സംവാദം:ഗസ്നവി സാമ്രാജ്യം

(സംവാദം:ഘാസ്നവിദ് സാമ്രാജ്യം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 14 വർഷം മുമ്പ് by Vssun

സെബുക്റ്റ്ജിൻ, ആല്പ്റ്റ്ജിന്റെ അടിമയായിരുന്നു എന്നാണ് അറീയാൻ കഴിഞ്ഞത്, ആല്പ്റ്റ്ജിൻ അദ്ദേഹത്തിന്റെ ഭാര്യാപിതാവായിരുന്നു എന്നതിന് തെളിവ് വേണം. ഇംഗ്ലീഷ് വിക്കിപീഡിയയിൽ തെളിവായിക് കൊടുത്തിരിക്കുന്ന ലിങ്കിൽ ഭാര്യാപിതാവിന്റെ കാര്യം ഇല്ല. പരാമർശം നീക്കുന്നു. --Vssun 14:53, 14 നവംബർ 2009 (UTC)Reply

Ok...--simy 09:44, 16 നവംബർ 2009 (UTC)Reply

ഗസ്നവി സാമ്രാജ്യം/ഗസ്നവിയാൻ സാമ്രാജ്യം എന്ന പേരല്ലേ നല്ലത്? -- റസിമാൻ ടി വി 13:26, 16 നവംബർ 2009 (UTC)Reply

ചില പേർഷ്യൻ അക്ഷരങ്ങൾക്കായി ഹിന്ദിയിൽ താഴെ കുത്തിടുന്ന പതിവുണ്ട്. ‘ഗ’ ക്ക് താഴെ കുത്തിട്ടാണ് ഘസ്നിയും, അഫ്ഘാനിസ്താനും ഒക്കെ എഴുതുന്നത്. ദേവനാഗരി ലിപിയുടെ ഇംഗ്ലീഷ് വിക്കി താളിൽ നിന്നും:-
    • The most prolific diacritic has been the subscript nuqtā . Hindi uses it for the Persian sounds क़ qa /q/, ख़ xa /x/, ग़ ġa /ɣ/, ज़ za /z/, and फ़ fa /f/, and for the allophonic developments ड़ ṛa /ɽ/ and ढ़ ṛha /ɽʱ/. (Although ḷha /ɺ̡ʱ/ could also exist but there is no use of it in Hindi.)

ഇംഗ്ലീഷിൽ Gh എന്നെഴുതുന്നതു കണ്ടിട്ടാണ് ഘ എന്ന് മലയാളത്തിലാക്കിയത്. ഗ-യോടാണ് ഉച്ചാരണം ഗയോടാണ് അടുത്തു നിൽക്കുന്നതെങ്കിൽ അങ്ങനെ മാറ്റാവുന്നതാണ്. അതിനോടൊപ്പം അഫ്ഘാൻ എന്നതിനെ അഫ്ഗാൻ എന്നും മാറ്റാം. --Vssun 14:02, 17 നവംബർ 2009 (UTC)Reply

ഗ/ഘ എന്നതിൽ ഏതു വേണമെന്ന കാര്യത്തിൽ എനിക്കും വലിയ നിശ്ചയമില്ല. غ ആണ്‌ അക്ഷരം. പേർഷ്യൻ ഉച്ചാരണം വലിയ പിടിയില്ല. അറബിയിൽ ഗ യോടാണ്‌ കൂടുതൽ അടുത്തുനിൽക്കുന്നതായി തോന്നുന്നത്. ദ് ഒടുവിലായി വേണ്ട എന്നാണ്‌ ഉദ്ദേശിച്ചത്. غزنوی (ഗ/ഘ സ്നവി), غزنویان (ഗ/ഘ സ്നവിയാൻ) എന്നീ രൂപങ്ങളാണ്‌ പേർഷ്യൻ വിക്കിയിൽ കാണുന്നത്. അന്ത്യത്തിലെ ദ് ഇംഗ്ലീഷുകാർ ചേർത്തതായിരിക്കണം (ഉദാ : അബ്ബാസി -> abbasid, ഉമവി -> umayyad). ഗസ്നവി എന്ന രൂപമാണ്‌ എനിക്ക് കൂടുതൽ നന്നായി തോന്നുന്നത്. ഗ/ഘ യുടെ കാര്യത്തിലെ സംശയത്തിന്‌ ശരിക്ക് പരിഹാരമാകണമെങ്കിൽ പേർഷ്യനും മലയാളവും നന്നായി ഉച്ചരിക്കാൻ പറ്റുന്ന ആരെയെങ്കിലും കിട്ടണം (addendum : ഗസ്നി എന്നല്ലെ Mahmud of Ghazni എന്നത് മലയാളത്തിൽ എഴുതുക?) -- റസിമാൻ ടി വി 14:39, 17 നവംബർ 2009 (UTC)Reply

അഫ്‌ഗാ(ഘാ)നിസ്ഥാൻ എന്നെഴുതാൻ ഘ അല്ല ഗ ആണനുയോജ്യമെന്ന് സമീപകാലത്തെവിടോ കണ്ടായിരുന്നു, മാതൃഭൂമിയുടെ ചൊവ്വാദോഷത്തിലാണെന്നു തോന്നുന്നു.--പ്രവീൺ:സംവാദം 11:17, 18 നവംബർ 2009 (UTC)Reply

എങ്കിൽ തലക്കെട്ട് ഗസ്നവി സാമ്രാജ്യം എന്നാക്കിക്കൂടേ? -- റസിമാൻ ടി വി 14:42, 18 നവംബർ 2009 (UTC)Reply

ഗസൽ എന്നതിലെ പ്രയോഗം തന്നെയാണ് ഗസ്നവിക്കും, ഗസ്നിക്കും അഫ്ഗാനിസ്താനും എല്ലാം എന്നു കരുതുന്നു. ഈ മൂന്നു താളുകളുടേയും തലക്കെട്ട് തൽക്കാലം മാറ്റിയിട്ടുണ്ട്. കൂടുതൽ കൈയിൽ കിട്ടുന്ന മുറക്ക് മാറ്റാം എന്നു കരുതുന്നു. --Vssun 11:52, 21 നവംബർ 2009 (UTC)Reply
"ഗസ്നവി സാമ്രാജ്യം" താളിലേക്ക് മടങ്ങുക.