കരുണാകരൻ എന്ന രാഷ്ട്രീയ നേതാവിന്റെ ആജ്ഞകളെ മാത്രമെ ജയറാം പടിക്കൽ അനുസരിച്ചിട്ടുള്ളു, അന്നങ്ങിനെ തെളിച്ചു പറയാൻ മാത്രം വിവരങ്ങൾ എവിടെ നിന്നാണ്‌ ലഭിച്ചത്‌? ഇദ്ദേഹം അതിനു മുന്നേ ഒരു കേസും എറ്റെടുത്ത്‌ വിജയിപ്പിച്ചിട്ടില്ല എന്നതിനും തെളിവുകളുണ്ടോ? നക്സലിസം എന്ന ഭീകര പ്രവർത്തനത്തിന്റെ നട്ടെല്ല് ഒടിഞ്ഞത്‌ ഈ ഓഫീസർ നടത്തിയ നടപടികളുടെ ഭാഗമാണ്‌. മലയാളത്തിലെ വിക്കിപീഡിയ ഒരു പ്രത്യേക വിഭാഗം ആളുകളെ/ആശയങ്ങളെ പിന്തുണക്കാൻ മാത്രമാണ്‌ എന്ന് സ്ഥിതിവിശേഷം വരുന്നുണ്ടോ? ഉപയോക്താവ്:Qmsarge

സമർത്ഥനായ പോലീസ്‌ ഓഫീസർ എന്ന് പേരെടുത്ത ജയറാം പടിക്കൽ

കെ.കരുണാകരനെപ്പോലെയുള്ളവരല്ലാതെ നിയമവിരുദ്ധമായ മർദ്ദനക്യാമ്പുകൾ ആസൂത്രണം ചെയ്ത് കൊലപ്പുരകളാക്കി കൊണ്ടുനടന്ന ജയറാം പടിക്കലിനെപ്പോലെ ഒരാളെ ഇങ്ങനെ വിശേഷിപ്പിക്കില്ല. കരുണാകരന്റെ കല്പന അനുസരിച്ച് എന്തു നെറികേടിനും തയ്യാറാകുന്ന ഒരാളായിരുന്നു പടിക്കൽ എന്നതിന് തെളിവാണ് നവാബിന്റെ കേസ്. ഡോ.മഹേഷ് മംഗലാട്ട് 02:04, 16 ജൂൺ 2007 (UTC)Reply

സമർത്ഥനായ പോലീസ് ഉദ്യോഗസ്ഥൻ എന്ന പേരെടുത്തു എന്നതിന്റെ കാരണം അവിടെത്തന്നെയുണ്ടല്ലോ.. --Vssun 06:17, 16 ജൂൺ 2007 (UTC)Reply

പോലീസിന്റെ പണി കേസു തെളിയിക്കുക എന്നതാണ്. അങ്ങനെ ചില കേസ് തെളിയിച്ചുവെന്നാൽ ഒരല്പം പണിയെടുത്തിട്ടുണ്ടെന്ന് മനസ്സിലാക്കാം. പടിക്കൽ സാമർത്ഥ്യം കാണിച്ചത് നിയമവിരുദ്ധമായ പ്രവർത്തനത്തിലാണ്. അത് സാമർത്ഥ്യമായി നാം കണക്കാക്കേണ്ടതുണ്ടോ എന്നതിൽ മാത്രമേ സംശയമുള്ളൂ. ഡോ.മഹേഷ് മംഗലാട്ട് 08:29, 16 ജൂൺ 2007 (UTC)Reply

ലേഖനത്തിനെ ആമുഖത്തിൽത്തന്നെ അത് ചേർക്കാവുന്നതാണ്‌.--Vssun 09:02, 16 ജൂൺ 2007 (UTC)Reply

ലേഖനം അവഹേളനസ്വഭാവത്തോടെ ആവുന്നത് ഉചിതമല്ലല്ലോ.  മംഗലാട്ട്  ►സന്ദേശങ്ങൾ  15:48, 16 ജൂൺ 2007 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ജയറാം_പടിക്കൽ&oldid=671127" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ജയറാം പടിക്കൽ" താളിലേക്ക് മടങ്ങുക.