സംവാദം:ക്രിക്കറ്റ്
ബാറ്റ് എന്നതിന് മലയാള പദം ഇല്ലേ? അമ്പയർക്കും മറ്റും എന്താ പറയ? --ചള്ളിയാൻ 06:11, 4 മാർച്ച് 2007 (UTC) ആകെ 8 പ്രശസ്ത കളിക്കാരെ എടുത്താൽ ധോണിക്ക് അതിൽ സ്ഥാനമുണ്ടോ? അദ്ദേഹം പ്രശസ്തനല്ലെന്നല്ല. എങ്കിലും....--അഭി 17:43, 30 ഡിസംബർ 2007 (UTC)
പ്രശസ്തരായ കളിക്കാർ എന്ന വിഭാഗം ഒഴിവാക്കേണ്ടതാണു. രാജ്യാന്തര തലത്തിൽ ക്രിക്കറ്റ് കളിച്ചിട്ടുള്ളവർ ഒക്കെ ഇപ്പോൾ ഈ പട്ടികയിൽ വരുന്ന സ്ഥിതിയാണു. ആരും പ്രശസ്തിയിൽ പിറകിലും അല്ല. ഒന്നുകിൽ പട്ടിക ഒഴിവാക്കണം. അല്ലെങ്കിൽ എക്സ്പഷണൽ ആയ കളിക്കാരെ അതിൽ പെടുത്താനുള്ള മാനദണഡം ഉണ്ടാക്കണം.--ഷിജു അലക്സ് 06:41, 7 ഫെബ്രുവരി 2008 (UTC)
പ്രശസ്തരായ കളിക്കാർ എന്ന തലക്കെട്ട് മാറ്റി ഇതിഹാസ താരങ്ങൾ എന്നാക്കിയാലോ ??? --Wikiwriter 02:11, 2 ജൂലൈ 2009 (UTC)
ഇതിഹാസതാരങ്ങളുടെ ലിസ്റ്റ് ഐ സി സി പുറത്തിറക്കുമ്പോൾ തന്നെ കച്ചറയാണ്. ഇവിടെ എന്ത് മാനദണ്ഡം വച്ചാണ് അങ്ങനെ ഒരു ലിസ്റ്റുണ്ടാക്കുക? അങ്ങനെ ഒരു ഭാഗം വേണ്ട എന്നാണെ ന്റെ അഭിപ്രായം. -- റസിമാൻ ടി വി 09:55, 4 ജൂലൈ 2009 (UTC)
- പ്രശസ്തരായ കളിക്കാർ എന്നത് തന്നെയാണ് നല്ലതെന്ന് തോന്നുന്നു. --Rameshng:::Buzz me :) 09:59, 4 ജൂലൈ 2009 (UTC)
പ്രശസ്തരായ കളിക്കാർ എന്ന ഭാഗം വേണ്ട എന്നു വെച്ചാലോ ? റസിമാനിക്കയും ഷിജു ചേട്ടനും പറഞ്ഞതിനോട് യോജിക്കുന്നു. അത് ശരിയാകില്ല. അങ്ങിനെയൊരു ഭാഗമുണ്ടെങ്കിൽ ഈ ലേഖനം അവസാനിക്കില്ല. --വിക്കിറൈറ്റർ : സംവാദം 12:15, 12 സെപ്റ്റംബർ 2010 (UTC)