സംവാദം:ചിക്നി ചമേലി
ഈ ലേഖനത്തിന്റെ ശ്രദ്ധേയത ?? ബിപിൻ (സംവാദം) 07:19, 2 മേയ് 2013 (UTC)
ഗാനങ്ങൾക്ക് പ്രത്യേകമായ ശ്രദ്ധേയതാമാനദണ്ഡമില്ലാത്തതിനാൽ പൊതു ശ്രദ്ധേയതാമാർഗ്ഗരേഖയാണ് ഈ താളിന്റെ കാര്യത്തിൽ പരിഗണിക്കേണ്ടത്.
- മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ് സോഴ്സുകളിൽ ഈ വിഷയത്തെപ്പറ്റി കാര്യമായ പരാമർശം ഉണ്ട്.
- അവ വിശ്വസനീയമാണ്
- സ്രോതസ്സുകൾ വിഷയത്തിൽ നിന്ന് സ്വതന്ത്രമാണ്
അതിനാൽ താളിന് പൊതു ശ്രദ്ധേയതയുണ്ട് എന്നത് ഉറപ്പാണ്.
വളരെ പോപ്പുലാരിറ്റിയുള്ള ഒരു ഗാനത്തിന് എന്തായാലും വിക്കിപീഡിയയിൽ സ്ഥാനമുണ്ട്. അതെപ്പറ്റിയുള്ള വിവാദങ്ങളും താളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്താവുന്നതുമാണ്. സെൻസർഷിപ്പും സദാചാരവും സംബന്ധിച്ച് ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ സ്ഥിരമായി ഈ പാട്ട് വിഷയമാകുന്നുമുണ്ട്.
നമ്മുടെ തന്നെ ശ്രദ്ധേയതാമാനദണ്ഡം ഈ വിഷയത്തിൽ ഉപയോഗിക്കുന്ന ഇംഗ്ലീഷ് വിക്കിയിൽ ഈ താൾ നിലവിലുണ്ട് എന്നത് കണക്കിലെടുക്കേണ്ട കാര്യമാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 08:14, 2 മേയ് 2013 (UTC)
വിശ്വസനീയമായതും, വിഷയത്തിൽ നിന്നും സ്വതന്ത്രമായതുമായ സ്രോതസ്സ് നൽകാമെങ്കിൽ ഏതു ഗാനവും വിക്കിയിലെത്താൻ യോഗ്യമാണ് എന്നാണോ ?? തീരുമാനം / നയം പുനപരിശോധിക്കേണ്ടേ ??ബിപിൻ (സംവാദം) 12:55, 2 മേയ് 2013 (UTC)
- എന്റെ അഭിപ്രായത്തിൽ പൊതുശ്രദ്ധേയതാനയം പുനഃപരിശോധിക്കുകയല്ല വേണ്ടത്, ഗാനങ്ങൾക്കും കലാസൃഷ്ടികൾക്കുമായി ഇംഗ്ലീഷ് വിക്കിയുടേതുപോലെ നമുക്കാവശ്യമായ മാറ്റങ്ങളോടുകൂടി ഒരു നയമുണ്ടാക്കുക എന്നതാണ്. ഇംഗ്ലീഷ് വിക്കിയിലെ പാട്ടുകളുടെ നയത്തിന്റെ പ്രസക്തഭാഗമാണിത്. താങ്കൾക്ക് വേണമെങ്കിൽ ഇതിനെ മലയാളത്തിലാക്കി എന്തെങ്കിലും മാറ്റം വേണമെന്നു തോന്നുന്നെങ്കിൽ അത് വിക്കിപീഡിയ:പഞ്ചായത്ത്(നയരൂപീകരണം) എന്നതിൽ ചർച്ചയ്ക്ക് വയ്ക്കാവുന്നതാണ്.
A standalone article is only appropriate when there is enough material to warrant a reasonably detailed article; articles unlikely ever to grow beyond stubs should be merged to articles about an artist or album.
Songs and singles may be notable if they meet at least one of the following criteria:
- Has been the subject of multiple, non-trivial published works whose sources are independent of the artist and label. This includes published works in all forms, such as newspaper articles, other books, television documentaries and reviews. This excludes media reprints of press releases, or other publications where the artist, its record label, agent, or other self-interested parties advertise or speak about the work.
- Has been ranked on national or significant music or sales charts.[under discussion]
- Has won one or more significant awards or honors.
- Has been independently released as a recording by several notable artists, bands, or groups.
Songs with notable cover versions are normally covered in one common article about the song and the cover versions.
Articles about traditional songs should avoid original research and synthesis of published material that advances a position.
Note: Songs that do not rise to notability for an independent article should redirect to another relevant article, such as for the songwriter, a prominent album or for the artist who prominently performed the song.
Note2: Sources should always be added for any lore, history or passed on secondary content. Wikiversity and WikiBooks have different policies and may be more appropriate venues.
- ഒരു വിഷയത്തെപ്പറ്റി ഒന്നിലധികം സ്വതന്ത്ര സ്രോതസ്സുകളിൽ കാര്യമായ പ്രസ്താവന ഒരു ചെറിയ കാലയളവിനപ്പുറം വരുന്നുണ്ടെങ്കിൽ ആ വിഷയത്തിന് (അതെന്താണെങ്കിലും) ശ്രദ്ധേയതയുണ്ടെന്ന് കണക്കാക്കാവുന്നതാണ് എന്നതാണ് ഒരു പൊതു തത്ത്വം (ഇത് ഏറ്റവും അടിസ്ഥാനതത്ത്വമാണ്). ഒരു വിഷയത്തിന്റെ കാര്യത്തിൽ ഇത് തീരെ അയഞ്ഞ നിലപാടാണെന്ന് തോന്നുമ്പോഴാണ് സമൂഹം ആ വിഷയത്തിന് കൂടുതൽ കടുത്ത ശ്രദ്ധേയതാനയം ഉണ്ടാക്കുന്നത്. --അജയ് ബാലചന്ദ്രൻ (സംവാദം) 14:23, 2 മേയ് 2013 (UTC)