സംവാദം:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
ഈ കുഞ്ഞിക്കുട്ടൻ തമ്പുരാൻ തന്നെയാണോ "വെണ്മണി മഹൻ നമ്പൂതിരി"? --കൃഷ്ണമൂർത്തി 20:15, 25 ജൂൺ 2010 (UTC)
- അല്ല. രണ്ടുപേരും ഒരേ അച്ഛന്റെ മക്കളാണ്. കദംബൻ എന്നാണ് മഹന്റെ പേർ. അച്ഛൻ പരമേശ്വരൻ (വെണ്മണി അച്ഛൻ നമ്പൂതിരി)തച്ചന്റെ മകൻ 07:33, 26 ജൂൺ 2010 (UTC)
- നന്ദി. ഈ വിവരം കൂടി ഞാൻ ലേഖനത്തിൽ ചേർത്തേയ്ക്കാം.--കൃഷ്ണമൂർത്തി 17:00, 29 ജൂൺ 2010 (UTC)
- കുഞ്ഞിക്കുട്ടൻ തമ്പുരാൻ വെണ്മണി അച്ഛന്റെ മകനാണെന്നതിനാണോ കദംബൻ വെൺമണിഅച്ഛന്റെ മഹനാണെന്നതിനാണോ തെളിവു വേണ്ടത് ? :)--തച്ചന്റെ മകൻ 06:50, 30 ജൂൺ 2010 (UTC)
പി ഡി എഫ് മഹാഭാരതം
തിരുത്തുകതമ്പുരാന്റെ ഭാഷാ ഭാരതം, പി ഡി എഫ് ഫോർമാറ്റിൽ ലഭ്യമാകുമോ? ഈ കൃതിയുടെ അച്ചടിപ്പതിപ്പ് എവിടെയെങ്കിലും ലഭ്യമാണോ? മുൻപ് സാഹിത്യ പ്രവർത്തക സംഘത്തിന്റെ പ്രസിദ്ധീകരണം ഉണ്ടായിരുന്നു.
ശ്രീമഹാഭാരതം
തിരുത്തുകകുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച മഹാഭാരതവിവർത്തനത്തിന്റെ ശരിയായ പേരു് ശ്രീമഹാഭാരതം എന്നാണു്. ഭാരതവിലാസം അച്ചുകൂടത്തിൽ നിന്നും മാസികയായി അദ്ദേഹം അച്ചടിച്ചുവിതരണം ചെയ്തിരുന്നതിൽ ചില ലക്കങ്ങൾ എന്റെ കയ്യിലുണ്ടു്. അതിൽ വളരെ വ്യക്തമായി എഴുതിയിട്ടുണ്ടു് "ശ്രീ മഹാഭാരതം" എന്നു്. പിൽക്കാലത്ത് മറ്റുള്ളവരാണു് ഭാഷാഭാരതം എന്ന ഓമനപ്പേരിട്ട് ആ ഗ്രന്ഥത്തിന്റെ പേരു തന്നെ മാറ്റിക്കളഞ്ഞതു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 08:14, 22 മേയ് 2013 (UTC)
- സംഗതി ശരിയായിരിക്കാം. 1906 കാലഘട്ടത്തിൽ ഇറങ്ങിയ ആ പ്രതികൾ സ്കാൻ ചെയ്ത് ഇടൂ. തെളിവാകട്ടെ. നിലവിൽ എന്തയാലും ആ കൃതി ഭാഷാഭാരതം എന്ന പെരിൽ ആണ് അറിയപ്പെടുന്നത്. അല്ലാതുള്ളതിനു തെളിവുകൾ വേണം --ഷിജു അലക്സ് (സംവാദം) 08:27, 22 മേയ് 2013 (UTC)
- അപ്പോൾ ഭാഷാഭാരതത്തിനു തെളിവുകൾവേണ്ടേ? അതും കൊണ്ടുവരൂ ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 08:32, 22 മേയ് 2013 (UTC)
ഭാഷാഭാരതത്തിനു തെളിവ് ഇതാ https://www.thewinkstore.com/files/ebooks/bhasha_bharatham__in_six_vols____volume_1__1291955375/cover.jpg. ശ്രീമഹാഭാരതത്തിനു തെളിവ് ഇതാ http://ml.wikisource.org/wiki/File:Bhashabharatham_Vol1.pdf. ഇനി കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ 1906ലെ എഡീഷൻ കൂടെ വേണം. --ഷിജു അലക്സ് (സംവാദം) 08:44, 22 മേയ് 2013 (UTC)
പഴയ പുസ്തകങ്ങളൊക്കെ വർണ്ണഭംഗിയുള്ള ഡീലക്സ് എഡിഷനാക്കി അവനവനു തോന്നുന്ന പേരുമിട്ട് ഇറക്കുന്ന പ്രസാധകരുടെ, ചരിത്രത്തോടുള്ള പ്രതിബദ്ധതയ്ക്കു വന്ദനം! എന്തായാലും മൂലഗ്രന്ഥത്തിന്റെ ഒന്നുരണ്ടു പേജുകൾ ഉടൻതന്നെ ഞാൻ സ്കാൻ ചെയ്തു് കയറ്റിക്കോളാം. :) ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 10:24, 22 മേയ് 2013 (UTC)
അതെ. അത്രയേ ഉള്ളൂ. ഇവിടെ (ഇവിടെ മാത്രമല്ല ഗ്രന്ഥശാലയിലും) നമുക്ക് ആവശ്യം മൂലഗ്രന്ഥത്തിന്റെ വിവരങ്ങളാണ്. അതിനു തെളിവുകൾ എന്തായാലും വേണം. പ്രത്യെകിച്ഛ് മുകളിലെ ഉദാഹരണങ്ങളിൽ നിന്ന് 2 പേരുകളിൽ പുസ്ത്കം ഇറങ്ങി എന്നത് വ്യക്തമായ സ്ഥിതിക്ക്. --ഷിജു അലക്സ് (സംവാദം) 10:28, 22 മേയ് 2013 (UTC)