പരിഭാഷക്കയുള്ള ഇംഗ്ലീഷ് ലേഖനം ഇവിടെ കാണാം.
☒N ഇംഗ്ലീഷ് ലേഖനത്തിന്റെ കോപ്പി നീക്കി. --Vssun 05:01, 21 ജൂലൈ 2009 (UTC)Reply

സ്വരാവലി, അലങ്കാരം എന്നീ പാഠങ്ങളും, മായാമാളവഗൌള എന്ന രാഗവും, തുടക്കക്കാർക്ക് വേണ്ടി അദ്ദേഹമാണ് അവതരിപ്പിച്ചത്.

സ്വരാവലിയാണോ സ്വരജതിയാണോ?--Vssun 17:46, 22 മേയ് 2007 (UTC)Reply

ഒരു കടൽ ജോലി ഈ വിഷയത്തിൽ ബാക്കിയുണ്ടു്. വിഷയത്തിൽ വൈദഗ്ധ്യമുള്ളവർ ധാരാളം വേണ്ടിവരും. തമിഴ്, കന്നട, തെലുഗു വിക്കികളുമായി ഒരുമിച്ചു പ്രവർത്തിക്കാൻ പറ്റിയ ആദ്യത്തെ മേഖല ഇതാണെന്നു തോന്നുന്നു. ഇതിനെക്കുറിച്ച് പഞ്ചായത്തിൽ ഒരു ചർച്ചയാവാം. ViswaPrabha (വിശ്വപ്രഭ) (സംവാദം) 15:36, 27 നവംബർ 2011 (UTC)Reply

ഫലകം

തിരുത്തുക

ബന്ധപ്പെട്ട പദങ്ങളെ ഒരു ഫലകത്തിലാക്കുന്നതല്ലേ നല്ലത്? --Vssun (സംവാദം) 00:41, 28 നവംബർ 2011 (UTC) തീർച്ചയായും. പക്ഷേ വിഷയവുമായി ബന്ധപ്പെട്ട എല്ലാ വാക്കുകളും കൂടി ഒരു പേജിൽ തന്നെ ലളിതമായി ലിങ്കു ചെയ്യാൻ (ഫലകങ്ങളെ ആശ്രയിക്കാതെ) വേണ്ടിയുള്ള ഒരു താൽക്കാലികസ്ഥാനമായി ഇതിനെ കണക്കാക്കിയാൽ മതി. (ഫലകം:Carnatic കുറച്ചുകൂടി മെച്ചപ്പെടുത്താനുണ്ടു്. അതിൽ ഈ എല്ലാ വാക്കുകളും ആവശ്യവുമില്ല.) ViswaPrabha (വിശ്വപ്രഭ) (സംവാദം) 04:07, 28 നവംബർ 2011 (UTC)Reply

കീർത്തനങ്ങൾ (വിക്കിഗ്രന്ഥശാല)

തിരുത്തുക

മുത്തുസ്വാമി ദീക്ഷിതരുടേയും ത്യാഗരാജസ്വാമികളുടേയും കുറച്ച് കീർത്തനങ്ങൾ വിക്കിഗ്രന്ഥശാലയിലുണ്ട്. വർഗ്ഗം:കർണാടകസംഗീതം കാണുക.അവിടെനിന്ന് വിക്കിപീഡീയയിലേക്കും ഇവിടെ നിന്ന് തിരിച്ച് ഗ്രന്ഥശാലയിലേക്കും കണ്ണിച്ചേർക്കാൻ ശ്രദ്ധിക്കുക.--മനോജ്‌ .കെ 15:52, 28 നവംബർ 2011 (UTC)Reply

കർണ്ണാടകസംഗീതകൃതികൾക്കു് വിക്കിപീഡിയയിലും വിക്കി ഗ്രന്ഥശാലയിലും തനതായ താളുകൾ ഉണ്ടാവുന്നതു നല്ലതാണു്. പല കൃതികൾക്കും അനുബന്ധമായ ചരിത്രമോ കഥകളോ ഉണ്ടു്. സാഹിത്യം മാത്രമേ വിക്കിഗ്രന്ഥശാലയിൽ ചേർക്കാൻ കഴിയൂ. കൃതിയേയും ചിട്ടകളേയും സംബന്ധിച്ച മറ്റുവിവരങ്ങൾ, സാരം തുടങ്ങിയവയ്ക്കു് വിക്കിപീഡിയ ആയിരിക്കും നല്ലതു്. സെർച്ച് വിസിബിലിറ്റി വർദ്ധിപ്പിക്കാനും ഈ നയം ഉതകും. (പിന്നീട് ഇന്റർ ഇൻഡിൿ വിക്കി ഉദ്ഗ്രഥനം എന്ന ലക്ഷ്യത്തിനു് ഏറ്റവും ആദ്യം പരീക്ഷിക്കാവുന്ന മോഡൽ ആണു് കർണ്ണാടകസംഗീതത്തിന്റേതു്.) ViswaPrabha (വിശ്വപ്രഭ) (സംവാദം) 16:16, 28 നവംബർ 2011 (UTC)Reply

ശ്രുതി

തിരുത്തുക

ശ്രുതിയെക്കുറിച്ച് വ്യക്തതയില്ലാത്ത വിശദീകരണം ഒഴിവാക്കി. എന്റെ അഭിപ്രായത്തിൽ, കുറഞ്ഞപക്ഷം സ്വരത്തിനു ശേഷം വേണം ശ്രുതിയെക്കുറിച്ച് പരാമർശിക്കാൻ. പാട്ടുകാരന് സൗകര്യപ്രദമായ ആധാരസ്വരം/ശ്രുതി തിരഞ്ഞെടുത്തതിനുശേഷം, അയാൾ അതിനനുപാതമായ മറ്റു സ്വരങ്ങൾ കൃത്യമായി പാടുന്നുവെങ്കിൽ ശ്രുതി ചേരുന്നു എന്നും അല്ലെങ്കിൽ ഇല്ല എന്നും നിർവചിക്കാം. രാഗത്തിന്റെ നിയന്ത്രണമുണ്ടെങ്കിൽ രാഗത്തിൽ അനുവദനീയമായ സ്വരങ്ങളുടെ ഉപയോഗവും കണക്കിലെടുക്കണം. --Vssun (സംവാദം) 02:10, 13 ഓഗസ്റ്റ് 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കർണ്ണാടകസംഗീതം&oldid=1818915" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കർണ്ണാടകസംഗീതം" താളിലേക്ക് മടങ്ങുക.