സംവാദം:കൊയിലാണ്ടി
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കൊയിലാണ്ടി എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
ഈ ലേഖനം 2018 -ലെ എന്റെ ഗ്രാമം തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ടതാണ്. |
ഹൈസ്കൂളിനെയാണോ മഹാവിദ്യാലയം എന്നെഴുതിയിരിക്കുന്നത്? --Vssun 15:27, 26 ഓഗസ്റ്റ് 2009 (UTC)
- കോളേജുകളാണത്. മുചുകുന്ന് ഗവ. കോളേജ്, ആർ. ശങ്കർ സ്മാരക കോളേജ്. riyazahamed 16:05, 26 ഓഗസ്റ്റ് 2009 (UTC)
കോളേജിന് കലാലയവും യൂണിവേഴ്സിറ്റിക്ക് സർവകലാശാല എന്നുമല്ലേ സാധാരണ ഉപയോഗിക്കുന്നത്. കലാലയം എന്നാക്കിയിട്ടുണ്ട്. --Vssun 16:09, 26 ഓഗസ്റ്റ് 2009 (UTC)
- കോളേജ് എന്ന വാക്കാണല്ലോ മലയാളം വിക്കിയിൽ വ്യാപകമായി ഉപയോഗിക്കുന്നത്. ഒന്നിലേറെ പേർ ഒരേ സമയം തിരുത്തൽ പ്രക്രിയ നടത്തുന്നത് അറിയാൻ വഴിയുണ്ടോ? riyazahamed 16:18, 26 ഓഗസ്റ്റ് 2009 (UTC)
കോളേജ് എന്ന് ഉപയോഗിക്കുന്നതിൽ കുഴപ്പമൊന്നുമില്ല. മഹാവിദ്യാലയം എന്നു കിടന്നതുകൊണ്ട് ഒരു മലയാളം വാക്കു തന്നെ ഉപയോഗിക്കാം എന്നു കരുതി അത്രയേ ഉള്ളൂ.. --Vssun 16:25, 26 ഓഗസ്റ്റ് 2009 (UTC)
കലാലയം കുഴപ്പമില്ല. മഹാവിദ്യാലയം സംസ്കൃതത്തിൽ നിന്നും വന്നതാകയാൽ കുറച്ചു കൂടി ആർഭാടമണെന്ന് തോന്നുന്നു. കോളേജ് ഒരു ആംഗലേയപദമാണല്ലൊ. മലയാളം വിക്കിയിൽ നമുക്കു മലയാളപദം മാത്രം ഉപയോഗിച്ചുകൂടെ എന്ന ഒരു അഭിപ്രായം ഉണ്ട്. ഇതുപോലെ സ്കൂളിനെ നമുക്ക് വിദ്യാലയം ആക്കിക്കൂടെ? — ഈ തിരുത്തൽ നടത്തിയത് Ksp 007 (സംവാദം • സംഭാവനകൾ)
കൊല്ലം
തിരുത്തുകകൊയിലാണ്ടി നഗരവും കൊല്ലം നഗരവും തമ്മിൽ ഏറെ ബന്ധമുള്ളതായി കരുതപ്പെടുന്നു. കൊല്ലം ജില്ലയിൽ നിന്നും കുടിയേറിയ കുറേ പേർ ഇന്നും കൊയിലാണ്ടിയിൽ ഉണ്ട്.
ഈ കുടിയേറ്റമൊക്കെ ആധുനികമല്ലേ?
കൊയിലാണ്ടിക്കടുത്ത കൊല്ലം എന്ന പേരും ഇങ്ങനെ വന്നതാണെന്നു കരുതുന്നു.
മലബാറിനെ അങ്ങനെ underestimate ചെയ്യണോ? ബ്രിട്ടീഷ് കാലത്തിനുമുമ്പ്, പ്രത്യേകിച്ച് ഹൈദരാലിയുടേയും, ടിപ്പുവിന്റേയും പടയോട്ടത്തിനു മുമ്പ്, മലബാർ തിരുവിതാംകൂറിനേക്കാൾ എത്രയോ പ്രതാപമുള്ളതായിരുന്നു. --അനൂപ് മനക്കലാത്ത് (സംവാദം) 04:28, 31 ഒക്ടോബർ 2013 (UTC)
ഐപി തിരുത്ത്
തിരുത്തുകഈ തിരുത്ത് നോക്കുക. സ്വഹാബിമാരാരാണ് കേരളത്തിൽ വന്നിട്ടുള്ളത്? -- റസിമാൻ ടി വി 18:51, 4 ജനുവരി 2013 (UTC)