സംവാദം:ഛിന്നഗ്രഹം
Latest comment: 14 വർഷം മുമ്പ് by Razimantv
എല്ലാ ഭാഷകളിലും വേണ്ടുന്ന 1000 ലേഖനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന പേജ്. stub ഉണ്ടാക്കിയിടുന്നു. - Razimantv 13:34, 15 മാർച്ച് 2009 (UTC)
- ക്ഷുദ്രഗ്രഹം എന്നും പറയില്ലേ? --Vssun 17:31, 16 മാർച്ച് 2009 (UTC)
ഛിന്നഗ്രഹം എന്നാണ് ഞാൻ വായിച്ചിട്ടുള്ളത്. മലയാളം സാങ്കേതികപദങ്ങളിൽ എനിക്ക് വലിയ വിവരമില്ല. ഗൂഗിൾ സർച്ച് ചെയ്തപ്പോൾ ക്ഷുദ്രഗ്രഹം എന്നും കണ്ടു. ഉറപ്പുള്ള ആരെങ്കിലും വന്ന് ശരിയാക്കിയാൽ നന്നായിരുന്നു -- Razimantv 04:36, 17 മാർച്ച് 2009 (UTC)
ഛിന്നഗ്രഹം എന്നതു തന്നെയാണ് കൂടുതൽ ശരി. ഗ്രഹമാകാൻ സാധ്യതയുണ്ടായിരുന്ന ഒന്നിന്റെ അവശിഷ്ടങ്ങൾ എന്ന അർത്ഥത്തിൽ ഛിന്നഗ്രഹം എന്നു തന്നെ പ്രയോഗിക്കാം. ക്ഷുദ്രം എന്നതിന്റെ അർത്ഥം എന്താണ് എന്ന് എനിക്കറിയില്ല. അതു കൂടി പരിഗണിച്ച് അന്തിമമായ തീരുമാനത്തിലെത്താം എന്നു തോന്നുന്നു. അല്ലെങ്കിൽ തിരിച്ചുവിടൽ താൾ തുടങ്ങുകയും ആവാം. --Edukeralam|ടോട്ടോചാൻ 18:04, 4 ജൂലൈ 2009 (UTC)
- ക്ഷുദ്രഗ്രഹം എന്നതിനെ ഇങ്ങോട്ടു തിരിച്ചുവിടുന്നതിൽ തെറ്റുണ്ടോ? 5178 പട്ടാഴി താളും കാണുക. --Vssun 14:26, 2 മാർച്ച് 2010 (UTC)
- തിരിച്ചുവിടാം -- റസിമാൻ ടി വി 17:44, 2 മാർച്ച് 2010 (UTC)