അഖിൽ ലേഖനം അല്പം വായനാസൗകര്യത്തിനു തിരുത്തുകയാണുണ്ടായത്. താങ്കൾ കാരണം കാണിക്കാതെ മുൻപ്രാപനം ചെയ്തു. സംവാദത്താളിൽ കാരണം കാണിയ്ക്കുമല്ലോ.--Mpmanoj (സംവാദം) 16:05, 25 ഒക്ടോബർ 2016 (UTC)Reply

ഗൺസ് എൻ റോസിന്റെ സ്ഥാപകാഗങ്ങളും നിലവിലെ അംഗങ്ങളും വ്യത്യാസമുണ്ട്. ആയതിനാൽ ലീഡിലെ കാര്യങ്ങൾ ഇംഗ്ലീഷ് വിക്കി ക്ക് അനുസൃതമാക്കുകയാണ് ചെയ്തിട്ടുള്ളത് .വായനാ സൗകര്യത്തിനു വേണ്ടി പ്രധാനപ്പെട്ട കാര്യങ്ങൾ ഒഴിവാക്കരുത്, വായനാ സൗകര്യമില്ല എന്ന് വേറെയാരും പറഞ്ഞിട്ടുമില്ല Akhiljaxxn (സംവാദം) 16:13, 25 ഒക്ടോബർ 2016 (UTC)Reply

അക്കാര്യം സംവാദത്താളിൽ കുറിച്ചിരുന്നില്ല.(ലേഖനത്തിലെ 3,4,5 വരികൾ ആണ് ഉദ്ദേശിച്ചത്)ലേഖനത്തിൽ നിന്നു വിവരങ്ങൾ നഷ്ടപ്പെട്ടിരുന്നില്ല. താങ്കൾ മുൻപ്രാപനം ചെയ്യാനുള്ള അവകാശം ദുരുപയോഗം ചെയ്യുന്നതായി തോന്നുന്നു.--Mpmanoj (സംവാദം) 16:23, 25 ഒക്ടോബർ 2016 (UTC)Reply

വിവരങ്ങൾ ആദ്യമായി ഒഴിവാക്കുന്ന സമയത്ത് താങ്കൾ അക്കാര്യം എന്തിനാണെന്ന് സംവാദം താളിൽ രേഖപ്പെടുത്തിയിരുന്നില്ല.എനിക്ക് മു പ്രാ ചെയ്യാനുള്ള അവകാശം ഇല്ല.താങ്കൾ ആദ്യം ഒഴിവാക്കിയ സമയത്ത് ഏതൊക്കെ കാര്യങ്ങളാണ് നഷ്ടപെട്ടത് എന്നത്' ഹിസ്റ്ററി പരിശോധിച്ചാൽ താങ്കൾക്ക് ബോധ്യമാകും. Akhiljaxxn (സംവാദം) 16:50, 25 ഒക്ടോബർ 2016 (UTC)Reply

ഞാനതു നോക്കാം.നന്ദി.പക്ഷെ ലേഖനം ഇപ്പോഴും അത്എഴുതിയരൂപത്തിൽ തന്നെയാണല്ലോ? പിശക് ഉണ്ടെങ്കിൽ അത് മാത്രമല്ല നിങ്ങൾ പുനസ്ഥാപിച്ചത്. --Mpmanoj (സംവാദം) 17:01, 25 ഒക്ടോബർ 2016 (UTC)Reply

ലേഖനം തുടങ്ങിയ രൂപത്തിൽ നിന്നും വളരെയേറെ മാറിയിട്ടുണ്ട്. Akhiljaxxn (സംവാദം) 17:05, 25 ഒക്ടോബർ 2016 (UTC)Reply

അങ്ങനെയെങ്കിൽ നല്ലത്.പിന്നെ ലേഖനം ആരും തിരുത്തരുത് എന്ന് വാശിയൊന്നും താങ്കൾക്കില്ലല്ലോ?

അങ്ങനെയെങ്കിൽ വളരെ നല്ലത്.--Mpmanoj (സംവാദം) 17:15, 25 ഒക്ടോബർ 2016 (UTC)Reply

തങ്ങൾക്ക് അറിവില്ലാത്ത ഒരു വിഷയത്തിൽ അറിവുണ്ടെന്ന് വരുത്തി തീർക്കാൻ വേണ്ടി മാത്രം തിരുത്തൽ വരുത്തുന്ന്തിൽ കാര്യമില്ല.ഞാൻ രണ്ട് പ്രാവശ്യം ആണ് താങ്കളുൾ തിരുത്തൽ മുപ്രാ ചെയ്ത്. കാരണം താങ്കൾ ലീഡിൽ സ്ഥാപകാംഗത്തിന്റെ പേരുകളിൽ ആക്സലിനെ മാത്രം നില നിർത്തി മറ്റുള്ളവരെ ഒഴിവാക്കി.സ്ലാഷിനെ പോലെ ലോകത്തിലെ ഏറ്റവും മികച്ച ഒരു ഗിറ്റാറിസ്റ്റിന്റെ സാന്നിധ്യം ആണ് ഈ സംഘത്തിന്റെ കരുത്ത്. അദ്ദേഹം ബാൻഡ് വിട്ടതോടെ സംഘത്തിന്റെ തളർച്ചയും ലോകം കണ്ടതാണ്.ഈ സംഘത്തിലെ അംഗങ്ങളുടെ പട്ടികയായി തന്നെ ഒരു പേജ് ഇംഗ്ലീഷ് വിക്കിയിലുണ്ട്. ദയവായി ഈ കാര്യങ്ങൾ എല്ലാം ഒന്നു ശ്രദ്ധിക്കുകയും സ്ഥാപകാംഗങ്ങൾക്കും പിന്നീട് ചേർന്ന മറ്റംഗങ്ങൾക്കും പ്രത്യേകം സ്ഥാനമുണ്ട് എന്ന് മനസിലാക്കുകയും ചെയ്യും എന്നു കരുതുന്നു Akhiljaxxn (സംവാദം) 17:32, 25 ഒക്ടോബർ 2016 (UTC)Reply

ഽതങ്ങൾക്ക് അറിവില്ലാത്ത ഒരു വിഷയത്തിൽ അറിവുണ്ടെന്ന് വരുത്തി തീർക്കാൻ വേണ്ടി മാത്രം തിരുത്തൽ വരുത്തുന്നതിൽ കാര്യമില്ലഽ അറിവില്ലാത്തവർ വന്നു തിരുത്തും എന്ന് ആശങ്കയുള്ളവർ ലേഖനം എഴുതാതിരിക്കുന്നതാണ് നല്ലത്.പാണ്ഡിത്യപ്രകടനത്തിനാണ് ലേഖനം തിരുത്തുന്നതെന്നാണ് മേൽപ്പറഞ്ഞത് വായിച്ചാൽ തോന്നുക.അതിനെക്കുറിച്ച് താങ്കൾ ആശങ്കപ്പെടേണ്ടതില്ല. അത് സംവാദത്തിലൂടെയും കാര്യനിർവ്വാഹകർ ഇടപെട്ടും തീർപ്പായിക്കൊള്ളും.വിഷയത്തിൽ താത്പര്യമുള്ളവരാണ് ലേഖനം തിരുത്തുന്നതിനു മുന്നോട്ട് വരിക. പിശക് പറ്റിയാൽ അയാളോ മറ്റുള്ളവരോ ആരെയും അവഹേളിയ്ക്കാതെ അത് തിരുത്തും. --Mpmanoj (സംവാദം) 17:56, 25 ഒക്ടോബർ 2016 (UTC)Reply

മറ്റൊന്ന് സ്ഥാപകാംഗങ്ങളിൽ ആക്സലിനെ പ്രധാനഗായകനായി എന്ന് ചേർത്തിരുന്നു,ലേഖനം വികസിപ്പിക്കാനുള്ള സാദ്ധ്യത കരുതി മറ്റംഗങ്ങൾ എന്നു ചേർത്തത് ഇനി ലേഖനം തിരുത്തുന്നവർ കൂടുതൽ പേരെ ഉൾപ്പെടുത്തുന്നതിനാണ്.സ്ലാഷിനു ലിങ്ക് നൽകുകയും ചെയ്തു.അത് മുൻപ്രാപനം ചെയ്തത് ശരിയായില്ല എന്നു തന്നെ ഞാൻ കരുതുന്നു. --Mpmanoj (സംവാദം) 18:11, 25 ഒക്ടോബർ 2016 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഗൺസ്_എൻ%27_റോസസ്&oldid=2418299" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഗൺസ് എൻ' റോസസ്" താളിലേക്ക് മടങ്ങുക.