വിശദാംശങ്ങൾ

തിരുത്തുക

കൊളരയെ പറ്റിയുല്ല ലേഘനത്തിൽ അതിന്റെ ജനിതക ഘടനയും പ്ലെറ്റിങ്ങ്നെ പറ്റിയും ഉള്ള വിശദാംശങ്ങൾ ആവശ്യമുണ്ടോ എന്ന് സംശയം തോന്നി. എന്തെന്നാൽ മലയാളം വിക്കിയുടെ ഉപഭോക്താക്കൾക്ക് അത്രക്കും വിഷടാംഷങ്ങലുറെ ആവശ്യം വരും എന്ന് തോനുന്നില്ല. അടിസ്ഥാന കാര്യങ്ങളും പ്രതിരോധ വിശദാംശങ്ങളും മാത്രമേ ആവശ്യം വരൂ എന്നാണ് എന്റെ അഭിപ്രായം. Dileepunnikri (സംവാദം) 20:21, 7 ഫെബ്രുവരി 2013 (UTC) |}Reply

ദിലീപ്, എനിക്ക് ഇക്കാര്യത്തിൽ അൽപ്പം വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. ശാസ്ത്രവിഷയങ്ങളുടെ അദ്ധ്യയനം മാതൃഭാഷയിൽ കൂടി നടന്നെങ്കിൽ മാത്രമേ ഒരു ഭാഷയ്ക്ക് നിലനിൽപ്പുണ്ടാവുകയുള്ളൂ എന്നാണ് എന്റെ അഭിപ്രായം. ജാപ്പനീസ്, തായ്, ഫ്രഞ്ച്, സ്പാനിഷ്, ജർമൻ, റഷ്യൻ എന്നിങ്ങനെ പല ഭാഷകളിലും ശാസ്ത്രം (വൈദ്യശാസ്ത്രമുൾപ്പെടെ) പഠിപ്പിക്കുന്നത് മാതൃഭാഷയിൽ തന്നെയാണ്. ഇപ്പോ‌ൾ നമ്മൾ എങ്ങനെയൊക്കെ മുന്നോട്ട് പോയാലും അന്തിമമായി ഇത് നടക്കുകയും ചെയ്യും എന്നെനിക്ക് ശുഭാപ്തിവിശ്വാസവുമുണ്ട് (ഇത് നടന്നില്ലെങ്കിൽ മലയാളം മരിച്ചുപോകുമെന്നുള്ള പേടിയുമുണ്ട്). എന്റെ സ്വകാര്യ അഭിപ്രായം എന്തോ ആയിക്കോട്ടെ, വിജ്ഞാനകോശത്തിന് അനുയോജ്യമായ അറിവുകൾ എന്തായാലും വിക്കിപ്പീഡിയയിൽ ഉൾപ്പെടുത്താവുന്നതാണ് എന്നാണ് നമ്മുടെ നയം.
ഇംഗ്ലീഷല്ലാതെ മറ്റു പല ഭാഷകളിലെ കോളറ സംബന്ധിയായ താളുകളിലും ഈ വിവരങ്ങളുണ്ട്. മലയാളത്തിൽ എന്തുകൊണ്ടായിക്കൂട? ഇത് എന്തായാലും വിജ്ഞാനകോശത്തിൽ ഉൾപ്പെടുത്താവുന്ന വിവരമാണ്. ആർക്കെങ്കിലും ഭാവിയിൽ പ്രയോജനപ്പെട്ടേയ്ക്കും (മലയാളത്തിൽ തിരച്ചിൽ നടത്തുന്ന മെഡിക്കൽ/പാരാമെഡിക്കൽ വിദ്യാർത്ഥികളോ ജനിതക വിവരങ്ങളെപ്പറ്റി തിരയുന്ന ഒരു പത്രലേഖകനോ ഉദാഹരണമായെടുക്കാം). ഇതുവരെ തലക്കെട്ടുകളേ ഉള്ളൂ എന്നതാണ് ദുഃഖകരമായ കാര്യം. എല്ലാ ഭാഷകളിലും വേണ്ട ലേഖനങ്ങൾ നിർമിക്കുന്നതിന്റെ ഭാഗമായാണ് ഈ ലേഖനം വികസിപ്പിക്കാനുള്ള ചട്ടക്കൂടുണ്ടാക്കിയത്. വിപുലീകരിക്കാൻ സഹായിക്കാമോ? ഇംഗ്ലീഷ് വിക്കിയിലെ താളിൽ നിന്ന് മൊഴിമാറ്റുകയാണ് ഞാൻ ചെയ്യുന്ന രീതി.
തൽക്കാലം പ്ലേറ്റിംഗിനെയും മറ്റുമുള്ള തലക്കെട്ടുകൾ മറച്ചുവയ്ക്കാം. --അജയ് ബാലചന്ദ്രൻ സംവാദം 05:08, 8 ഫെബ്രുവരി 2013 (UTC)Reply


അജയ്, മറുപടിക്ക് നന്ദി. മുഴുവനായും താങ്കളോട് യോജിക്കാൻ എനിക്ക് പറ്റില്ലെങ്കിലും താങ്കളുടെ വാദത്തിലും കാര്യമുണ്ട് എന്ന് തോനുന്നുണ്ട്. മലയാളം വിക്കിയുടെ മുന്നേറ്റത്തിൽ വലിയ അഭിമാനം തോനുന്നുണ്ട്. താങ്കളെപ്പോലെ അതിലെ സജീവ ലേഘകരോടു ബഹുമാനവും. —ഈ തിരുത്തൽ നടത്തിയത് Dileepunnikri (സം‌വാദംസംഭാവനകൾ)

"https://ml.wikipedia.org/w/index.php?title=സംവാദം:കോളറ&oldid=1644603" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കോളറ" താളിലേക്ക് മടങ്ങുക.