സംവാദം:ചുട്ടിക്കഴുകൻ
പാഴ്സികളും ആചാരവും
തിരുത്തുകലേഖനത്തിൽ പാഴ്സികളുമായിബന്ധപ്പെട്ട് നൽകിയ അവലംബത്തിൽ(White-rumped Vulture - Fast Facts) ഇപ്രകാരം കാണുന്നു. Their decline has dealt a blow to India's small Parsi ethnic minority, who are prohibited by their religion from burying or burning their dead, and depend on carrion-eating birds to help dispose of corpses.
ഇതിൽ നിന്നും ഞാൻ മനസ്സിലാക്കിയിടത്തോളം ലേഖനത്തിൽ ചില മാറ്റങ്ങൾ വേണ്ടിവരുമെന്ന് തോന്നുന്നു. പരമ്പരാഗത ആചാരപ്രകാരം പാഴ്സികൾ, മൃതശരീരം ഇവയ്ക്ക് ആഹാരമായി നൽകിയിരുന്നു എന്നത്, പരമ്പരാഗതമായി, പാഴ്സികളുടെ സമൂഹത്തിൽ ഭ്രഷ്ട് കൽപ്പിക്കപ്പെട്ടവരുടെ ശവശരീരം ദഹിപ്പിക്കാറില്ല. ഇവരുടെ ശവശരീരങ്ങൾ വിഘടിക്കുന്നതിനായി ശവതീനികളായ ചുട്ടിക്കഴുകന് ആഹാരമായി നൽകാറുണ്ട്.. എന്തുപറയുന്നു? --വൈശാഖ് കല്ലൂർ 07:02, 8 സെപ്റ്റംബർ 2011 (UTC)
- തിരുത്തുക--റോജി പാലാ 07:05, 8 സെപ്റ്റംബർ 2011 (UTC)
- ചെയ്തു --വൈശാഖ് കല്ലൂർ 07:14, 8 സെപ്റ്റംബർ 2011 (UTC)
- ഭ്രഷ്ട് കൽപ്പിച്ചവരുടെ ശവശരീരം മാത്രമാണോ കഴുകന് നൽകുന്നത്? പാഴ്സി എന്ന ലേഖനം കാണുക --Vssun (സുനിൽ) 07:35, 8 സെപ്റ്റംബർ 2011 (UTC)
- ചെയ്തു --വൈശാഖ് കല്ലൂർ 07:14, 8 സെപ്റ്റംബർ 2011 (UTC)
ഇവയുടെ വംശനാശം മൂലം ഇവർ ഇപ്പോൾ മറ്റു മാർഗ്ഗങ്ങൾ തേടിയിരിക്കുന്നു എന്നും വായിച്ചിരുന്നു.അപ്പോൾ എല്ലാ വ്യക്തികളും അതിൽ വരുമല്ലോ? --റോജി പാലാ 07:42, 8 സെപ്റ്റംബർ 2011 (UTC)
- ലേഖനത്തിൽ ചേർത്ത അവലംബത്തിന്റെ അടിസ്ഥാലത്തിലാണ് ആ വരി മാറ്റിയത്. എന്നാൽ പാഴ്സി എന്ന ലേഖനത്തിൽ അങ്ങനെ കാണുന്നുമില്ല. എല്ലാ ശവശരീരവും അവർ കഴുകന് കൊടുക്കുന്നു എന്നാണ് കാണുന്നത്(കാരണമായി ഇംഗ്ലീഷ് വിക്കിയിൽ കണ്ടത് അവർ അഗ്നിയേയും, ജലത്തേയും പരിശുദ്ധമായാണ് കണക്കാക്കുന്നത്. അതിനാൽ ശവശരീരം അതിൽ ദഹിപ്പിക്കാൻ താത്പര്യപ്പെടുന്നില്ല എന്നൊക്കെ). കൂടുതൽ അവലംബങ്ങൾ വേണ്ടിവരുമോ? --വൈശാഖ് കല്ലൂർ 08:25, 8 സെപ്റ്റംബർ 2011 (UTC)
- പാഴ്സി എന്ന ലേഖനത്തിൽ ഞാൻ അവലംബമായി ഉപയോഗിച്ച പുസ്തകത്തിലും (ജോൺ ഹിൽ) ഈ അഗ്നിയുടേയും ജലത്തിന്റേയും കാര്യമുണ്ട്. എല്ലാ ശവശരീരവും കഴുകനു കൊടുക്കുന്നതും അതുകൊണ്ടാണെന്നാണ് ആ പുസ്തകത്തിലുള്ളത്. --Vssun (സുനിൽ) 16:05, 8 സെപ്റ്റംബർ 2011 (UTC)
- വൈശാഖ് കല്ലൂർ, റോജി പാലാ, Vssun: തിരുത്തി. ഇതും കാണുക: Tower of Silence. ജീവൻ 06:52, 6 ഒക്ടോബർ 2017 (UTC)