സംവാദം:ഗാൾ അന്താരാഷ്ട്ര സ്റ്റേഡിയം
ഗാൾ എന്ന ഈ ഉച്ചാരണം ശരിയാണോന്നറിയില്ല. തെറ്റുണ്ടെങ്കിൽ തലക്കെട്ട് ഒന്ന് തിരുത്തണേ--എബിൻ: സംവാദം 16:17, 9 ജൂൺ 2013 (UTC)
- സിംഹളയിൽ (ගාල්ල) മൂന്നക്ഷരം കാണുന്നുണ്ട്. തമിഴിൽ ഗാലി എന്നാണ് എഴുതിയിരിക്കുന്നത്. --Vssun (സംവാദം) 17:53, 10 ജൂൺ 2013 (UTC)
- ഇവിടെപ്പറയുന്ന നിയമങ്ങളനുസരിച്ച്, ഗാൽല എന്നാണ് എനിക്ക് വായിക്കാൻ പറ്റുന്നത്. --Vssun (സംവാദം) 18:01, 10 ജൂൺ 2013 (UTC)
- si:මුත්තයියා මුරලිදරන් എന്ന താളിലെ ത്ത കണ്ടപ്പോൾ സിംഹളയിൽ കൂട്ടക്ഷരമെഴുതുന്നതിങ്ങനെയാണെന്ന് മനസിലായി. അതുകൊണ്ട് ഗാല്ല എന്നായിരിക്കണം അത്. --Vssun (സംവാദം) 18:08, 10 ജൂൺ 2013 (UTC)
- ഇവിടെപ്പറയുന്ന നിയമങ്ങളനുസരിച്ച്, ഗാൽല എന്നാണ് എനിക്ക് വായിക്കാൻ പറ്റുന്നത്. --Vssun (സംവാദം) 18:01, 10 ജൂൺ 2013 (UTC)
തലക്കെട്ട് തിരുത്തട്ടെ??--എബിൻ: സംവാദം 07:58, 11 ജൂൺ 2013 (UTC)
മറ്റൊരു സംശയം നിലനിൽക്കുന്നതിനാലായിരുന്നു ഞാൻ പേരുമാറ്റാതിരുന്നത്.
ചില ശ്രീലങ്കക്കാരുടെ പേര് എഴുത്തിൽ അകാരത്തിൽ അവസാനിക്കുമെങ്കിലും അവർ അതിനെ ഇംഗ്ലീഷിലേക്ക് മാറ്റുമ്പോൾ a-ക്കുപകരം e ഉപയോഗിക്കുന്ന കണ്ടിട്ടുണ്ട്. ഉദാഹരണം നോക്കുക.
මහේල ජයවර්ධන = Mahela Jayawardene
ഇവിടെ ആദ്യത്തെ വാക്കിലെ ല (ල) അവസാനിക്കുന്നപോലെത്തന്നെ രണ്ടാംവാക്കിലെ ന (න)-യും അവസാനിക്കുന്നു. പക്ഷേ ഇംഗ്ലീഷിലേക്കാക്കിയപ്പോൾ ല-ക്ക് la എന്നും ന-ക്ക് ne എന്നും നൽകിയിരിക്കുന്നു. ഉച്ചാരണത്തിൽ ഈ എകാരം ഉണ്ടോ എന്ന് പരിശോധിക്കണം. ഉണ്ടെങ്കിൽ ഗാല്ലെ എന്ന് എഴുതുന്നതായിരിക്കും കൂടുതൽ ശരി. --Vssun (സംവാദം) 09:13, 12 ജൂൺ 2013 (UTC)
Galle-ന്റെ ഉച്ചാരണം ഗാൾ എന്നു തന്നെയാണ്. ഈ പേരിന്റെ ഉല്പത്തി പോർത്തുഗീസ് ഭാഷയിൽ നിന്നാണെന്നോ, പൂവൻ കോഴി എന്നാണ് അർത്ഥമെന്നോ ഒക്കെ കേട്ടതായി നേരിയ ഓർമ്മയുണ്ട്. വാസ്കോഡഗാമയുടെ കപ്പൽ ഗാളിന് അടുത്തെത്തിയപ്പോൾ പൂവൻ കോഴി കൂവുന്നതു കേട്ട നാവികർ നൽകിയ പേരാണെന്നോ മറ്റോ ആണു കഥ എന്നു തോന്നുന്നു. പേരിനെ സ്ഥിരീകരിക്കാൻ പിന്നീട് ചമച്ചതും ആകാം ഈ കഥ. ഏതായാലും ഉച്ചാരണം ഗാൾ തന്നെ. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളൊംബോയിലെ ഗാൾ ഫേസ് ബീച്ചിന്റെ പേരും ഇതുമായി ബന്ധപ്പെട്ടതാണ്.ജോർജുകുട്ടി (സംവാദം) 13:43, 12 ജൂൺ 2013 (UTC)
- വളരെ നന്ദി. --Vssun (സംവാദം) 15:05, 12 ജൂൺ 2013 (UTC)
ഇംഗ്ലീഷ് വിക്കിപ്പീഡിയയിലെ Galle എന്ന ലേഖനത്തിൽ പോർത്തുഗീസുകാരുടെ വരവിനു മുൻപുതന്നെ, പതിനാലാം നൂറ്റാണ്ടിൽ ഇബൻ ബത്തൂത്താ Galle-നെ Qali എന്നു വിളിച്ചതായി പറയുന്നുണ്ട്. ഇംഗ്ലീഷ് വിക്കി ലേഖനത്തിൽ പേരു തമിഴിൽ എഴുതിയിരിക്കുന്നതും காலி എന്നാണ്. അതേസമയം Galle Fort-നെക്കുറിച്ചുള്ള ഇംഗ്ലീഷ് ലേഖനത്തിൽ ഇങ്ങനെയും കാണാം: There are many versions of the word ‘Galle’.....One version is that it is a derivative of ‘Gallus’ from the Dutch language, meaning “chicken”. The other version is that it was a "galaa", in Sinhalese language meaning a “cattle herd”. ഇവിടെ കൊടുത്തിരിക്കുന്ന പല ഉച്ചാരണങ്ങളിൽ ഒന്നൊഴിച്ചുള്ളതെല്ലാം ഗാൾ എന്നാണ്.ജോർജുകുട്ടി (സംവാദം) 13:01, 15 ജൂൺ 2013 (UTC)