സേവനമേഖല കത്തോലിക്കാ ക്രിസ്തീയതയ്ക്കുള്ളിൽ ഒതുങ്ങി എന്നതു ശരി. എന്നാൽ ആ പരിധിക്കുള്ളിൽ അദ്ദേഹത്തിന്റെ പ്രസക്തി ഉറപ്പുള്ളതാണ്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ, കേരളത്തിലെ കത്തോലിക്കാസഭയ്ക്ക് ഏറെ സംഭാവനകൾ നൽകിയ വ്യക്തി. വിശുദ്ധിയുടേയും കാര്യശേഷിയുടേയും പേരിൽ ബഹുമാനിക്കപ്പെട്ട വൈദികൻ. "കർദ്ദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിന്റെ സെക്രട്ടറിയായി ഏറെക്കാലം സേവനം ചെയ്ത" ആൾ എന്ന തുടക്കമാണ് പ്രശ്നമുണ്ടാക്കിയത്. അതു വായിക്കുന്നവരുടെ ചിന്ത, ഒരു സെക്രട്ടറിക്ക് എന്തു ശ്രദ്ധേയത എന്ന മട്ടിൽ പോയെങ്കിൽ അത്ഭുതപ്പെടാനില്ല. സെക്രട്ടറി സ്ഥാനത്തേക്കാൾ പ്രാധാന്യമുള്ള ഒട്ടേറെ മേഖലകളിൽ അദ്ദേഹം ശോഭിച്ചു. പത്രാധിപർ, സംഘാടകൻ, പ്രഭാഷകൻ എന്നിങ്ങനെ പല രംഗങ്ങളിൽ പ്രാഗത്ഭ്യം കാട്ടി. അൻപതോളം പുസ്തകങ്ങൾ, പ്രാർത്ഥനാഗ്രന്ഥങ്ങളും മറ്റുമായി എഴുതിയിട്ടുണ്ട്.ജോർജുകുട്ടി (സംവാദം) 13:58, 5 ജൂലൈ 2013 (UTC)Reply

"ജേക്കബ് ഏറനാട്ട്" താളിലേക്ക് മടങ്ങുക.