തലക്കെട്ട്

തിരുത്തുക

ചിഹ്നം (അടയാളം) എന്നതിന്റെ ഉപവിഭാഗമാക്കി ചിഹ്നനം (അടയാളപ്പെടുത്തൽ) കൊടുത്താൽ പോരെ? --സാദിക്ക്‌ ഖാലിദ്‌ 07:05, 24 ജൂൺ 2009 (UTC)Reply

ഇതിന് ഭാഷയുമായല്ലേ ബന്ധം.. പ്രത്യേകം താളാണ് നല്ലത് എന്നു തോന്നുന്നു. --Vssun 14:16, 24 ജൂൺ 2009 (UTC)Reply

വർഗ്ഗം

തിരുത്തുക

ഇതിന് ചിഹ്നനം എന്ന പ്രത്യേക വർഗ്ഗം ആവശ്യമുണ്ടോ? വർഗ്ഗം:ഭാഷാശാസ്ത്രം എന്ന വർഗ്ഗത്തിൽ ഉൾപ്പെടുത്തിയാൽ പോരേ?..--Vssun 14:16, 24 ജൂൺ 2009 (UTC)Reply

പലകയിലെ ചിഹ്നങ്ങളൊക്കെ വരാനില്ലേ? എഴുത്ത് എന്നോ ആലേഖനശാസ്ത്രമെന്നോ ഭാഷയുടെയോ ഭാഷാശാസ്ത്രത്തിന്റെയോ ഉപവിഭാഗമാക്കി അതിന്റെ ഉപവിഭാഗമാക്കിയാലെങ്ങനെ? അപ്പോൾ ലിപി, അക്ഷരം, അക്ഷരമാല തുടങ്ങിയവയും മേൽവർഗ്ഗത്തിൽ ചേർക്കേണ്ടിവരും--തച്ചന്റെ മകൻ 06:14, 25 ജൂൺ 2009 (UTC)Reply

ചിഹ്നം/ചിഹ്നനം

തിരുത്തുക

ഒരു സംശയം. ചിഹ്നം, ചിഹ്നനം ഇവ പരസ്പര ബന്ധമുള്ളവയാണെങ്കിലും, അവയ്ക്ക്, വ്യത്യാസങ്ങളുണ്ട് . അതായത്, ലിഖിതഭാഷയിൽ, ആശയം വ്യക്തമാകത്തക്ക വിധം, വാക്യങ്ങളിൽ ചില അടയാളങ്ങൾ നൽകുന്ന പ്രവൃത്തിയെ ആണ്, ചിഹ്നനം (Punctuation) എന്നു പറയുന്നതെന്നും, അപ്രകാരം നൽകുന്ന അടയാളങ്ങളെ ചിഹ്നങ്ങൾ (Punctuation Marks) എന്നു വിളിക്കുന്നുവെന്നും ആണെന്നാണ് എന്റെ അറിവ്. ആദ്യത്തേത് ക്രീയയും മറ്റേത് നാമവും ആകുന്നു. അതുകൊണ്ട്, ലിഖിതഭാഷയിൽ അക്ഷരങ്ങൾ അക്കങ്ങൾ ഇവ ഒഴിച്ചുള്ളവയെല്ലാം ചിഹ്നനത്തിൽ ഉൾപ്പെടുന്നു എന്നു നിർവചിക്കാമോ ആവോ? --ബിപിൻ 06:49, 25 ജൂൺ 2009 (UTC)Reply

അതിന് കുഴപ്പമൊന്നുമില്ല. രണ്ടും നാമം തന്നെയാണ്‌. ആദ്യത്തേത് ക്രിയാനാമമാണെങ്കിലും സംജ്ഞയായും ഉപയോഗിക്കാം, ഇംഗ്ലീഷിൽ Punctuation-ഉം ഇങ്ങനെതന്നെ. ഭക്ഷണം എന്നാൽ ഭക്ഷിക്കുക എന്ന് മാത്രമല്ലല്ലോ അർഥം? ഇംഗ്ലീഷിൽനിന്ന് വിവർത്തിച്ചതാണ്‌. വാക്യം നന്നാക്കാനാകുമെങ്കിൽ ആവാം.--തച്ചന്റെ മകൻ 07:59, 25 ജൂൺ 2009 (UTC)Reply

Apostrophe

തിരുത്തുക

Apostrophe-ക്ക് മലയാളത്തിൽ എന്താണ് പറയുക?--ജോസഫ് 18:59, 14 ജനുവരി 2018 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ചിഹ്നനം&oldid=2669915" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ചിഹ്നനം" താളിലേക്ക് മടങ്ങുക.