സംവാദം:ഗോവിന്ദ ഭട്ടതിരി
Latest comment: 11 വർഷം മുമ്പ് by PrinceMathew in topic ബാലരമ അമർ ചിത്രകഥ
തലക്കുളത്ത് ഗോവിന്ദഭട്ടതിരി എന്ന താളിൽ നിന്നു് ഈ താൾ നിലവിലുണ്ട്. ലയിപ്പിക്കാമെന്നു കരുതുന്നു. -അഖിലൻ 05:10, 10 ജൂലൈ 2013 (UTC)
- ലയിപ്പിക്കാവുന്നതാണ്.--ഷാജി (സംവാദം) 11:21, 10 ജൂലൈ 2013 (UTC)
- ഉള്ളടക്കം മാറ്റി തിരിച്ചുവിട്ടിട്ടുണ്ടു് --അഖിലൻ 14:19, 10 ജൂലൈ 2013 (UTC)
ബാലരമ അമർ ചിത്രകഥ
തിരുത്തുകഎന്നുമുതലാണ് ബാലരമ അമർ ചിത്രകഥ വിശ്വസനീയമായ അവലംബമായത്? ഇതുപോലെ കളിക്കുടുക്ക, ബാലഭൂമി, ബോബനും മോളിയും, അപ്പി ഹിപ്പി എന്നിവ കൂടി അവലംബമായി സ്വീകരിക്കുമോ? --PrinceMathew (സംവാദം) 20:22, 13 ജൂലൈ 2013 (UTC)
- ബാലരമ വിശ്വസനീയമായ അവലംബമാണോ അല്ലയോ എന്നത് ലേഖനത്തെ ബന്ധപ്പെടുത്തിപരിശോധിക്കണമെന്നു തോന്നുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം. ലേഖനത്തിന്റെ ശ്രദ്ധേയത തെളിയിക്കുന്നതും ഉള്ളടക്കത്തിന്റെ പരിശോധനായോഗ്യത തെളിയിക്കുന്നതും രണ്ടും രണ്ട് സംഗതികളാണെന്നതാണ്. ശ്രദ്ധേയത തെളിയിക്കാൻ സ്വീകാര്യമായ മൂന്നാംകക്ഷി സ്രോതസ്സുകളെ നാം അവലംബമാക്കണമെന്ന് പറയും. പക്ഷേ, അപ്രകാരം ശ്രദ്ധേയത തെളിയിക്കപ്പെട്ട ഒരു ലേഖനത്തിന്റെ ഉള്ളടക്കത്തിലുള്ള വിവരങ്ങളുടെ സ്രോതസ്സായി, പരിശോധനായോഗ്യമായ മറ്റ് സ്രോതസ്സുകൾ -പ്രാഥമിക സ്രോതസ്സ് ഉൾപ്പെടെ നാം സ്വീകരിക്കാറുണ്ട്.
- ഇവിടെ //കൃഷ്ണഭക്തനായ വില്വമംഗലം സ്വാമിയാരുടേയും ശിവഭക്തനായ യോഗീശ്വരൻ ശിവാങ്ങളുടേയും സമകാലീനനായി കൊല്ലവർഷം മൂന്നൂറുകളുടെ അവസാനത്ത് ജീവിച്ചിരുന്ന ജ്യോതിശാസ്ത്രപണ്ഡിതനായിരുന്നു തലക്കുളത്തൂർ ഭട്ടതിരി// എന്ന വാചകത്തിന്റെ അവലംബമെന്നോണം കൊടുത്തിരിക്കുന്നതാണ് ബാലരമ. അതിലെ കൃഷ്ണഭക്തൻ, ശിവഭക്തൻ എന്നിവ പകർപ്പം നമുക്കിവിടെ ആവശ്യമില്ലാത്തതുമാണെന്ന് തോന്നുന്നു. അതു കളഞ്ഞിട്ടുള്ള ബാക്കി ഭാഗങ്ങൾക്ക് മറ്റ് സ്രോതസ്സുകൾ ലഭ്യമാണെങ്കിൽ ഇതു നമുക്ക് മാറ്റാമെന്നേ... ഇവിടെ ഒന്നും മാറ്റമില്ലാതെയില്ല ! കൂടുതൽ ശരിയിലേക്കുള്ള പ്രയാണമല്ലേ ഇത്... പിന്നെ കുഞ്ഞുങ്ങൾ വായിക്കുന്നതാണ് ബാലരമ. അത് അത്രം മോശം പ്രസിദ്ധീകരണമാണോ? --Adv.tksujith (സംവാദം) 20:56, 13 ജൂലൈ 2013 (UTC)
- കുഞ്ഞുങ്ങൾ വായിക്കുന്നതുകൊണ്ടല്ല, അങ്ങനെ പറഞ്ഞത്. മറിച്ച് ഒരു ചരിത്രപരാമർശത്തിന് ഒരു കഥാപുസ്തകം അവലംബമാക്കുന്നതുകൊണ്ടാണ്. ഖസാക്കിന്റെ ഇതിഹാസമോ രണ്ടാമൂഴമോ അവലംബമാക്കിയാലും ഇങ്ങനെ തന്നെയാണ്. ഒരു ചിത്രകഥാപുസ്തകത്തിലെ കഥാവിവരണത്തിന് എന്ത് ആധികാരികതയാണ് ഉള്ളത്? --PrinceMathew (സംവാദം) 21:05, 13 ജൂലൈ 2013 (UTC)